കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ണബ് ഗോസ്വാമി ടൈംസ് നൗവില്‍ നിന്നും രാജിവെച്ചു

ചാനലില്‍ നിന്നും രാജിവെക്കുന്ന കാര്യം എഡിറ്റോറിയല്‍ മീറ്റിംഗില്‍ അറിയിച്ചതായാണ് സൂചന

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി സര്‍ക്കാരിനെയും പുകഴ്ത്തുകയും ചര്‍ച്ചകളില്‍ ഏകാധിപത്യ നിലപാടെടുക്കകയും ചെയ്ത് പ്രശസ്തനായ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി ടൈംസ് നൗ ചാനലില്‍നിന്ന് രാജിവെച്ചു. ഏതാനും ദിവസങ്ങളായി അര്‍ണബ് ഗോസ്വാമി ചാനലില്‍ നിന്നും അപ്രത്യക്ഷനായിരുന്നു.

ഇതിനിടയിലാണ് അദ്ദേഹം രാജിവെച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. രാജിവെക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. ചാനലില്‍ നിന്നും രാജിവെക്കുന്ന കാര്യം എഡിറ്റോറിയല്‍ മീറ്റിംഗില്‍ അറിയിച്ചതായാണ് സൂചന. പുതിയ ചാനല്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് അര്‍ണബ് ഗോസ്വാമിയുടെ രാജിയെന്നും അഭ്യൂഹമുണ്ട്.

arnab-goswami

അര്‍ണബ് ഗോസ്വാമിയുടെ രാജി ടൈംസ് നൗവിന് റേറ്റിങ്ങില്‍ വന്‍ തിരിച്ചടിയായിരിക്കും. ഇദ്ദേഹത്തിന്റെ പ്രതിദിന ന്യൂസ് അവര്‍ പരിപാടി ദേശീയതലത്തില്‍ ശ്രദ്ധേയമാണ്. ചര്‍ച്ചയ്‌ക്കെത്തുന്നവര്‍ക്കെതിരെ ഏകാധിപത്യമായി പെരുമാറുന്നതും അവരോട് വഴക്കിടുന്നതും അര്‍ണബ് ഗോസ്വാമിയുടെ പതിവാണ്. ഇതേചൊല്ലി വിവാദ പുരുഷനുമാരുന്നു ഇദ്ദേഹം.

നരേന്ദ്ര മോദിയെ നിരന്തരം പുകഴ്ത്തുന്ന അര്‍ണബ് ഗോസ്വാമിക്ക് പാക് തീവ്രവാദികളുടെ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദ്ദേഹത്തിന് സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷയൊരുക്കിയത് അടുത്തിടെ വാര്‍ത്തയായിരുന്നു. ഇതിനെതിരെ പല ഭാഗത്തുനിന്നും കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നു.

English summary
Arnab Goswami resigns as Editor-in Chief of Times Now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X