കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിനെ രാജ്യദ്രോഹിയാക്കി അര്‍ണബ് ഗോസ്വാമി; ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി അതിഥികള്‍

Google Oneindia Malayalam News

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരിത്തില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങണമെന്ന ആവശ്യവുമായി ഹര്‍ഭജന്‍ സിങ് അടക്കമുള്ള ചില ഇന്ത്യന്‍ താരങ്ങളും ബിസിസിഐയിലെ ഒരു വിഭാഗവും രംഗത്ത് എത്തിയിരുന്നു.

എന്നാല്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തെ അനുകൂലിക്കുന്ന നിലപാടായിരുന്നു ഇതിഹാസ താരങ്ങളായ സുനില്‍ ഗവാസ്കറും സച്ചിന്‍ ടെന്‍ഡുല്‍ക്കറും സ്വീകരിച്ചത്. മത്സരം ബഹിഷ്കരിച്ച് പകിസ്താന് രണ്ട് പോയിന്‍റ് വെറുതെ നല്‍കരുതെന്നായിരുന്നു സച്ചിന്‍ അഭിപ്രായപ്പെട്ടത്. ഇതോടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും ഗവാസ്കറേയും അധിക്ഷേപിച്ച് അര്‍ണബ് ഗ്വോസ്വാമി രംഗത്ത് എത്തുകയായിരുന്നു.

ഷെയിം ഓണ്‍ ആന്‍റിനാഷണല്‍

ഷെയിം ഓണ്‍ ആന്‍റിനാഷണല്‍

റിപ്പബ്ലിക് ടിവിയില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഷെയിം ഓണ്‍ ആന്‍റിനാഷണല്‍ എന്ന ഹാഷ്ടാഗില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് അര്‍ണബ് ഗോസ്വാമി സച്ചിനേയും ഗവാസ്കറേയും അധിക്ഷേപിച്ചത്. ഇന്ത്യ-പാക് മത്സരത്തെ സച്ചിന്‍ അനുകൂലിച്ചതാണ് അര്‍ണബിനെ പ്രകോപിപ്പിച്ചത്.

ബഹിഷ്കരിക്കണം

ബഹിഷ്കരിക്കണം

ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി ഹര്‍ഭജന്‍ സിങ് ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയതോടെയായിരുന്നു വിഷയത്തിലുള്ള തന്‍റെ നിലപാട് സച്ചിന്‍ വ്യക്തമാക്കിയത്.

പോയിന്‍റ് വെറുതെ നല്‍കരുത്

പോയിന്‍റ് വെറുതെ നല്‍കരുത്

മത്സരം ബഹിഷ്കരിക്കുന്നതിലൂടെ ഇന്ത്യ പാകിസ്താന് രണ്ടു പോയിന്‍റ് വെറുതെ നല്‍കുന്നത് കാണാന്‍ താല്‍പര്യമില്ല. ഇത്തരത്തിലുള്ള നീക്കം ചിരവൈരികളായ പാകിസ്താനെ ലോകകപ്പില്‍ സാഹായിക്കുക മാത്രമേ ചെയ്യുവെന്നുമായിരുന്നു സച്ചിന്‍ അഭിപ്രായപ്പെട്ടത്.

തോല്‍പ്പിക്കുന്നതു കാണണം.

തോല്‍പ്പിക്കുന്നതു കാണണം.

ലോകകപ്പില്‍ ഒരിക്കല്‍ കൂടി ഇന്ത്യ പാകിസ്താനെ തോല്‍പ്പിക്കുന്നതു കാണണം. ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ വര്‍ധിത വീര്യത്തോടെയാണ് കളിക്കാറ്. ഒരിക്കല്‍ കൂടി അവരെ തോല്‍പ്പിക്കാനുള്ള സമയമാണിത്. വ്യക്തിപരമായി രണ്ടു പോയിന്‍റ് വെറുതെ നല്‍കി അവരെ ടൂര്‍ണമെന്‍റില്‍ സഹായിക്കുന്നതിനോട് യോജിപ്പില്ല.

തന്റെ മാത്രം അഭിപ്രായം

തന്റെ മാത്രം അഭിപ്രായം

അതേസമയം ഇത് തന്റെ മാത്രം അഭിപ്രായമാണെന്നും രാജ്യം ഏത് തീരുമാനം എടുത്താലും പിന്തുണയ്ക്കുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തിരുന്നു. പാകിസ്തനെതിരെ കളിക്കാതിരുന്നാല്‍ നഷ്ടം ഇന്ത്യക്ക് മാത്രമാണെന്നും മുന്‍ ഇന്ത്യ നായകന്‍ സുനില്‍ ഗവാസ്കറും അഭിപ്രായപ്പെട്ടിരുന്നു.

