കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷട്ട് അപ്പ് റിപ്പബ്ലിക് ടിവി! അർണബിന്റെ ചാനലിന് എതിരെ സംഘപരിവാർ അനുകൂലികൾ രംഗത്ത്

Google Oneindia Malayalam News

Recommended Video

cmsvideo
റിപ്പബ്ലിക് ടിവി ചാനലിനെതിരെ സംഘപരിവാർ അനുകൂലികൾ

ദില്ലി: റിപ്പബ്ലിക് ടിവിയിലെ ഏഷ്യാനെറ്റിന്റെ സിംഹഭാഗം ഓഹരികളും വാങ്ങി ചാനല്‍ അര്‍ണബ് ഗോസ്വാമി പൂര്‍ണമായും കൈപ്പിടിയിലാക്കിയതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിന് പിന്നാലെ തന്നെ തെറ്റായ വാർത്ത നൽകിയതിന് മാപ്പ് പറയാൻ തയ്യാറാകാത്തതിനെ തുടർന്ന് ചാനല്‍ അടച്ച് പൂട്ടാന്‍ ബ്രോഡ്കാസ്റ്റിംഗ് നിരീക്ഷണ സമിതി ഒരുങ്ങുന്നതായും വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു.

അതിന് പിന്നാലെ ചാനല്‍ പൂട്ടിക്കാന്‍ രംഗത്ത് ഇറങ്ങിയിരിക്കുകയാണ് സംഘപരിവാര്‍. ബിജെപിയ്ക്കും നരേന്ദ്ര മോദിക്കും അനുകൂലമായി വാര്‍ത്തകള്‍ നല്‍കുകയും നിലപാട് എടുക്കുകയും ചെയ്യുന്ന ചാനലാണ് അര്‍ണബിന്റെത് എന്നാണ് പൊതുവേയുളള ആക്ഷേപം. അതേ ചാനലിനാണിപ്പോള്‍ പണി കിട്ടിയിരിക്കുന്നതും.

മോദിക്ക് അനുകൂലം

മോദിക്ക് അനുകൂലം

അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനായ അര്‍ണബ് ഗോസ്വാമി റിപ്പബ്ലിക് ടിവി തുടങ്ങിയത് മുതല്‍ മോദി ഭക്തന്‍ ആയിട്ടാണ് അറിയപ്പെടുന്നത്. ചാനലും വ്യത്യസ്തമല്ല. അന്ധമായ ബിജെപി അനുകൂല, മോദി അനുകൂല നിലപാടുകളുടെ പേരില്‍ നിശിതമായി റിപ്പബ്ലിക് ടിവി വിമര്‍ശിക്കപ്പെടാറുണ്ട്.

ചാനലിന് എതിരെ ഫാൻസ്

ചാനലിന് എതിരെ ഫാൻസ്

ബിജെപിയുടെ ദേശീയ തലത്തിലുളള ജിഹ്വയായി അറിയപ്പെടുന്ന ചാനലിന് എതിരെ ഇപ്പോള്‍ സംഘപരിവാര്‍ അനുകൂലികള്‍ തന്നെ വാളെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചാനലില്‍ നടന്ന ഒരു ചര്‍ച്ചയാണ് സംഘപരിവാര്‍ അണികളുടെ രോഷത്തിന് കാരണമായിരിക്കുന്നത്.

മോദി നീചനായ മനുഷ്യൻ

മോദി നീചനായ മനുഷ്യൻ

നരേന്ദ്ര മോദി നീചനായ മനുഷ്യനാണ് എന്ന് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ പറഞ്ഞതിനെ കുറിച്ചായിരുന്നു ചര്‍ച്ച. അര്‍ണബ് ഗോസ്വാമി തന്നെയായിരുന്നു ചര്‍ച്ച നയിച്ചിരുന്നത്. രാഷ്ട്രീയ നിരീക്ഷകനായ നിഷാന്ത് വര്‍മ്മ, ബിജെപിക്ക് വേണ്ടി നിഗാത് അബ്ബാസ് അടക്കമുളളവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്.

മോദിക്ക് നേരെ ആക്രമണം

മോദിക്ക് നേരെ ആക്രമണം

നിഷാന്ത് വര്‍മ്മ ഈ ചര്‍ച്ചയില്‍ ബിജെപിയേയും മോദിയേയും കടന്നാക്രമിക്കുകയാണ് ചെയ്തത്. രാഹുല്‍ ഗാന്ധിയുടെ അമ്മയും യുപിഎ ചെയര്‍പേഴ്‌സണുമായ സോണിയാ ഗാന്ധിയെ ബിജെപിയുടെ ഹിമാചല്‍ പ്രദേശ് പ്രസിഡണ്ട് അപമാനിച്ച സംഭവം വര്‍മ്മ ചൂണ്ടിക്കാട്ടി. നിങ്ങള്‍ക്ക് ്‌ലജ്ജ തോന്നുന്നില്ലേ എന്ന് ബിജെപി പ്രതിനിധിയോട് ശര്‍മ്മ ചോദിച്ചു.

