കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാരണാസിയിലെ 'മോദിയുടെ റാലിക്ക് ആളെ എത്തിച്ചത് പണം കൊടുത്ത്, റിപ്പോര്‍ട്ട് പുറത്ത്

  • By
Google Oneindia Malayalam News

വെള്ളിയാഴ്ചയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. എന്‍ഡിഎയുടെ ശക്തിപ്രകടനം എന്ന നിലയില്‍ വന്‍ ജനാവലിയും നേതാക്കളുമായാണ് മോദി പത്രികാ സമര്‍പ്പണത്തിന് ​എത്തിയത്.

<strong>കേരളം യുഡിഎഫ് തൂത്ത് വാരും!! 16 മുതല്‍ 18 സീറ്റുകള്‍ വരെ! ആദ്യ വിശകലനം പുറത്ത്</strong>കേരളം യുഡിഎഫ് തൂത്ത് വാരും!! 16 മുതല്‍ 18 സീറ്റുകള്‍ വരെ! ആദ്യ വിശകലനം പുറത്ത്

വെള്ളിയാഴ്ച റിപബ്ലിക് ചാനല്‍ ഇത് പ്രൈം ടൈമില്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. വാരണാസിയിലെ മോദി പ്രഭാവം എന്ന നിലയ്ക്കാണ് അര്‍ണബ് ഗോസ്വാമി ചര്‍ച്ച നടത്തിയത്. എന്നാല്‍ മോദിയുടെ റാലിക്ക് പണം നല്‍കി ആളെ എത്തിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമമായ ജനതാകാ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങളിലേക്ക്

 കടുത്ത വെല്ലുവിളി

കടുത്ത വെല്ലുവിളി

വാരണാസിയില്‍ മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായതോടെ ഇത്തവണ കടുത്ത വെല്ലുവിളിയാകും മോദി നേരിടുകയെന്ന വലിയിരുത്തലുകള്‍ ഉണ്ടായിരുന്നു. മണ്ഡലത്തില്‍ മോദിക്കെതിരെ ഭരണ വിരുദ്ധ വികാരം ശക്തമാണെന്നും പ്രിയങ്ക മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്നും തരത്തിലുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു.

 ശക്തിപ്രകടനം

ശക്തിപ്രകടനം

എന്നാല്‍ അന്തിമ നിമിഷത്തില്‍ പ്രിയങ്ക മത്സരിക്കില്ലെന്ന് വ്യക്തമാക്കി. ഇതോടെ വാരണാസിയില്‍ മോദിയുടെ ശക്തിപ്രകടനം തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു ബിജെപി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ വന്‍ ആഘോഷമാക്കാന്‍ തന്നെ ബിജെപി തിരുമാനിച്ചു.

 റോഡ് ഷോ

റോഡ് ഷോ

പത്രികമാ സമര്‍പ്പണത്തിന് മുന്‍പ് ആറ് കിമി റോഡ് ഷോ നടത്തിയായിരുന്നു മോദി വാരണാസിയില്‍ എത്തിയത്. ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ സമീപത്ത് നിന്നാണ് മോദിയുടെ റോഡ് ഷോ ആരംഭിച്ചത്. വന്‍ ജനാവലിയും റോഡ് ഷോയില്‍ ഉണ്ടായിരുന്നു.

 നേതാക്കളും

നേതാക്കളും

ബിജെപി അധ്യക്ഷൻ അമിത് ഷാ, പീയുഷ് ഗോയൽ, ഉദ്ധവ് താക്കറെ, ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദൽ, അണ്ണാ ഡിഎംകെ നേതാവ് ഒ പനീർ ശെൽവം, ജെഡിയു നേതാവ് നിതീഷ് കുമാർ തുടങ്ങിയവരെല്ലാം നാമനിർദ്ദേശ പത്രിക സമർപ്പണത്തിനായി എത്തിയിരുന്നു.

 ചര്‍ച്ചയാക്കി അര്‍ണബ്

ചര്‍ച്ചയാക്കി അര്‍ണബ്

റാലിയിലെ ജനാവലിയെ ചൂണ്ടിക്കാട്ടി മോദി പ്രഭാവത്തിന് അല്‍പം പോലും മങ്ങലേറ്റില്ലെന്നതിന്‍റെ സൂചനയാണിതെന്ന് പ്രൈം ടൈം ചര്‍ച്ചയില്‍ അര്‍ണബ് ഗോസ്വാമി വാതോരാതെ പ്രസംഗിച്ചു. മോദിയെന്ന നേതാവിനെ കവച്ച് വെയ്ക്കാന്‍ ഇന്ന് ഇന്ത്യയിലെ മറ്റൊരു രാഷ്ട്രീയ നേതാവിനും സാധിക്കില്ലെന്ന് അര്‍ണബ് പറഞ്ഞു.