അധിക്ഷേപം

അധിക്ഷേപം

ഈ വിഷയത്തില്‍ സച്ചിനേയും സുനില്‍ ഗവാസ്കറിനേയും അധിക്ഷേപിച്ചു കൊണ്ടായിരുന്നു അര്‍ണബ് ഗോസ്വാമി വെള്ളിയാഴ്ച്ച റിപ്പബ്ലിക് ടിവി ചര്‍ച്ച സംഘടിപ്പിച്ചത്. ഞാന്‍ ഒരു ദൈവത്തില്‍ വിശ്വസിക്കുന്നില്ല. സച്ചിന്‍ 100 ശതമാനവും തെറ്റാണ്. വല്ല ബോധവുമുണ്ടെങ്കില്‍ പാകിസ്താനോട് ഇന്ത്യ ക്രിക്കറ്റ് കളിക്കരുതെന്ന് ആദ്യ പറയേണ്ടിയിരുന്നത് സച്ചിനായിരുന്നെന്ന് അര്‍ണബ് പറഞ്ഞു.

തീരുമാനിക്കേണ്ടത്

ട്വീറ്റ്

രണ്ടാമത് ഗവാസ്കര്‍

രണ്ടാമത് ഗവാസ്കര്‍

ആദ്യം സച്ചിനും രണ്ടാമത് ഗവാസ്കറുമായിരുന്നു ഇക്കാര്യം പറയേണ്ടിയിരുന്നത്. എന്നാല്‍ അവര്‍ പറയുന്നത് നമുക്ക് രണ്ട് പോയിന്‍റ് വേണമെന്നാണ്. ആ നിലപാട് തെറ്റാണ്. നമുക്കാ രണ്ട് പോയിന്‍റിന്‍റെ ആവശ്യമില്ല. മറിച്ച് രക്തസാക്ഷികളുടെ ജീവന് പ്രതികാരം ചെയ്യുകയാണ് വേണ്ടത്.

ചവറ്റുകൊട്ടയില്‍

ചവറ്റുകൊട്ടയില്‍

ആ രണ്ട് പോയിന്‍റുകള്‍ നമുക്ക് ചവറ്റുകൊട്ടയില്‍ നിക്ഷേപിക്കാം. ഇന്ത്യക്കൊപ്പം നില്‍ക്കുന്നവരും ഇന്ത്യാ വിരുദ്ധരുമായ രണ്ട് കൂട്ടരുമാണ് നിലവില്‍ രാജ്യത്ത് ഉള്ളതെന്നും അര്‍ണബ് കൂട്ടിച്ചേര്‍ത്തു. ഇതോടെ ചര്‍ച്ചയില്‍ പങ്കെടുത്ത സുധീന്ദ്ര കുല്‍ക്കര്‍ണി അര്‍ണബിനെതിരെ രംഗത്ത് എത്തുകയായിരുന്നു.

ബിസിസിഐ തീരുമാനിക്കണം

ട്വീറ്റ്

സുധീന്ദ്ര കുല്‍ക്കര്‍ണി

സുധീന്ദ്ര കുല്‍ക്കര്‍ണി

നിങ്ങള്‍ സച്ചിനെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നു. ഗവാസ്കറെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നു. നിങ്ങളെയോര്‍ത്ത് ലജ്ജ് തോന്നുന്നുവെന്ന് വ്യക്തമാക്കിയ സുധീന്ദ്ര കുല്‍ക്കര്‍ണി ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. സുധീന്ദ്ര കുല്‍ക്കര്‍ണിക്ക് പിന്നാലെ ആം ആദ്മി നേതാവ് അശുതോഷും അര്‍ണബിന്‍റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ചര്‍ച്ച ബഹിഷ്കരിച്ചു.

അശുതോഷും

അശുതോഷും

നിങ്ങളുടെ ബോസ് പുല്‍വാമ ആക്രമണ സമയത്ത് ഡോക്യുമെന്‍ററി ഷൂട്ടിങ്ങിലായിരുന്നു. അതിനെ എന്തുകൊണ്ട് നിങ്ങള്‍ ചോദ്യം ചെയ്യുന്നില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു അശുതോഷ് ചര്‍ച്ച ബഹിഷ്കരിച്ചത്. അതിഥികള്‍ പ്രതിഷേധം കനപ്പിച്ചതോടെ അര്‍ണബ് തന്‍റെ നിലപാട് മയപ്പെടുത്താന്‍ തയ്യാറാവുകയും ചെയ്തു.

വിളിച്ചിട്ടില്ല

വിളിച്ചിട്ടില്ല

സച്ചിനെ രാജ്യദ്രോഹിയെന്ന് വിളിച്ചിട്ടില്ലെന്നും അവരായിരുന്നു പാകിസ്താനെതിരെ കളിക്കരുതെന്ന് ആദ്യം ആവശ്യപ്പെടേണ്ടിയിരുന്നതെന്നാണ് ഉദ്ദേശിച്ചതെന്നും അര്‍ണബ് അഭിപ്രായപ്പെട്ടു. 2012 മുതല്‍ പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധവും ഇന്ത്യ ഒഴിവാക്കിയിരിക്കുകയാണ്. 2007-ലാണ് ഇരു ടീമുകളും അവസാനമായി ഒരു പരമ്പര കളിച്ചത്.

ചര്‍ച്ച

ട്വീറ്റ്

English summary
Arnab Goswami crosses limits, insults Sachin Tendulkar using hashtag #ShameOnAntiNationals, two guests walk out of his show
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X