കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പബ്ലിക് ടിവി പൂർണമായും കൈപ്പിടിയിലാക്കി അർണബ് ഗോസ്വാമി! ഏഷ്യാനെറ്റിന്റെ ഓഹരികൾ വാങ്ങി

Google Oneindia Malayalam News

Recommended Video

cmsvideo
ഇനി ഓൾ ഇൻ ഓൾ അർണബ്

ദില്ലി: ടൈംസ് നൗ ചാനലില്‍ അറിയപ്പെടുന്ന അവതാരകനായി തിളങ്ങി നില്‍ക്കുമ്പോഴാണ് അര്‍ണബ് ഗോസ്വാമി ചാനല്‍ വിടുന്നത്. 2017 മെയ്യില്‍ ഏഷ്യാനെറ്റ് ന്യൂസ് മീഡിയയുമായി ചേര്‍ന്ന് റിപ്പബ്ലിക് ടിവി ആരംഭിച്ചു. വന്‍ വളര്‍ച്ചയാണ് കുറഞ്ഞ കാലത്തിനുളളില്‍ ചാനലിന് ഉണ്ടായത്.

ബിജെപിക്കും നരേന്ദ്ര മോദി സര്‍ക്കാരിനും അനുകൂലമായി വാര്‍ത്തകള്‍ നല്‍കുന്നതിന്റെയും ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിന്റെയും പേരില്‍ നിരന്തരം വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട് അര്‍ണബും റിപ്പബ്ലിക് ടിവിയും. ഏഷ്യാനെറ്റില്‍ നിന്ന് മുഴുവന്‍ ഓഹരികളും വാങ്ങി ചാനല്‍ അര്‍ണബ് പൂര്‍ണമായും കൈപ്പിടിയിലാക്കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അർണബും റിപ്പബ്ലിക്കും

അർണബും റിപ്പബ്ലിക്കും

നരേന്ദ്ര മോദിക്കും ബിജെപിക്കും വേണ്ടി നിരന്തരമായി പണിയെടുക്കുന്നു എന്ന പഴി കേള്‍ക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് അര്‍ണബ് ഗോസ്വാമി. തീവ്ര ദേശീയതയും മതവിദ്വേഷവും വളര്‍ത്തുന്ന തരത്തിലുളള ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നു എന്ന വിമര്‍ശനവും അര്‍ണബ് ഗോസ്വാമിക്കും ചാനലിനും എതിരെ ഉയര്‍ന്ന് കേള്‍ക്കാറുണ്ട്.

റേറ്റിംഗിൽ മുന്നിൽ

റേറ്റിംഗിൽ മുന്നിൽ

ബിജെപി അനുകൂലികള്‍ക്ക് പ്രിയപ്പെട്ട ചാനല്‍ റേറ്റിംഗില്‍ മറ്റുളളവരേക്കാള്‍ ഏറെ മുന്നിലാണ്. ചാനല്‍ രൂപീകരിക്കപ്പെട്ടത് മുതല്‍ റേറ്റിംഗ് ചാര്‍ട്ടില്‍ ഒന്നാമത് എത്താന്‍ റിപ്പബ്ലികിന് സാധിച്ചിട്ടുണ്ട്. ഈ ഫെബ്രുവരിയിലാണ് ഡിഡി ഇന്ത്യ റിപ്പബ്ലികിനെ മറി കടന്ന് ഒന്നാമത് എത്തിയത്.

1200 കോടി രൂപയുടെ മൂല്യം

1200 കോടി രൂപയുടെ മൂല്യം

അര്‍ണബിന്റെ ചാനല്‍ രൂപം കൊണ്ടിട്ട് ഈ മാസത്തോടെ രണ്ട് വര്‍ഷം തികഞ്ഞിരിക്കുകയാണ്. രണ്ട് വര്‍ഷം കൊണ്ട് 1200 കോടി രൂപയുടെ മൂല്യമുണ്ടാക്കാന്‍ ചാനലിന് സാധിച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ചാനലിനെ അര്‍ണബ് ഗോസ്വാമി പൂര്‍ണമായും ഏറ്റെടുത്തിരിക്കുന്നത്.

ഷെയറുകൾ വാങ്ങി

ഷെയറുകൾ വാങ്ങി

ഏഷ്യാനെറ്റ് ന്യൂസ് മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റിന്റെ കയ്യിലുളള ഓഹരികളില്‍ സിംഹഭാഗവും അര്‍ണബ് ഗോസ്വാമി തിരികെ വാങ്ങിക്കഴിഞ്ഞു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫും മാനേജിംഗ് ഡയറക്ടറുമായ അര്‍ണബിന്റെ കയ്യിലാണ് ഇനി ചാനലിന്റെ പൂര്‍ണ നിയന്ത്രണമുണ്ടാവുക.

കൂടുതല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക്

കൂടുതല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക്

നിലവില്‍ റിപ്പബ്ലിക് ടിവിക്ക് രണ്ട് ചാനലുകളാണുളളത്. റിപ്പബ്ലിക് ടിവിയെ കുടാതെ 2019 ഫെബ്രുവരിയില്‍ ലോഞ്ച് ചെയ്ത ഹിന്ദി റിപ്പബ്ലിക് ടിവി ഭാരത് ആണ് രണ്ടാമത്തെ ചാനല്‍. കൂടുതല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് ചാനലിനെ വ്യപിപ്പിക്കാനാണ് അര്‍ണബ് ഗോസ്വാമി ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

റിപ്പിബ്ലിക് ടിവിക്ക് എല്ലാ വിധ പിന്തുണയും

റിപ്പിബ്ലിക് ടിവിക്ക് എല്ലാ വിധ പിന്തുണയും

അതേസമയം ഏഷ്യാനെറ്റ് ന്യൂസ് മീഡിയയ്ക്ക് ചെറിയൊരു ശതമാനം ഷെയറുകള്‍ ഇപ്പോഴും റിപ്പബ്ലിക്കിലുണ്ട്. റിപ്പിബ്ലിക് ടിവിക്ക് എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ച് ഏഷ്യാനെറ്റ് മേധാവിയും എംപിയുമായ രാജീവ് ചന്ദ്രശേഖര്‍ രംഗത്ത് വന്നിട്ടുണ്ട്. തന്റെ നിക്ഷേപത്തിന് മികച്ച ഫലം തന്നെ ചാനലില്‍ നിന്ന് ലഭിച്ചതായി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.

പിണറായിക്ക് മുന്നിൽ ചന്ദ്രശേഖർ റാവുവിന്റെ 1996 ഫോർമുല, പ്രധാനമന്ത്രി ദക്ഷിണേന്ത്യയിൽ നിന്ന്!പിണറായിക്ക് മുന്നിൽ ചന്ദ്രശേഖർ റാവുവിന്റെ 1996 ഫോർമുല, പ്രധാനമന്ത്രി ദക്ഷിണേന്ത്യയിൽ നിന്ന്!

മായാവതിയുമായി സോണിയാ ഗാന്ധിയുടേയും രാഹുൽ ഗാന്ധിയുടേയും രഹസ്യ ചർച്ച, ദയനീയ പരാജയം!മായാവതിയുമായി സോണിയാ ഗാന്ധിയുടേയും രാഹുൽ ഗാന്ധിയുടേയും രഹസ്യ ചർച്ച, ദയനീയ പരാജയം!

English summary
Arnab Goswami buys back shares from Asianet News Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X