കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പബ്ലിക് ടിവിയുടെ 82 ശതമാനത്തിലധികം ഓഹരിയും അർണബ് ഗോസ്വാമിയുടെ ഉടമസ്ഥതയിൽ

Google Oneindia Malayalam News

ദില്ലി: റിപ്പബ്ലിക് ടിവിയുടെ 82 ശതമാനത്തിലധികം ഓഹരികളുടെയും ഉടമസ്ഥാവകാശം പ്രമുഖ മാധ്യമ പ്രവർത്തകനായ അർണബ് ഗോസ്വാമിയ്ക്കാണെന്ന് വ്യക്തമാക്കി റിപ്പബ്ലിക് മീഡിയ നെറ്റ് വർക്സ്. കമ്പനിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കമ്പനിയുടെ വിശദീകരണം.

ട്രംപിന്റെ പരിപാടിക്ക് 70 ലക്ഷമല്ല, ഏഴ് കോടി ജനങ്ങളെത്തും; മാര്‍ഗം നിര്‍ദേശിച്ച് കോണ്‍ഗ്രസ് നേതാവ്ട്രംപിന്റെ പരിപാടിക്ക് 70 ലക്ഷമല്ല, ഏഴ് കോടി ജനങ്ങളെത്തും; മാര്‍ഗം നിര്‍ദേശിച്ച് കോണ്‍ഗ്രസ് നേതാവ്

എആർജി ഔട്ട്ലയർ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് ചാനലിന്റെ മാതൃ കമ്പനി. ഇതിന്റെ 82 ശതമാനം ഓഹരികളും അർണബ് ഗോസ്വാമിയുടെ കൈവശമാണെന്ന് പ്രസ്താവനയിൽ കമ്പനി അധികൃതർ വ്യക്തമാക്കുന്നു. നെറ്റ്‌വർക്കിന്റെ ഡിജിറ്റൽ ആസ്തികളെ നിയന്ത്രിക്കുന്ന ഡൗൺസ്ട്രീം ഡിജിറ്റൽ വിഭാഗത്തിന്റെ 99 ശതമാനം ഓഹരിയും അദ്ദേഹത്തിന്റെ കമ്പനിക്കുണ്ട്.

arnab

2017ൽ ചാനൽ സംപ്രേഷണം ആരംഭിക്കുമ്പോൾ ഗോസ്വാമി തന്റെ സ്വകാര്യ നിക്ഷേപത്തിലൂടെയും കുടുംബത്തിൻറെ ഉടമസ്ഥതയിലൂടെയും 86 ശതമാനം ഓഹരികളും സ്വന്തമാക്കിയിരുന്നു. ഇംഗ്ലീഷ് ചാനലിന്റെ സംപ്രേഷണം ആരംഭിക്കാനുള്ള പ്രാരംഭ മൂലധന സമാഹരണത്തിനുശേഷം, അർണബ് ഗോസ്വാമി 2019 ഫെബ്രുവരിയിൽ ഒരു ചെറിയ ഓഹരി വർദ്ധനയിലൂടെ വിപുലീകരണത്തിനായി കൂടുതൽ മൂലധനം സമാഹരിച്ചു, അതിനുശേഷവും എആർ‌ജി ഔട്ട്‌ലിയർ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ 82 ശതമാനത്തിലധികം ഓഹരി അദ്ദേഹത്തിന്റെ കൈവശമായിരുന്നു.

2017 മെയ്യില്‍ ഏഷ്യാനെറ്റ് ന്യൂസ് മീഡിയയുമായി ചേര്‍ന്നാണ് റിപ്പബ്ലിക് ടിവി ആരംഭിച്ചത്. വന്‍ വളര്‍ച്ചയാണ് കുറഞ്ഞ കാലത്തിനുളളില്‍ ചാനലിന് ഉണ്ടായത്. രണ്ട് വര്‍ഷം കൊണ്ട് 1200 കോടി രൂപയുടെ മൂല്യമുണ്ടാക്കാന്‍ ചാനലിന് സാധിച്ചിരിക്കുന്നു.

English summary
Arnab Goswamy owns 82 percent stake in republic TV
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X