ബിജെപി നേതാവിന്റെ മറുപടി

ബിജെപി നേതാവിന്റെ മറുപടി

തീര്‍ന്നില്ല, മോദിക്കെതിരെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ചൗക്കീദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യത്തിന് ബിജെപിയുടെ സത്യപാര്‍ സിംഗ് സാത്തി നല്‍കിയ മറുപടി രാഹുല്‍ ഗാന്ധി മദര്‍ ഫ...ര്‍ ആണെന്നായിരുന്നുവെന്നും ശര്‍മ്മ ഓര്‍മ്മപ്പെടുത്തി. കയ്യടിച്ചാണ് ആ പ്രസംഗം ബിജെപി അണികള്‍ കേട്ടത്.

 മോദി നീചന്‍ തന്നെയാണ്

മോദി നീചന്‍ തന്നെയാണ്

എത്തുകൊണ്ട് മര്യാദയുടെ എല്ലാ അതിര്‍വരമ്പുകളും ഭേദിച്ച സാത്തിയെ ബിജെപി പുറത്താക്കിയില്ലെന്നും ശര്‍മ്മ ചോദിച്ചു. മോദി നീചന്‍ തന്നെയാണ് എന്നും ശര്‍മ്മ തുറന്നടിച്ചു. മോദിയുടെ പാര്‍ട്ടിക്കാരും നീചരാണ്. ബിജെപി പ്രവര്‍ത്തകര്‍ സ്ത്രീകളെ അധിക്ഷേപിക്കുകയാണ് എന്നും ശര്‍മ്മ ചൂണ്ടിക്കാട്ടി.

അര്‍ണബിനെതിരെ രോഷം

അര്‍ണബിനെതിരെ രോഷം

സ്ത്രീകളെ ഓണ്‍ലൈനില്‍ വില്‍ക്കുകയാണ് എന്നും റേപ്പിസ്റ്റുകള്‍ ബിജെപി പ്രവര്‍ത്തകരാണ് എന്നും നിഷാന്ത് ശര്‍മ്മ ആഞ്ഞടിച്ചു. ഇതോടെയാണ് ചര്‍ച്ച നടത്തിയ അര്‍ണബിനും ചാനലിനും എതിരെ സംഘപരിവാര്‍ അനുകൂലികള്‍ രംഗത്ത് വന്നിരിക്കുന്നത്. നിഷാന്ത് വര്‍മ്മയെ ചര്‍ച്ചയ്ക്ക് വിളിച്ചതിനാണ് അര്‍ണബിനെതിരെ രോഷം ഉയരുന്നത്.

ചാനലിനെ ബഹിഷ്‌കരിക്കണം

ചാനലിനെ ബഹിഷ്‌കരിക്കണം

നിഷാന്ത് വര്‍മ്മയെ പോലുളള ഗുണ്ടകളെ എന്തിനാണ് അര്‍ണബ് ചര്‍ച്ചയ്ക്ക് വിളിച്ച് വരുത്തുന്നത് എന്നാണ് സംഘപരിവാറുകാരുടെ ചോദ്യം. ടിആര്‍പിക്ക് വേണ്ടിയാണെങ്കില്‍ റിപ്പബ്ലിക് ടിവി മിണ്ടരുത് എന്നും പ്രതികരണങ്ങളുണ്ട്. അര്‍ണബ് അയാളെ ചര്‍ച്ചയില്‍ നിന്നും പുറത്താക്കണമായിരുന്നുവെന്നും ഇനി ചർച്ചയ്ക്ക് വിളിച്ചാൽ ചാനലിനെ ബഹിഷ്‌കരിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പരക്കുന്നുണ്ട്.

കോൺഗ്രസ് നീക്കം പാളുന്നു.. പാർട്ടിയുടെ ആഭ്യന്തര സർവ്വേ പുറത്ത്! കോൺഗ്രസിന് 140 വരെ സീറ്റുകൾ മാത്രം!കോൺഗ്രസ് നീക്കം പാളുന്നു.. പാർട്ടിയുടെ ആഭ്യന്തര സർവ്വേ പുറത്ത്! കോൺഗ്രസിന് 140 വരെ സീറ്റുകൾ മാത്രം!

സ്റ്റാലിൻ ബിജെപി ചേരിയിലേക്ക്? നരേന്ദ്ര മോദിയുമായി ചർച്ച നടത്തുന്നു, അവകാശവാദവുമായി ബിജെപിസ്റ്റാലിൻ ബിജെപി ചേരിയിലേക്ക്? നരേന്ദ്ര മോദിയുമായി ചർച്ച നടത്തുന്നു, അവകാശവാദവുമായി ബിജെപി

English summary
Arnab Goswami's fans now threatening to boycott his channel Republic TV
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X