അര്‍ണബ് വാ തുറന്നു, റിപ്പബ്ലിക് ടിവി മിഴി തുറന്നു... ഞെട്ടിപ്പിക്കുന്ന വാർത്താ വിസ്ഫോടനവുമായി അർണബ്
ബെംഗളൂരു: അര്‍ണബ് ഗോസ്വാമിയുടെ നേതൃത്വത്തില്‍ തുടങ്ങിയ റിപ്പബ്ലിക് ടിവി സംപ്രേഷണം ആരംഭിച്ചു. അര്‍ണബ് ഗോസ്വാമായി ഷോയോടെയാണ് മെയ് 6 ന് രാവിലെ പത്ത് മണി ചാനല്‍ സംപ്രേഷണം തുടങ്ങിയത്.
ഇന്ത്യയില്‍ ഏറ്റവും അധികം ശമ്പളം പറ്റുന്ന മാധ്യമ പ്രവര്‍ത്തകനായിരുന്നു അര്‍ണബ ഗോസ്വാമി. ടൈംസ് നൗ ചാനലിന്റെ എഡിറ്റര്‍ ആയിരുന്നു. അവിടെ നിന്ന് രാജിവച്ചാണ് അര്‍ണബ് പുതിയ ചാനല്‍ തുടങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് ചെയര്മാന് രാജീവ് ചന്ദ്രശേഖറും അര്‍ണബിന്റെ ചാനലിന്റെ സഹ ഉടമയാണ്. ടൈംസ് നൗവ്വുമായുള്ള വിയോജിപ്പുകള്‍ പങ്കുവച്ചുകൊണ്ടായിരുന്നു അര്‍ണബ് പുതിയ ചാനല്‍ പ്രഖ്യാപിച്ചത്.

അര്‍ണബ് രാജന് ഗോസ്വാമി എന്നാണ് മുഴുവന്‍ പേര്. കൊല്‍ക്കത്തയില്‍ ടെലഗ്രാഫ് പത്രത്തില്‍ ആയിരുന്നു അര്‍ണബ് ഗോസ്വാമി മാധ്യമ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

വളരെ കുറച്ച് കാലം മാത്രമായിരുന്നു ടെലഗ്രാഫിലെ പത്രപ്രവര്‍ത്തനം. അതിന് ശേഷം എന്‍ഡിടിവിയില്‍ ജോലി തുടങ്ങി. അവിടെ നിന്ന് 2006 ല്‍ ആണ് ടൈംസ് നൗവ്വില്‍ ചേരുന്നത്.

ടൈംസ് നൗ ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയി 10 വര്‍ഷമായിരുന്നു അര്‍ണബ് ഗോസ്വാമി പ്രവര്‍ത്തിച്ചത്. 2006 ല്‍ തുടങ്ങിയ ടൈംസ് നൗ ജീവിതം 2016 ല്‍ അവസാനിപ്പിച്ചു.

രാജ്യത്ത് ഏറ്റവും അധികം ശമ്പളം വാങ്ങുന്ന ജേര്‍ണലിസ്റ്റ് എന്ന പേരും അര്‍ണബ് ഗോസ്വാമിയ്ക്കായിരുന്നു. ടൈംസ് നൗവില്‍ ഒരു കോടി രൂപയായിരുന്നു അര്‍ണബിന്റെ ശമ്പളം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ടൈംസ് നൗവ്വിലെ ന്യൂസ് അവര്‍ ഷോ ആണ് അര്‍ണബിനെ ഏറ്റവും വിലപിടിച്ച മാധ്യമ പ്രവര്‍ത്തകനാക്കിയത്. എന്നാല്‍ തന്റെ നിലപാടുകള്‍ ചര്‍ച്ചയ്ക്കെത്തുന്നവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതായിരുന്നു അര്‍ണബിന്റെ ശൈലി എന്ന് ആക്ഷേപമുണ്ട്.

ബിജെപി അനുകൂല നിലപാടുകള്‍ എന്നും കൈക്കൊണ്ടിട്ടുള്ള ആളാണ് അര്‍ണബ് ഗോസ്വാമി. തീവ്ര ദേശീയതയില്‍ അടിസ്ഥാനപ്പെടുത്തിയായിരുന്നു അര്‍ണബ് ഗോസ്വാമിയുടെ പല ചര്‍ച്ചകളും.

കര്‍ണാടകയില്‍ നിന്നുള്ള എംപിയും വ്യവസായിയും മലയാളിയും ഏഷ്യാനെറ്റ് ന്യൂസിന്റെ ചെയര്‍മാനും ആയ രാജീവ് ചന്ദ്രശേഖര്‍ ആണ് റിപ്പബ്ലിക് ടിവിയില്‍ അര്ണബിനൊപ്പം ഉള്ളത്. രാജീവ് ചന്ദ്രശേഖര്‍ ഇപ്പോള്‍ കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്മാന് കൂടിയാണ്.

അര്‍ണബ് ഗോസ്വാമിയുടെ കുടുംബ പശ്ചാത്തലത്തില്‍ കമ്യൂണിസവും, കോണ്‍ഗ്രസ്സും ബിജെപിയും എല്ലാം കടന്നുവരുന്നുണ്ട്. അര്‍ണബിന്റെ പിതാവിന്റെ പിതാവ് ഒരു കോണ്‍ഗ്രസ് നേതാവായിരുന്നു. മാതാവിന്റെ പിതാവ് കമ്യൂണിസ്റ്റ് നേതാവും അസമിലെ പ്രതിപക്ഷ നേതാവും ആയിരുന്നു. അച്ഛനും അമ്മാനവനും ബിജെപിക്കാര്‍.

ടൈംസ് നൗവില്‍ നിന്ന് പുറത്തിറങ്ങിയ അര്‍ണബ് ഗോസ്വാമി എന്ത് ചെയ്യും എന്നായിരുന്നു ഏവരും നോക്കിയിരുന്നത്. അര്‍ണബ് റിപ്പബ്ലിക് എന്ന് ചാനല്‍ പ്രഖ്യാപിച്ചപ്പോള്‍ അതിനുള്ള കാത്തിരിപ്പിലായി വാര്‍ത്താ സ്നേഹികള്‍.

ഇന്ത്യയില്‍ ഹോട്ട് സ്റ്റാറില്‍ ലൈവ് സ്ട്രീമിങ് ഉള്ള ആദ്യത്തെ വാര്‍ത്താ ചാനല്‍ എന്ന ബഹുമതിയും ഇനി അര്‍ണബിന്റെ റിപ്പബ്ലിക്കിന് സ്വന്തം.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications