അര്‍ണബ് ഗോസ്വാമി ടൈംസ് നൗവില്‍ നിന്നും രാജിവെച്ചു
ചാനലില്‍ നിന്നും രാജിവെക്കുന്ന കാര്യം എഡിറ്റോറിയല്‍ മീറ്റിംഗില്‍ അറിയിച്ചതായാണ് സൂചന
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി സര്‍ക്കാരിനെയും പുകഴ്ത്തുകയും ചര്‍ച്ചകളില്‍ ഏകാധിപത്യ നിലപാടെടുക്കകയും ചെയ്ത് പ്രശസ്തനായ മാധ്യമപ്രവര്ത്തകന് അര്‍ണബ് ഗോസ്വാമി ടൈംസ് നൗ ചാനലില്‍നിന്ന് രാജിവെച്ചു. ഏതാനും ദിവസങ്ങളായി അര്‍ണബ് ഗോസ്വാമി ചാനലില്‍ നിന്നും അപ്രത്യക്ഷനായിരുന്നു.
ഇതിനിടയിലാണ് അദ്ദേഹം രാജിവെച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. രാജിവെക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. ചാനലില്‍ നിന്നും രാജിവെക്കുന്ന കാര്യം എഡിറ്റോറിയല്‍ മീറ്റിംഗില്‍ അറിയിച്ചതായാണ് സൂചന. പുതിയ ചാനല്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് അര്‍ണബ് ഗോസ്വാമിയുടെ രാജിയെന്നും അഭ്യൂഹമുണ്ട്.

അര്‍ണബ് ഗോസ്വാമിയുടെ രാജി ടൈംസ് നൗവിന് റേറ്റിങ്ങില്‍ വന്‍ തിരിച്ചടിയായിരിക്കും. ഇദ്ദേഹത്തിന്റെ പ്രതിദിന ന്യൂസ് അവര്‍ പരിപാടി ദേശീയതലത്തില്‍ ശ്രദ്ധേയമാണ്. ചര്ച്ചയ്ക്കെത്തുന്നവര്ക്കെതിരെ ഏകാധിപത്യമായി പെരുമാറുന്നതും അവരോട് വഴക്കിടുന്നതും അര്‍ണബ് ഗോസ്വാമിയുടെ പതിവാണ്. ഇതേചൊല്ലി വിവാദ പുരുഷനുമാരുന്നു ഇദ്ദേഹം.
നരേന്ദ്ര മോദിയെ നിരന്തരം പുകഴ്ത്തുന്ന അര്‍ണബ് ഗോസ്വാമിക്ക് പാക് തീവ്രവാദികളുടെ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദ്ദേഹത്തിന് സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷയൊരുക്കിയത് അടുത്തിടെ വാര്‍ത്തയായിരുന്നു. ഇതിനെതിരെ പല ഭാഗത്തുനിന്നും കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications