കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പബ്ലിക് ടിവിയിൽ ലൈവായി രാജി പ്രഖ്യാപിച്ച് അർണബ് ഗോസ്വാമി! അമ്പരപ്പ്, കയ്യടിച്ച് സോഷ്യൽ മീഡിയ!

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ കൊവിഡ് ലോക്ക്ഡൗണിനിടെ നടന്ന അതിക്രൂരമായ ആള്‍ക്കൂട്ട കൊലപാതകം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. രണ്ട് സന്യാസിമാര്‍ അടക്കം മൂന്ന് പേരെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.

Recommended Video

cmsvideo
Arnab Goswami resigns from the Editors Guild of India, live on air | Oneindia Malayalam

അവയവങ്ങള്‍ എടുക്കുന്നതിന് വേണ്ടി കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമെന്ന് സംശയിച്ചാണ് ഇവരെ ആളുകള്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ വലിയ പ്രതിഷേധം ഉയരുന്നതിനിടെ റിപ്പബ്ലിക് ടിവിയില്‍ തന്റെ ചർച്ചാപരിപാടിക്കിടെ ലൈവായി രാജി പ്രഖ്യാപിച്ചിരിക്കുകയാണ് അര്‍ണബ് ഗോസ്വാമി. വിശദാംശങ്ങള്‍ ഇങ്ങന...

നാടകീയമായി രാജി പ്രഖ്യാപനം

നാടകീയമായി രാജി പ്രഖ്യാപനം

രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കാഴ്ച്ചക്കാരുളള ചാനലാണ് അര്‍ണബിന്റെ റിപ്പബ്ലിക് ടിവി. അര്‍ണബിന്റെ പ്രൈം ടൈം ഡിബേറ്റ് ഷോയ്ക്കും ആരാധകര്‍ ഏറെയുണ്ട്. പാല്‍ഘറിലെ സന്യാസിമാരുടെ കൊലപാതകമാണ് കഴിഞ്ഞ ദിവസം അര്‍ണബിന്റെ ഷോയില്‍ ചര്‍ച്ച നടത്തിയത്. ഷോയ്ക്കിടെയാണ് അര്‍ണബ് നാടകീയമായി രാജി പ്രഖ്യാപനം നടത്തിയത്.

മൗനം അംഗീകരിക്കാവുന്നതല്ല

മൗനം അംഗീകരിക്കാവുന്നതല്ല

റിപ്പബ്ലിക് ചാനലില്‍ നിന്നാണെന്ന് തെറ്റിദ്ധരിക്കേണ്ട. എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയില്‍ നിന്നാണ് അര്‍ണബ് ലൈവായി രാജി പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ പത്രാധിപരുടെ സംഘടനയാണ് എഡിറ്റേഴ്‌സ് ഗില്‍ഡ്. പാല്‍ഘര്‍ കൊലപാതകത്തില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് തുടരുന്ന മൗനം അംഗീകരിക്കാവുന്നതല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച രാത്രി അര്‍ണബ് രാജി പ്രഖ്യാപിച്ചത്.

വിശ്വാസത തകര്‍ന്നു

വിശ്വാസത തകര്‍ന്നു

പാല്‍ഘറില്‍ സന്യാസിമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ലിബറലുകള്‍ നിശബ്ദരായിരിക്കുകയാണ് എന്ന് അര്‍ണബ് കുറ്റപ്പെടുത്തി. എഡിറ്റേഴ്‌സ് ഗില്‍ഡ് ചെയര്‍മാന്‍ ശേഖര്‍ ഗുപ്തയേയും അര്‍ണബ് കടന്നാക്രമിച്ചു. ''നിങ്ങള്‍ എന്റെ ഭാഗത്ത് നിന്നാകും ഇത് ആദ്യമായി കേള്‍ക്കുന്നത് ശേഖര്‍ ഗുപ്ത. ഈ മൗനം കാരണം എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയ്ക്ക് ഇതുവരെ എന്തെങ്കിലും വിശ്വാസത ഉണ്ടായിരുന്നെങ്കില്‍ അത് തകര്‍ന്നിരിക്കുകയാണ്'', അര്‍ണബ് തുറന്നടിച്ചു.

മൂല്യങ്ങളില്‍ വീഴ്ച

മൂല്യങ്ങളില്‍ വീഴ്ച

''സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമുളള ഒരു സ്ഥാപനമായി എഡിറ്റേഴ്‌സ് ഗില്‍ഡ് മാറിയിരിക്കുകയാണ്. അതിനാല്‍ ഈ ലൈവ് പരിപാടിയില്‍ താന്‍ രാജി പ്രഖ്യാപിക്കുകയാണ്. ഞാന്‍ പറയുന്നത് ശ്രദ്ധിക്കൂ. താന്‍ ഒരുപാട് നാളായി എഡിറ്റേഴ്‌സ് ഗില്‍ഡിലെ അംഗമാണ്. ഞാനിപ്പോള്‍ രാജി വെക്കുന്നത് എഡിറ്റോറിയല്‍ മൂല്യങ്ങളില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് വരുത്തിയ വെട്ടുവീഴ്ചയെ തുടര്‍ന്നാണ്''.

സ്വയം സേവനത്തിന് മാത്രം

സ്വയം സേവനത്തിന് മാത്രം

''സ്വയം സേവനത്തിന് മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി എഡിറ്റേഴ്‌സ് ഗില്‍ഡ് മാറിയിരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പ്രതികരിക്കാതെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനത്തില്‍ വെട്ടുവീഴ്ച നടത്തിയത് ശേഖര്‍ ഗുപ്ത, നിങ്ങളെയാണ് ഞാന്‍ കുറ്റപ്പെടുത്തുന്നത്'' എന്നും അര്‍ണബ് പറഞ്ഞു. പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ചിലര്‍ അര്‍ണബിന്റെ രാജി പ്രഖ്യാപനത്തെ അഭിനന്ദിക്കുകയാണുണ്ടായത്.

English summary
Arnab Goswami resigned from the Editors Guild of India.on live TV
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X