കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അർണബ് ഗോസ്വാമിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു, പോലീസ് കസ്റ്റഡി ആവശ്യം കോടതി തളളി

Google Oneindia Malayalam News

മുംബൈ: ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അലിബാഗ് കോടതിയാണ് അര്‍ണബിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. നവംബര്‍ 18 വരെ അര്‍ണബ് കസ്റ്റഡിയില്‍ തുടരും. പോലീസ് കസ്റ്റഡിയില്‍ വേണം എന്ന മുംബൈ പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

രേഖകൾ ഇഡി കൊണ്ടുവന്നതെന്ന് കുടുംബം, ബിനീഷിന്റെ വീട്ടിലെ റെയ്ഡിനിടെ നാടകീയ രംഗങ്ങൾരേഖകൾ ഇഡി കൊണ്ടുവന്നതെന്ന് കുടുംബം, ബിനീഷിന്റെ വീട്ടിലെ റെയ്ഡിനിടെ നാടകീയ രംഗങ്ങൾ

6 മണിക്കൂറോളം നീണ്ട മാരത്തണ്‍ കോടതി നടപടികള്‍ക്കൊടുവിലാണ് അര്‍ണബ് ഗോസ്വാമിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കൊണ്ട്് ഉത്തരവായത്. അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ ആയിരുന്ന അന്‍വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അര്‍ണബ് ഗോസ്വാമിയെ റായ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തത്.

arnab

അര്‍ണബ് ഗോസ്വാമി കോടതിയില്‍ ജാമ്യത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അര്‍ണബിന്റെ ജാമ്യാപേക്ഷയില്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥന്റെ അഭിപ്രായം തേടിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ മുംബൈയിലെ വീട്ടില്‍ വെച്ചാണ് അര്‍ണബ് ഗോസ്വാമിയെ പോലീസ് നാടകീയമായി കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റിനെ ചെറുത്ത അര്‍ണബ് ഗോസ്വാമിയെ ബലം പ്രയോഗിച്ചാണ് പോലീസ് കൊണ്ട് പോയത്.

2018ല്‍ മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാര്‍ തെളിവില്ലെന്ന് വ്യക്തമാക്കി അവസാനിപ്പിച്ച കേസിലാണ്് ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ നീക്കം. 2018ലാണ് ആര്‍കിടെക്റ്റായ അന്‍വേ നായിക്കും അമ്മയും ആത്മഹത്യ ചെയ്തത്. റിപ്പബ്ലിക് ടിവിയില്‍ നിന്നും ലഭിക്കാനുളള പണം ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യയെന്ന് പോലീസ് പറയുന്നു. അന്‍വേ നായികിന്റെ മകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷം മെയ് മാസത്തില്‍ സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ശിവസേന സര്‍ക്കാര്‍ അര്‍ണബിനെതിരെ പ്രതികാര രാഷ്ട്രീയമാണ് കളിക്കുന്നത് എന്നാണ് റിപ്പബ്ലിക് ടിവിയുടെ ആരോപണം. കേന്ദ്ര മന്ത്രി അമിത് ഷാ അടക്കമുളള ബിജെപി നേതാക്കള്‍ അര്‍ണബിന്റെ അറസ്റ്റിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അര്‍ണബിനെ അറസ്റ്റ് ചെയ്തത് ഫാസിസമാണ് എന്നാണ് ബിജെപി നേതാക്കളുടെ ആരോപണം. അതിനിടെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്തു എന്നാരോപിച്ച് അര്‍ണബ് ഗോസ്വാമി, ഭാര്യ, മകന്‍ എന്നിവര്‍ക്കും മറ്റ് രണ്ട് പേര്‍ക്കും എതിരെ പോലീസ് പുതിയ കേസെടുത്തിട്ടുണ്ട്.

വോട്ടെണ്ണലില്‍ സംശയം പ്രകടിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്, 'മുന്നേറിയ ഇടങ്ങളിൽ ലീഡ് കുറയുന്നത് വിചിത്രം'വോട്ടെണ്ണലില്‍ സംശയം പ്രകടിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്, 'മുന്നേറിയ ഇടങ്ങളിൽ ലീഡ് കുറയുന്നത് വിചിത്രം'

English summary
Arnab Goswami sent to 14 days judicial custody in abetment to suicide case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X