കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ണബ് വാ തുറന്നു, റിപ്പബ്ലിക് ടിവി മിഴി തുറന്നു... ഞെട്ടിപ്പിക്കുന്ന വാർത്താ വിസ്ഫോടനവുമായി അർണബ്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ബെംഗളൂരു: അര്‍ണബ് ഗോസ്വാമിയുടെ നേതൃത്വത്തില്‍ തുടങ്ങിയ റിപ്പബ്ലിക് ടിവി സംപ്രേഷണം ആരംഭിച്ചു. അര്‍ണബ് ഗോസ്വാമായി ഷോയോടെയാണ് മെയ് 6 ന് രാവിലെ പത്ത് മണി ചാനല്‍ സംപ്രേഷണം തുടങ്ങിയത്.

ഇന്ത്യയില്‍ ഏറ്റവും അധികം ശമ്പളം പറ്റുന്ന മാധ്യമ പ്രവര്‍ത്തകനായിരുന്നു അര്‍ണബ ഗോസ്വാമി. ടൈംസ് നൗ ചാനലിന്റെ എഡിറ്റര്‍ ആയിരുന്നു. അവിടെ നിന്ന് രാജിവച്ചാണ് അര്‍ണബ് പുതിയ ചാനല്‍ തുടങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറും അര്‍ണബിന്റെ ചാനലിന്റെ സഹ ഉടമയാണ്. ടൈംസ് നൗവ്വുമായുള്ള വിയോജിപ്പുകള്‍ പങ്കുവച്ചുകൊണ്ടായിരുന്നു അര്‍ണബ് പുതിയ ചാനല്‍ പ്രഖ്യാപിച്ചത്.

അര്‍ണബ് രാജന്‍ ഗോസ്വാമി

അര്‍ണബ് രാജന്‍ ഗോസ്വാമി എന്നാണ് മുഴുവന്‍ പേര്. കൊല്‍ക്കത്തയില്‍ ടെലഗ്രാഫ് പത്രത്തില്‍ ആയിരുന്നു അര്‍ണബ് ഗോസ്വാമി മാധ്യമ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

എന്‍ഡിടിവിയിലൂടെ

വളരെ കുറച്ച് കാലം മാത്രമായിരുന്നു ടെലഗ്രാഫിലെ പത്രപ്രവര്‍ത്തനം. അതിന് ശേഷം എന്‍ഡിടിവിയില്‍ ജോലി തുടങ്ങി. അവിടെ നിന്ന് 2006 ല്‍ ആണ് ടൈംസ് നൗവ്വില്‍ ചേരുന്നത്.

എഡിറ്റര്‍ ഇന്‍ ചീഫ്

ടൈംസ് നൗ ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയി 10 വര്‍ഷമായിരുന്നു അര്‍ണബ് ഗോസ്വാമി പ്രവര്‍ത്തിച്ചത്. 2006 ല്‍ തുടങ്ങിയ ടൈംസ് നൗ ജീവിതം 2016 ല്‍ അവസാനിപ്പിച്ചു.

ഏറ്റവും ശമ്പളം വാങ്ങിയ മാധ്യമ പ്രവര്‍ത്തകന്‍

രാജ്യത്ത് ഏറ്റവും അധികം ശമ്പളം വാങ്ങുന്ന ജേര്‍ണലിസ്റ്റ് എന്ന പേരും അര്‍ണബ് ഗോസ്വാമിയ്ക്കായിരുന്നു. ടൈംസ് നൗവില്‍ ഒരു കോടി രൂപയായിരുന്നു അര്‍ണബിന്റെ ശമ്പളം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂസ് അവര്‍ എന്ന അര്‍ണബ് ഷോ

ടൈംസ് നൗവ്വിലെ ന്യൂസ് അവര്‍ ഷോ ആണ് അര്‍ണബിനെ ഏറ്റവും വിലപിടിച്ച മാധ്യമ പ്രവര്‍ത്തകനാക്കിയത്. എന്നാല്‍ തന്റെ നിലപാടുകള്‍ ചര്‍ച്ചയ്‌ക്കെത്തുന്നവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതായിരുന്നു അര്‍ണബിന്റെ ശൈലി എന്ന് ആക്ഷേപമുണ്ട്.

ബിജെപിയ്ക്ക് വേണ്ടി

ബിജെപി അനുകൂല നിലപാടുകള്‍ എന്നും കൈക്കൊണ്ടിട്ടുള്ള ആളാണ് അര്‍ണബ് ഗോസ്വാമി. തീവ്ര ദേശീയതയില്‍ അടിസ്ഥാനപ്പെടുത്തിയായിരുന്നു അര്‍ണബ് ഗോസ്വാമിയുടെ പല ചര്‍ച്ചകളും.

കൂടെയുള്ളത്...

കര്‍ണാടകയില്‍ നിന്നുള്ള എംപിയും വ്യവസായിയും മലയാളിയും ഏഷ്യാനെറ്റ് ന്യൂസിന്റെ ചെയര്‍മാനും ആയ രാജീവ് ചന്ദ്രശേഖര്‍ ആണ് റിപ്പബ്ലിക് ടിവിയില്‍ അര്‍ണബിനൊപ്പം ഉള്ളത്. രാജീവ് ചന്ദ്രശേഖര്‍ ഇപ്പോള്‍ കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്‍മാന്‍ കൂടിയാണ്.

കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ്, ബിജെപി

അര്‍ണബ് ഗോസ്വാമിയുടെ കുടുംബ പശ്ചാത്തലത്തില്‍ കമ്യൂണിസവും, കോണ്‍ഗ്രസ്സും ബിജെപിയും എല്ലാം കടന്നുവരുന്നുണ്ട്. അര്‍ണബിന്റെ പിതാവിന്റെ പിതാവ് ഒരു കോണ്‍ഗ്രസ് നേതാവായിരുന്നു. മാതാവിന്റെ പിതാവ് കമ്യൂണിസ്റ്റ് നേതാവും അസമിലെ പ്രതിപക്ഷ നേതാവും ആയിരുന്നു. അച്ഛനും അമ്മാനവനും ബിജെപിക്കാര്‍.

കാത്തിരിക്കുന്ന ചാനല്‍

ടൈംസ് നൗവില്‍ നിന്ന് പുറത്തിറങ്ങിയ അര്‍ണബ് ഗോസ്വാമി എന്ത് ചെയ്യും എന്നായിരുന്നു ഏവരും നോക്കിയിരുന്നത്. അര്‍ണബ് റിപ്പബ്ലിക് എന്ന് ചാനല്‍ പ്രഖ്യാപിച്ചപ്പോള്‍ അതിനുള്ള കാത്തിരിപ്പിലായി വാര്‍ത്താ സ്‌നേഹികള്‍.

ഹോട്ട് സ്റ്റാറില്‍ ലൈവ്

ഇന്ത്യയില്‍ ഹോട്ട് സ്റ്റാറില്‍ ലൈവ് സ്ട്രീമിങ് ഉള്ള ആദ്യത്തെ വാര്‍ത്താ ചാനല്‍ എന്ന ബഹുമതിയും ഇനി അര്‍ണബിന്റെ റിപ്പബ്ലിക്കിന് സ്വന്തം.

English summary
Arnab Goswami's Republic TV starts telecasting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X