കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ് പരാതിയിൽ അർണബിനെ കുരുക്കാൻ ഉറച്ച് മുംബൈ പോലീസ്; ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ്

Google Oneindia Malayalam News

മുംബൈ; സോണിയ ഗാന്ധിയ്ക്കെതിരായ വിവാദ പരാമർശത്തിൽ സുപ്രീം കോടതിയുടെ സംരക്ഷണം ലഭിച്ചിരിക്കുകയാണ് മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയ്ക്ക്. മൂന്നാഴ്ചത്തേക്ക് അദ്ദേഹത്തിനെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പാടില്ലെന്നാണ് കോടതി ഉത്തരവ്. അർണബിനും റിപ്പബ്ലിക് ടിവിക്കും സുരക്ഷ ഉറപ്പാക്കാൻ മുംബൈ പോലീസിനോട് സുപ്രീം കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.

രാഹുൽ ഗാന്ധി വീണ്ടും ട്രാക്കിലേക്ക്; അമിത് ഷാ എവിടെ? ഷായെ മോദി മാറ്റി നിർത്തിയതിന് പിന്നിൽരാഹുൽ ഗാന്ധി വീണ്ടും ട്രാക്കിലേക്ക്; അമിത് ഷാ എവിടെ? ഷായെ മോദി മാറ്റി നിർത്തിയതിന് പിന്നിൽ

വിവാദ സംഭവത്തിൽ അർണബിനെതിരെ അഞ്ച് സംസ്ഥാനങ്ങളിൽ നിരവധി എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം കോൺഗ്രസ് പരാതിയിൽ അർണബിനെതിരായ നടപടികളുമായി മുന്നോട്ട് പോകുകയാണ് മുംബൈ പോലീസ്.

 ആക്രമിച്ചുവെന്ന്

ആക്രമിച്ചുവെന്ന്

മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാര്‍ ഉള്‍പ്പെടെ മൂന്ന് പേരെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് നടത്തിയ ചാനല്‍ ചര്‍ച്ചയിലാണ് അര്‍ണബ് സോണിയയ്ക്കെതിരെ രംഗത്തെത്തിയത്.അതിനിടെ കോൺഗ്രസ് പ്രവർത്തകർ തന്നെ ആക്രമിച്ചുവെന്ന് അർണബും ആരോപിച്ചിരുന്നു.

 എഫ്ഐആർ

എഫ്ഐആർ

സംഭവത്തിൽ അർണബിനെതിരെ കോൺഗ്രസ് പ്രവർത്തകർ പലയിടങ്ങളിലായി കേസ് കൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റിൽ നിന്നും സംരക്ഷണം തേടി അർണബ് സുപ്രീം കോടതിയെ സമീപിച്ചത്. അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. അതേസമയം കേസ് നടപടികളുമായി മുന്നോട്ട് പോകുകയാണ് മുംബൈ പോലീസ്.

 ഹാജരാകണമെന്ന് പോലീസ്

ഹാജരാകണമെന്ന് പോലീസ്

കോൺഗ്രസ് പരാതിയിൽ അർണബിനോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് രണ്ട് തവണ മുംബൈ പോലീസ് അർണബിന് നോട്ടീസ് അയച്ചു. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അർണബ്. തനിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ അക്രമണത്തിൽ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐയക്ക് അർണബ് കത്തയച്ചു.

 പാർട്ടി അംഗങ്ങൾ

പാർട്ടി അംഗങ്ങൾ

തന്നെയും ഭാര്യയെയും ആക്രമിച്ച രണ്ടുപേർ കോൺഗ്രസ് പാർട്ടി അംഗങ്ങളാണെന്ന് സ്ഥിരീകരിച്ചിട്ടും എഫ്‌ഐആറിൽ ഇതേക്കുറിച്ച് പരാമർശിക്കുന്നില്ലെന്ന് ഗോസ്വാമി ആരോപിച്ചു. പ്രതികൾ കുറ്റസമ്മതം നടത്തിയതായും അവരുടെ ഫോട്ടോകളും പാർട്ടി ഔദ്യോഗിക പദവി സംബന്ധിച്ചുള്ള രേഖകളും പോലീസിന് സമർപ്പിച്ചിട്ടുണ്ട്. ആക്രമണകാരികൾ ദ്രാവകം വലിച്ചെറിഞ്ഞതായി എഫ്‌ഐ‌ആർ പരാമർശിച്ചിട്ടില്ലെന്നും അർണബ് കത്തിൽ പറഞ്ഞു.

