Get Updates
Get notified of breaking news, exclusive insights, and must-see stories!

'Unexpected, unpredictable, ചൈനീസ് ആപ് നിരോധിച്ചതിൽ 'അർണബിന്റെ ഷോ'.. വീഡിയോ വൈറൽ

ദില്ലി; ഇന്ത്യയിൽ ചൈനീസ് ആപുകൾ നിരോധിച്ചതിൽ റിപബ്ലിക് ചാനൽ തലവൻ അർണബ് ഗോസ്വാമി ആവേശം കൊണ്ട് സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൻ വൈറലായിരിക്കുകയാണ്. തിങ്കളാഴ്ച രാത്രിയോടെയാണ് 59 ചൈനീസ് ആപുകൾ ഇന്ത്യ നിരോധിച്ചത്. ചൈനയ്ക്ക് മുന്നറിയിപ്പ് നൽകാതെയാണ് നമ്മുടെ നീക്കം. തിരിച്ചടിക്കണമെന്ന് തോന്നിയാൽ മുന്നറിയിപ്പ് നൽകാതെ തന്നെ നമ്മൾ തിരിച്ചടിക്കും എന്നായിരുന്നു,അർണബ് വീഡിയോയിൽ പറയുന്നത്

'അപ്രതീക്ഷിതമായ പെട്ടെന്നുണ്ടായ നീക്കമായിരുന്നു ചൈനീസ് ആപുകൾ നിരോധിക്കണമെന്നത,ഇപ്പോൾ എന്താണ് സംഭവിച്ചതെന്ന് ചൈന അറിഞ്ഞിട്ടില്ല, ഇപ്പോ ചൈനയ്ക്ക മനസിലായിക്കാണും തിരിച്ചടിക്കണമെന്ന് തോന്നിയാൽ നമ്മൾ തിരിച്ചടിക്കും, നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ തിരിച്ചടിക്കും, അതും മുന്നറിയിപ്പിലാതെ , എന്നായിരുന്നു അർണബ് ഗോസ്വാമിയുടെ വാക്കുകൾ.

Recommended Video

cmsvideo
    TikTok Issues First Response After Being Banned By Modi Govt | Oneindia Malayalam
     chineseapp

    അതേസമയം അർണബിന്റെ വീഡിയോയ്ക്കെതിരെ നിരവധി പേരാണ് വിമർശനം ഉയർത്തിയത്. ചിരിക്കരുത്, ഇതാണ് ശരിക്കും സർക്കസ്, ലഡാക്കിൽ സൈനികരുടെ ജീവന് ഇന്ത്യ നൽകിയ മറുപടി 59 ആപുകൾ നിരോധിച്ച് കൊണ്ടാണ്, എന്നാണ് ചിലർ കുറിച്ചത്. സംവിധായകൻ ആഷിഖ് അബു, നടി മാലാ പാർവ്വതി തുടങ്ങിയവരൊക്ക വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇൻക്വിലാണ് ഇന്ത്യ എന്ന പേജിൽ സച്ച് എ ഷെയിംലെസ് മാൻ എന്ന കുറിപ്പോടെ വന്ന വീഡിയോ ആണ് ആഷിഖ് പങ്കുവെച്ചത്. ആപ് നിരോധിച്ച് അയിനാണ് എന്നായിരുന്നു മാലാ പാർവ്വതിയുടെ പോസ്റ്റ്.

    ഇന്ത്യ ചൈന അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ചൈനീസ് ആപുകൾ നിരോധിച്ചത്. ഐടി ആക്ടിന്‍റെ 69 എഎ വകുപ്പ് പ്രകാരമാണ് ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകൾ നിരോധിച്ചിരിക്കുന്നത്. രാജ്യത്തിന്‍റെ ആഭ്യന്തരസുരക്ഷയേയും പ്രതിരോധ സംവിധാനങ്ങളേയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഈ ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ വിവരങ്ങളില്‍ പലതും അനധികൃതമായി ഇന്ത്യക്ക് പുറത്തേക്കുള്ള സര്‍വറിലേക്ക് മാറ്റുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഡാറ്റ മുഴുവൻ ഉപയോഗിച്ചും, വിലയിരുത്തിയും വിശകലനം ചെയ്തും, ഇന്ത്യക്കാരുടെ സുരക്ഷയെത്തന്നെ ബാധിക്കുന്നതാണെന്നും കേന്ദ്രം വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+