കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അർണബിനെ സ്റ്റേഷനിൽ 12 മണിക്കൂർ നിർത്തി പൊരിച്ച് മുംബൈ പോലീസ്!! തലങ്ങും വിലങ്ങും ചോദ്യം ചെയ്യൽ!!

  • By Aami Madhu
Google Oneindia Malayalam News

മുംബൈ; പാൽഘർ ആൾക്കൂട്ട കൊലയുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയെ 12 മണിക്കൂർ ചോദ്യം ചെയ്ത് മുംബൈ പോലീസ്. കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാവിലെയാണ് അർണബ് സ്റ്റേഷനിൽ എത്തിയത്.

Recommended Video

cmsvideo
അർണബിനെ പൊരിച്ചടുക്കി മുംബൈ പോലീസ് | Oneindia Malayalam

കളത്തിലിറങ്ങി മൻമോഹൻ സിംഗ്;സാമ്പത്തിക പ്രതിസന്ധി നേരിടാൻ ചടുല നീക്കവുമായി കോൺഗ്രസ് സർക്കാർ!!കളത്തിലിറങ്ങി മൻമോഹൻ സിംഗ്;സാമ്പത്തിക പ്രതിസന്ധി നേരിടാൻ ചടുല നീക്കവുമായി കോൺഗ്രസ് സർക്കാർ!!

മഹാരാഷ്ട്ര വൈദ്യുതി മന്ത്രിയുടെ പരാതിയിലാണ് അർണബിനെ പോലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. വിശദാംശങ്ങളിലേക്ക്

 വകുപ്പുകൾ ഇങ്ങനെ

വകുപ്പുകൾ ഇങ്ങനെ

മന്ത്രിയുടെ പരാതിയിൽ നാഗ്പൂർ പോലീസാണ് അർണബിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെുള്ള പ്രകോപനം, മതത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക, മത വികാരങ്ങളെ വ്രണപ്പെടുത്തി, അപകീർത്തിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

 സുപ്രീം കോടതി ഉത്തരവ്

സുപ്രീം കോടതി ഉത്തരവ്

സംഭവത്തിൽ അർണബിനെതിരെ കോൺഗ്രസ് പ്രവർത്തകരും പലയിടങ്ങളിലായി കേസ് കൊടുത്തിരുന്നു. ഇതിന് പിന്നാലെ അറസ്റ്റിൽ നിന്നും സംരക്ഷണം തേടി അർണബ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു.മൂന്നാഴ്ചത്തേക്ക് അദ്ദേഹത്തിനെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പാടില്ലെന്നായിരുന്നു കോടതി ഉത്തരവ്.

 മുംബൈ പോലീസ്

മുംബൈ പോലീസ്

സുപ്രീം കോടതി ഉത്തരവിന് പിന്നാലെ കേസ് മുംബൈ പോലീസിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം അർണബിനോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് രണ്ട് തവണ മുംബൈ പോലീസ് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച രാവിലെ 9.30 ഓടെ കോടതിയിൽ ഹാജരായി.

 12 മണിക്കൂർ ചോദ്യം ചെയ്യൽ

12 മണിക്കൂർ ചോദ്യം ചെയ്യൽ

12 മണിക്കൂറാണ് തന്നെ കേസ് സംബന്ധിച്ച് പോലീസ് ചോദ്യം ചെയ്തതെന്ന് അർണബ് പത്രകുറിപ്പിൽ വ്യക്തമാക്കി. സോണിയ ഗാന്ധിയെക്കുറിച്ചുള്ള തന്റെ പ്രസ്താവനയെ കുറിച്ചായിരുന്നു പോലീസ് ചോദിച്ചത്. പ്രതികരണത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് പോലീസിനോട് വ്യക്തമാക്കിയതായും അർണബ് പറഞ്ഞു.

 വിശദീകരിച്ചു

വിശദീകരിച്ചു

ഞാൻ പറഞ്ഞതെല്ലാം ശരിയാണെന്ന് പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. എന്റെ ഭാഗം ഞാൻ വിശദീകരിച്ചു. അതിൽ അവർ പൂർണ തൃപ്തരാണ്. അന്വേഷണത്തോട് സഹകരിച്ചതായും അർണബ് പറഞ്ഞു. രാഷ്ട്രീയ സമ്മർദ്ദമാണോ കേസിന് പിന്നിലെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അർണബിന്റെ പ്രതികരണം ഇങ്ങനെ

ഉറച്ച് നിൽക്കുന്നു

ഉറച്ച് നിൽക്കുന്നു

ഇപ്പോൾ അതിനെ കുറിച്ചൊന്നും ഞാൻ പ്രതികരിക്കുന്നില്ല. ഞാൻ ശരിയുടെ ഭാഗത്താണെന്ന് എല്ലാവർക്കും മനസിലായിട്ടുണ്ട്. പറഞ്ഞ ഓരോ വാക്കിലും ഞാൻ ഉറച്ച് നിൽക്കുന്നു, അർണബ് പറഞ്ഞു. നിരവധി ചോദ്യങ്ങൾ അർണബിനോട് പോലീസ് ചോദിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ കന്തവാല പറഞ്ഞു.

 മറുപടി നൽകി

മറുപടി നൽകി

പാൽഘർ വിഷയം സംബന്ധിച്ചുള്ള ചാനൽ ചർച്ച പൂർണമായും അവർ അർണബിനെ കാണിച്ചു. എന്തൊക്കെ ചോദ്യങ്ങൾ പോലീസ് ചോദിച്ചിട്ടുണ്ടോ അതിനൊക്കെ അദ്ദേഹം മറുപടി നൽകിയിട്ടുണ്ടെന്നും കന്തേവാല പറഞ്ഞു. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാര്‍ ഉള്‍പ്പെടെ മൂന്ന് പേരെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് നടത്തിയ ചാനല്‍ ചര്‍ച്ചയിലാണ് അര്‍ണബ് സോണിയയ്ക്കെതിരെ രംഗത്തെത്തിയത്.

 ആക്രമിച്ചുവെന്ന്

ആക്രമിച്ചുവെന്ന്

അതിനിടെ കോൺഗ്രസ് പ്രവർത്തകർ തന്നെ ആക്രമിച്ചുവെന്ന് അർണബും ആരോപിച്ചിരുന്നു.ഗണപത്രവ് കടം മാർഗിൽ വെച്ച് ഇരുചക്രവാഹനത്തിൽ എത്തിയ രണ്ട് പേരാണ് കാർ തടഞ്ഞതെന്നും കാറിന് മുന്നില്‍ ബൈക്ക് നിര്‍ത്തി അക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് അർണബ് പറഞ്ഞത്.

 പ്രതികൾക്ക് ജാമ്യം

പ്രതികൾക്ക് ജാമ്യം

സംഭവം വിവരിച്ച് കൊണ്ട് അർണബ് വീഡിയോയും പങ്കുവെച്ചിരുന്നു.തനിക്കും ഭാര്യക്കും നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തരാണെന്നാണ് അര്‍ണബ് ആരോപിച്ചത്. അതേസമയം കേസിൽ അറസ്റ്റിലായ രണ്ട് പേർക്കും ഇന്ന് ജാമ്യം ലഭിച്ചു. അരുൺ ബൊറാദേ, പതീക് മിശ്ര എന്നിവർക്കാണ് ബോയ്വാദ കോടതി ജാമ്യം അനുവദിച്ചത്.

English summary
arnab goswami questioned for 12 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X