കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി 117 സീറ്റില്‍ ഒതുങ്ങുമെന്ന ഇന്ത്യാടുഡേ സര്‍വ്വേയില്‍ പൊട്ടിത്തെറിച്ച് അര്‍ണബ്, വ്യാജ വാര്‍ത്ത

  • By
Google Oneindia Malayalam News

ദില്ലി: ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോള്‍ സര്‍വ്വേയ്ക്കെതിരെ റിപബ്ലിക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമി. എക്സിറ്റ് പോള്‍ എന്ന പേരില്‍ വ്യാജ കണക്കുകളാണ് ചാനല്‍ പുറത്തുവിട്ടിരിക്കുന്നതെന്ന് അര്‍ണബ് കുറ്റപ്പെടുത്തി. ഇന്ത്യാ ടുഡേയുടെ പേര് പറയാതെയായിരുന്നു അര്‍ണബിന്‍റെ പരാമര്‍ശം.

arnabmodidd

59 സീറ്റുകളില്‍ ഇനിയും തിരഞ്ഞെടുപ്പ് നടക്കാന്‍ ഉണ്ടെന്നിരിക്കേയാണ് വ്യാജ പോള്‍ ഫലം പുറത്തുവന്നിരിക്കുന്നത്. ഇത്തരം കണക്കുകള്‍ വ്യാജമല്ലേ, വ്യാജ വാര്‍ത്തകളും കണക്കുകളുമാണ് വ്യാജ ചാനലുകള്‍ യഥാര്‍ത്ഥ ഫലം എന്നവകാശപ്പെട്ട് പുറത്തുവിടുന്നതെന്നും അര്‍ണബ് പറഞ്ഞു.

പ്രധാനമന്ത്രി രാഹുല്‍ തന്നെന്ന് എംകെ സ്റ്റാലിന്‍!! ഡിഎംകെ 30 സീറ്റിന് മുകളില്‍ നേടിയാല്‍ കളി മാറുംപ്രധാനമന്ത്രി രാഹുല്‍ തന്നെന്ന് എംകെ സ്റ്റാലിന്‍!! ഡിഎംകെ 30 സീറ്റിന് മുകളില്‍ നേടിയാല്‍ കളി മാറും

ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കാത്തിരിക്കുന്നത് വന്‍ തകര്‍ച്ചയാണെന്ന് സൂചന നല്‍കുന്ന ഇന്ത്യാ ടുഡേയുടെ സര്‍വ്വേ ഫലം ഇന്നലെയാണ് പുറത്തായാത്.
ഇന്ത്യാ ടുഡേ ചാനലിന്‍റെ ന്യൂസ് ഡറക്ടര്‍ രാഹുല്‍ കന്‍വാല്‍ സര്‍വ്വേ ഫലം സംബന്ധിച്ച വിവരങ്ങള്‍ മെയ് 19 ന് പുറത്തുവരും എന്ന് വ്യക്തമാക്കുന്ന വീഡിയോയിലാണ് അബദ്ധത്തില്‍ ചില വിവരങ്ങള്‍ പുറത്തായത്. വീഡിയോയില്‍ ബിജെപി വന്‍ തകര്‍ച്ചയാണ് നേരിടാന്‍ പോകുന്നതെന്നാണ് സൂചന. വീഡിയോയില്‍ കാണുന്ന കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ബിജെപി 177 സീറ്റില്‍ ഒതുങ്ങുമെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. യുപിഎ 141 സീറ്റുകളിലും മറ്റുള്ളവര്‍ക്ക് 224 സീറ്റുകളുമാണ് സര്‍വ്വേ പ്രവചിച്ചിരിക്കുന്നത്.

എന്നാല്‍ വീഡിയോയില്‍ കാണിച്ചത് യഥാര്‍ത്ഥ കണക്കല്ലെന്നാണ് ഇന്ത്യാ ടുഡേ നല്‍കിയ വിശദീകരണം. പുറത്തുവന്നത് ഡമ്മി ഡാറ്റയാണെന്ന് ഇന്ത്യാ ടുഡേ വ്യക്തമാക്കിയിരുന്നു. യഥാര്‍ത്ഥ കണക്കുകള്‍ അറിയാന്‍ കാത്തിരിക്കണമെന്നും മെയ് 19 ന് നാല് മണിക്ക് സര്‍വ്വേ ഫലം പുറത്തുവിടുമെന്നും ഇന്ത്യാ ടുഡേ കുറിപ്പില്‍ പറയുന്നുണ്ട്.

English summary
arnab goswamy against india todays exit poll results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X