വാരണാസിയിലെ 'മോദിയുടെ റാലിക്ക് ആളെ എത്തിച്ചത് പണം കൊടുത്ത്, റിപ്പോര്‍ട്ട് പുറത്ത്
വെള്ളിയാഴ്ചയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. എന്‍ഡിഎയുടെ ശക്തിപ്രകടനം എന്ന നിലയില്‍ വന്‍ ജനാവലിയും നേതാക്കളുമായാണ് മോദി പത്രികാ സമര്‍പ്പണത്തിന് എത്തിയത്.
വെള്ളിയാഴ്ച റിപബ്ലിക് ചാനല്‍ ഇത് പ്രൈം ടൈമില്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. വാരണാസിയിലെ മോദി പ്രഭാവം എന്ന നിലയ്ക്കാണ് അര്‍ണബ് ഗോസ്വാമി ചര്‍ച്ച നടത്തിയത്. എന്നാല്‍ മോദിയുടെ റാലിക്ക് പണം നല്കി ആളെ എത്തിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമമായ ജനതാകാ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങളിലേക്ക്

കടുത്ത വെല്ലുവിളി
വാരണാസിയില്‍ മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായതോടെ ഇത്തവണ കടുത്ത വെല്ലുവിളിയാകും മോദി നേരിടുകയെന്ന വലിയിരുത്തലുകള്‍ ഉണ്ടായിരുന്നു. മണ്ഡലത്തില്‍ മോദിക്കെതിരെ ഭരണ വിരുദ്ധ വികാരം ശക്തമാണെന്നും പ്രിയങ്ക മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്നും തരത്തിലുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു.

ശക്തിപ്രകടനം
എന്നാല്‍ അന്തിമ നിമിഷത്തില്‍ പ്രിയങ്ക മത്സരിക്കില്ലെന്ന് വ്യക്തമാക്കി. ഇതോടെ വാരണാസിയില്‍ മോദിയുടെ ശക്തിപ്രകടനം തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു ബിജെപി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ വന്‍ ആഘോഷമാക്കാന്‍ തന്നെ ബിജെപി തിരുമാനിച്ചു.

റോഡ് ഷോ
പത്രികമാ സമര്‍പ്പണത്തിന് മുന്‍പ് ആറ് കിമി റോഡ് ഷോ നടത്തിയായിരുന്നു മോദി വാരണാസിയില്‍ എത്തിയത്. ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ സമീപത്ത് നിന്നാണ് മോദിയുടെ റോഡ് ഷോ ആരംഭിച്ചത്. വന്‍ ജനാവലിയും റോഡ് ഷോയില്‍ ഉണ്ടായിരുന്നു.

നേതാക്കളും
ബിജെപി അധ്യക്ഷൻ അമിത് ഷാ, പീയുഷ് ഗോയൽ, ഉദ്ധവ് താക്കറെ, ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദൽ, അണ്ണാ ഡിഎംകെ നേതാവ് ഒ പനീർ ശെൽവം, ജെഡിയു നേതാവ് നിതീഷ് കുമാർ തുടങ്ങിയവരെല്ലാം നാമനിർദ്ദേശ പത്രിക സമർപ്പണത്തിനായി എത്തിയിരുന്നു.

ചര്‍ച്ചയാക്കി അര്‍ണബ്
റാലിയിലെ ജനാവലിയെ ചൂണ്ടിക്കാട്ടി മോദി പ്രഭാവത്തിന് അല്പം പോലും മങ്ങലേറ്റില്ലെന്നതിന്റെ സൂചനയാണിതെന്ന് പ്രൈം ടൈം ചര്‍ച്ചയില്‍ അര്‍ണബ് ഗോസ്വാമി വാതോരാതെ പ്രസംഗിച്ചു. മോദിയെന്ന നേതാവിനെ കവച്ച് വെയ്ക്കാന്‍ ഇന്ന് ഇന്ത്യയിലെ മറ്റൊരു രാഷ്ട്രീയ നേതാവിനും സാധിക്കില്ലെന്ന് അര്‍ണബ് പറഞ്ഞു.