 പരിഹാസവും

പരിഹാസവും

വാരണാസിയില്‍ നിന്നുള്ള പ്രിയങ്കയുടെ പിന്‍മാറ്റത്തേയും അര്‍ണബ് പരിഹസിച്ചു. വധ്ര-ഗാന്ധി കുടുംബത്തിന്‍റെ പ്രതീക്ഷകള്‍ അസ്ഥാനത്തായി. അവര്‍ ദേശീയ തലത്തില്‍ ഒറ്റപ്പെട്ടു. മോദിയുടെ വാരണാസിയിലെ റാലി കണ്ട് എങ്ങനെ മോദി പ്രഭാവം ഇല്ലെന്ന് പറയാന്‍ ആകുമെന്നും അര്‍ണബ് ചോദിച്ചു.

 പണം കൊടുത്ത്

പണം കൊടുത്ത്

എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത പലരും അര്‍ണബിന്‍റെ വാദത്തെ എതിര്‍ത്ത് രംഗത്തെത്തി. റാലിയില്‍ പങ്കെടുത്തത് യഥാര്‍ത്ഥ പ്രവര്‍ത്തകരല്ലെന്നും പണം നല്‍കി എത്തിച്ചവരാണെന്നും ചിലര്‍ വാദിച്ചെങ്കിലും അര്‍ണബ് അംഗീകരിക്കാന്‍ തയ്യാറായില്ല.

 10 കോടി

10 കോടി

10 കോടി മുടക്കിയാണ് വാരണാസിയില്‍ ബിജെപി ആളെ എത്തിച്ചതെന്ന് മറ്റൊരു പാനലിസ്റ്റ് പറഞ്ഞു. വാരണാസിയില്‍ ആള്‍ബലം കുറഞ്ഞില്ലെന്ന് വരുത്തി തീര്‍ക്കാനായിരുന്നു മോദിയുടെ ശ്രമം. മോദിക്ക് ഭയമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അര്‍ണബ് ഇതൊന്നും അംഗീകരിക്കാന്‍ പോലും തയ്യാറായില്ല.

 റിപ്പോര്‍ട്ട് പുറത്ത്

റിപ്പോര്‍ട്ട് പുറത്ത്

എന്നാല്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി ടെലിഗ്രാഫ് മോദിയുടെ പരിപാടിയിലെ ആള്‍ക്കൂട്ടത്തെ കുറിച്ചുള്ള യഥാര്‍ത്ഥ റിപ്പോര്‍ട്ട് പുറത്തുവിട്ടു.ആയിരത്തോളം രൂപ നല്‍കിയാണ് റാലിക്കെത്തിച്ചതെന്ന് പങ്കെടുത്തവര്‍ തന്നെ മാധ്യമത്തോട് വെളിപ്പെടുത്തി.

 ഗുജറാത്തില്‍ നിന്ന്

ഗുജറാത്തില്‍ നിന്ന്

ഗുജറാത്തില്‍ നിന്നും വാരണാസിയല്‍ താമസമാക്കിയ ഒരാള്‍ മാധ്യമത്തോട് വെളിപ്പെടുത്തിയത് ഇങ്ങനെ ആളുകളെ എത്തിക്കാന്‍ വ്യാപകമായി പണം നല്‍കിയിരുന്നു. ഗുജറാത്തില്‍ നിന്ന് 20 പേരെ എത്തിക്കാന്‍ തനിക്ക് കിട്ടിയത് 15000 രൂപയാണ്.

 ആളുകളെ എത്തിച്ചു

ആളുകളെ എത്തിച്ചു

എന്നാല്‍ താന്‍ 5000 മാത്രം ഈടാക്കി ആളുകളെ ഓട്ടോറിക്ഷയിലാണ് എത്തിച്ചതെന്നും അയാള്‍ പറഞ്ഞു. അതിനിടെ മോദിക്കെതിരെ കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പ്രചരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചതിനെക്കാള്‍ തുക മോദി ഉപയോഗിച്ചെന്നാണ് കോണ്‍ഗ്രസ് പരാതി ഉന്നയിച്ചത്. വാരണാസിയില്‍ മോദി 1.27 കോടി റോഡ് ഷോയ്ക്ക് ഉപയോഗിച്ചെന്നും പരാതിയില്‍ പറയുന്നു.

English summary
Arnab Goswami’s exposed for creating imaginary ‘Modi Wave,’ ground reality paints contradictory pictures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X