 ഗൂഡാലോചന പുറത്ത്

ഗൂഡാലോചന പുറത്ത്

തന്റെ കാർ തടഞ്ഞ് നിർത്തി അക്രമികൾ ഒഴിച്ച ദ്രാവകം ആസിഡോ മറ്റേതെങ്കിലും ദോഷകരമായ വസ്തുക്കളോ ആകാം. ഇക്കാര്യം പോലീസ് അന്വേഷിച്ചിട്ടില്ല, ഇത് സംബന്ധിച്ച കാര്യങ്ങൾ എഫ്ഐആറിൽ ചേർത്തിട്ടില്ലെന്നും അർണബ് പറഞ്ഞു. പ്രതികളെ പിടികൂടിയപ്പോൾ തന്നെ അവർ കോൺഗ്രസ് പ്രവർത്തകരാണെന്ന് സമ്മതിച്ചിരുന്നു. എന്നാൽ അവർ വ്യക്തി വൈരാഗ്യത്തിന്റെ പുറത്താണ് ആക്രമം നടത്തിയതെന്നാണ് ഇപ്പോൾ പോലീസ് പറയുന്നത്.

 സോഷ്യൽ മീഡിയയിൽ

സോഷ്യൽ മീഡിയയിൽ

കോൺഗ്രസിന്റെ ഗൂഡാലോചന പുറത്തുവരാതിരിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും അർണബ് കുറ്റപ്പെടുത്തി. കേസിലെ പ്രതികളായ അരുൺ ബോറാഡെ യൂത്ത് കോൺഗ്രസ് സിയോൺ കോളിവാഡ അസംബ്ലി പ്രസിഡന്റാണ്. പ്രതീജ് മിശ്ര (സിയോൺ കോളിവാഡ യൂത്ത് കോൺഗ്രസ്)ജനറൽ സെക്രട്ടറിയും. ഇത് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് വ്യക്തമാണ്.

 തന്നേയും ഭാര്യയേയും

തന്നേയും ഭാര്യയേയും

അക്രമണം അസൂത്രിതമായിരുന്നുഇതെല്ലാമായിട്ടും സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്നും ഗോസ്വാമി ആരോപിച്ചു. ചാനല്‍ ചര്‍ച്ചയ്ക്ക് ശേഷം ഭാര്യ സമ്യപ്രദ റായിക്കൊപ്പം കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന തന്നേയും ഭാര്യയും രണ്ടുപേര്‍ ആക്രമിക്കുകയായിരുന്നെന്നാണ് അര്‍ണബ് ആരോപിച്ചത്.

 ഇരുചക്ര വാഹനത്തിൽ

ഇരുചക്ര വാഹനത്തിൽ

ഗണപത്രവ് കടം മാർഗിൽ വെച്ച് ഇരുചക്രവാഹനത്തിൽ എത്തിയ രണ്ട് പേരാണ് കാർ തടഞ്ഞതെന്നും കാറിന് മുന്നില്‍ ബൈക്ക് നിര്‍ത്തി അക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് അർണബ് പറഞ്ഞത്.കാറിന് മുകളില്‍ കറുത്ത മഷി ഒഴിച്ചതിന് ശേഷമാണ് അക്രമികള്‍ കടന്നു കളഞ്ഞത്. അക്രമികളിൽ നിന്ന് രക്ഷപ്പെട്ട് 50 മീറ്റർ മുന്നോട്ട് നീങ്ങയപ്പോൾ പോലീസ് പ്രതികളെ പിടികൂടിയിരുന്നുവെന്നും അർണബ് പറഞ്ഞിരുന്നു.

Recommended Video

cmsvideo
റിപ്പബ്ലിക് ടി.വി പൂട്ടണം | Oneindia Malayalam
 രണ്ട് പേരെ അറസ്റ്റ് ചെയ്തു

രണ്ട് പേരെ അറസ്റ്റ് ചെയ്തു

സംഭവം വിവരിച്ച് കൊണ്ട് അർണബ് വീഡിയോയും പങ്കുവെച്ചിരുന്നു.തനിക്കും ഭാര്യക്കും നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തരാണെന്നാണ് അര്‍ണബ് ആരോപിക്കുന്നത്. സംഭവത്തിൽ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.

English summary
Arnab goswami sent letter to Mumbai police SI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X