കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ണബ് ഗോസ്വാമിക്ക് കനത്ത തിരിച്ചടി; ചാനലിന് 20 ലക്ഷം പിഴ, വിദ്വേഷം പ്രചരിപ്പിച്ചത് വിനയായി

Google Oneindia Malayalam News

ദില്ലി: അര്‍ണബ് ഗോസ്വാമിയുടെ ഉടമസ്ഥതയിലുള്ള ചാനലിന് പിഴ. വിദ്വേഷം പ്രചരിപ്പിച്ച കുറ്റത്തിനാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് റെഗുലേറ്റര്‍ അതോറിറ്റി (ഓഫ്‌കോം) പിഴ ചുമത്തിയത്. ബ്രിട്ടനില്‍ സംപ്രേഷണം ചെയ്യുന്ന റിപബ്ലിക് ഭാരത് എന്ന ഹിന്ദി വാര്‍ത്താ ചാനലിനാണ് പിഴ ചുമത്തിയത്. ചാനലില്‍ പാകിസ്താന്‍കാരെ മോശമാക്കി ചിത്രീകരിച്ച് വാര്‍ത്താ അധിഷ്ടിത പരിപാടി സംഘടിപ്പിച്ചു എന്നാണ് കണ്ടെത്തിയത്.

a

20000 പൗണ്ട് ആണ് പിഴ. ബ്രിട്ടനിലെ ഹിന്ദി സംസാരിക്കുന്നവരെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് റിപബ്ലിക് ഭാരത് ആ രാജ്യത്ത് സംപ്രേഷണം ചെയ്യുന്നത്. റിപബ്ലിക് ഭാരതിന്റെ ലൈസന്‍സി വേള്‍ഡ് വ്യൂ മീഡിയ നെറ്റ് വര്‍ക്കാണ് പിഴ തുക നല്‍കേണ്ടത്. ഓഫ്‌കോമിന്റെ നടപടി സംബന്ധിച്ച് ചാനല്‍ പരസ്യപ്പെടുത്തണം. പ്രോഗ്രാം നിര്‍ത്തിവയ്ക്കുകയും വേണമെന്നും ഓഫ്കാം ചാനലിന് നിര്‍ദേശം നല്‍കി.

ശശി തരൂര്‍ കേരള മുഖ്യമന്ത്രിയാകുമോ? സംസ്ഥാനത്തെ മികച്ച മുഖ്യമന്ത്രിയാകുമെന്ന് പ്രതാപ് പോത്തന്‍ശശി തരൂര്‍ കേരള മുഖ്യമന്ത്രിയാകുമോ? സംസ്ഥാനത്തെ മികച്ച മുഖ്യമന്ത്രിയാകുമെന്ന് പ്രതാപ് പോത്തന്‍

സമകാലിക സംഭവങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പൂച്താ ഹയ് ഭാരത് എന്ന പ്രോഗ്രാമിലാണ് അര്‍ണബ് ഗോസ്വാമി വിവാദമായ പരാമര്‍ങ്ങള്‍ നടത്തിയത്. 2019 സെപ്തംബര്‍ ആറിനായിരുന്നു ഇത്. പാകിസ്താന്‍കാരെ മോശമായി ചിത്രീകരിക്കുകയായിരുന്നു ഗോസ്വാമി. കഴിഞ്ഞ വര്‍ഷം ജൂലൈയിലെ ചന്ദ്രയാന്‍ 2 ദൗത്യവുമായി ബന്ധപ്പെട്ട് ചാനലില്‍ ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. ഇന്ത്യയിലേയും പാകിസ്താനിലെയും മൂന്ന് വീതം പ്രതിനിധികള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഇരുരാജ്യങ്ങളുടെയും ശാസ്ത്ര സാങ്കേതിക മികവ് പരിപാടിയില്‍ ചര്‍ച്ചയായി. പാകിസ്താന്‍ തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുകയും ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്ന് അര്‍ണബ് ഗോസ്വാമി പറഞ്ഞു.

അപ്രതീക്ഷിത വാര്‍ത്ത വരും; രണ്ടുപേരെ ചാടിക്കാന്‍ യുഡിഎഫ്, 5 വര്‍ഷം മേയറാകണമെന്ന് വിമതന്‍അപ്രതീക്ഷിത വാര്‍ത്ത വരും; രണ്ടുപേരെ ചാടിക്കാന്‍ യുഡിഎഫ്, 5 വര്‍ഷം മേയറാകണമെന്ന് വിമതന്‍

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ പശ്ചാത്തലത്തില്‍ കൂടിയായിയരുന്നു ചര്‍ച്ച. പാകിസ്താന്‍കാര്‍ എല്ലാം തീവ്രവാദികളാണെന്ന് ഗോസ്വാമിയും ചര്‍ച്ചയില്‍ പങ്കെടുത്ത ചില അതിഥികളും കുറ്റപ്പെടുത്തി. ഞങ്ങള്‍ ശാസ്ത്രജ്ഞരെ വളര്‍ത്തിയെടുക്കുന്നു, നിങ്ങള്‍ തീവ്രവാദികളെ സൃഷ്ടിക്കുന്നു എന്നായിരുന്നു അര്‍ണബ് ഗോസ്വാമിയുടെ വിവാദ പരാമര്‍ശം. ഇതിനെതിരെ പരാതി ഉയര്‍ന്നതോടെയാണ് അധികൃതര്‍ പരിശോധിച്ചു. ചാനല്‍ പരിപാടികള്‍ നിരീക്ഷിക്കാനും തുടങ്ങി. എല്ലാ ചട്ടങ്ങളും ലംഘിച്ചും വിദ്വേഷം ജനിപ്പിച്ചുമാണ് ചാനല്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയിരിക്കുന്നത്.

അടുത്തത് തൂക്കുസഭ; ഏറിയാല്‍ 4 സീറ്റ് അധികം... തന്റെ പാര്‍ട്ടി 6 സീറ്റില്‍ ജയിക്കുമെന്ന് ദേവന്‍അടുത്തത് തൂക്കുസഭ; ഏറിയാല്‍ 4 സീറ്റ് അധികം... തന്റെ പാര്‍ട്ടി 6 സീറ്റില്‍ ജയിക്കുമെന്ന് ദേവന്‍

Recommended Video

cmsvideo
Here is how Arnab Goswami got arrested | Oneindia Malayalam

English summary
Arnab Goswami's Republic Bharat channel fined Rs 20 lakh In Britain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X