പരിഹാസവും
വാരണാസിയില്‍ നിന്നുള്ള പ്രിയങ്കയുടെ പിന്മാറ്റത്തേയും അര്‍ണബ് പരിഹസിച്ചു. വധ്ര-ഗാന്ധി കുടുംബത്തിന്റെ പ്രതീക്ഷകള്‍ അസ്ഥാനത്തായി. അവര്‍ ദേശീയ തലത്തില്‍ ഒറ്റപ്പെട്ടു. മോദിയുടെ വാരണാസിയിലെ റാലി കണ്ട് എങ്ങനെ മോദി പ്രഭാവം ഇല്ലെന്ന് പറയാന്‍ ആകുമെന്നും അര്‍ണബ് ചോദിച്ചു.

പണം കൊടുത്ത്
എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത പലരും അര്‍ണബിന്റെ വാദത്തെ എതിര്‍ത്ത് രംഗത്തെത്തി. റാലിയില്‍ പങ്കെടുത്തത് യഥാര്‍ത്ഥ പ്രവര്‍ത്തകരല്ലെന്നും പണം നല്കി എത്തിച്ചവരാണെന്നും ചിലര്‍ വാദിച്ചെങ്കിലും അര്‍ണബ് അംഗീകരിക്കാന്‍ തയ്യാറായില്ല.

10 കോടി
10 കോടി മുടക്കിയാണ് വാരണാസിയില്‍ ബിജെപി ആളെ എത്തിച്ചതെന്ന് മറ്റൊരു പാനലിസ്റ്റ് പറഞ്ഞു. വാരണാസിയില്‍ ആള്‍ബലം കുറഞ്ഞില്ലെന്ന് വരുത്തി തീര്‍ക്കാനായിരുന്നു മോദിയുടെ ശ്രമം. മോദിക്ക് ഭയമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അര്‍ണബ് ഇതൊന്നും അംഗീകരിക്കാന്‍ പോലും തയ്യാറായില്ല.

റിപ്പോര്‍ട്ട് പുറത്ത്
എന്നാല്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി ടെലിഗ്രാഫ് മോദിയുടെ പരിപാടിയിലെ ആള്‍ക്കൂട്ടത്തെ കുറിച്ചുള്ള യഥാര്‍ത്ഥ റിപ്പോര്‍ട്ട് പുറത്തുവിട്ടു.ആയിരത്തോളം രൂപ നല്‍കിയാണ് റാലിക്കെത്തിച്ചതെന്ന് പങ്കെടുത്തവര്‍ തന്നെ മാധ്യമത്തോട് വെളിപ്പെടുത്തി.

ഗുജറാത്തില്‍ നിന്ന്
ഗുജറാത്തില്‍ നിന്നും വാരണാസിയല്‍ താമസമാക്കിയ ഒരാള്‍ മാധ്യമത്തോട് വെളിപ്പെടുത്തിയത് ഇങ്ങനെ ആളുകളെ എത്തിക്കാന്‍ വ്യാപകമായി പണം നല്‍കിയിരുന്നു. ഗുജറാത്തില്‍ നിന്ന് 20 പേരെ എത്തിക്കാന്‍ തനിക്ക് കിട്ടിയത് 15000 രൂപയാണ്.

ആളുകളെ എത്തിച്ചു
എന്നാല്‍ താന്‍ 5000 മാത്രം ഈടാക്കി ആളുകളെ ഓട്ടോറിക്ഷയിലാണ് എത്തിച്ചതെന്നും അയാള്‍ പറഞ്ഞു. അതിനിടെ മോദിക്കെതിരെ കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. പ്രചരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചതിനെക്കാള്‍ തുക മോദി ഉപയോഗിച്ചെന്നാണ് കോണ്‍ഗ്രസ് പരാതി ഉന്നയിച്ചത്. വാരണാസിയില്‍ മോദി 1.27 കോടി റോഡ് ഷോയ്ക്ക് ഉപയോഗിച്ചെന്നും പരാതിയില്‍ പറയുന്നു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications