കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാനലിലിരുന്ന് വിഷം ചീറ്റുകയാണ് അയാള്‍; അര്‍ണബ് ചെയ്യുന്നത് വലിയ അപകടം, ഇത് അഭിപ്രായ സ്വാതന്ത്രമല്ല

Google Oneindia Malayalam News

ദില്ലി: പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ അധിക്ഷേപിച്ചെന്ന് കാട്ടി കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയില്‍ അഞ്ചോളം സംസ്ഥാങ്ങളിലാണ് റിപ്പബ്ലിക് ടിവി ചാനല്‍ മേധാവിയും അവതാരകനുമായ അര്‍ണബ് ഗോസ്വാമിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ മൂന്നാഴ്ചത്തേക്ക് വിലക്കികൊണ്ടുള്ള ഉത്തവ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുണ്ട്.

അര്‍ണബ് ഗോസ്വാമി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടലുണ്ടായത്. അർണബിനെതിരെയുള്ള എല്ലാ ആരോപണങ്ങളും മുംബൈയിലെ ഒറ്റ എഫ്‌ഐആറിൽ അന്വേഷിക്കണമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കോടതി വിധി താല്‍ക്കാലികമായി തിരിച്ചടിയാണെങ്കിലും അര്‍ണബിനെതിരേയുള്ള വിമര്‍ശനം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്.

നാടകം

നാടകം

" ജനാധിപത്യം ഒരു നാടകമാണെന്ന് നിലവിലെ ഭരണസംവിധാനത്തില്‍ ഒരു തോന്നലുണ്ട്. ഇത്തരത്തില്‍ നിരന്തരം നാടകം നടത്തുന്നവര്‍ ഭരണത്തിലെത്തണമെന്ന് വാദിക്കുന്നതിന്‍റെ സ്ഥാപക അംഗങ്ങളില്‍പ്പെട്ട ഒരാളാണ് അര്‍ണബ്. ഇക്കാര്യത്തില്‍ നരേന്ദ്ര മോദി അര്‍ണബ് ഗോസ്വമിയില്‍ നിന്ന് പഠിക്കുകയാണോ, അതോ അദ്ദേഹത്തെ പഠിപ്പിക്കുകയാണോ എന്നാണ് കോണ്‍ഗ്രസ് വക്താവായ പവന്‍ ഖേര ചോദിക്കുന്നത്.

പത്രപ്രവർത്തനമല്ല

പത്രപ്രവർത്തനമല്ല

നാടകത്തിന് മാത്രമല്ല, സ്വന്തം നാടകത്തിന്റെ കേന്ദ്രമായി മാറുന്നതിലും അവര്‍ ഒരുപേലെയാണ്. ടിവിയിൽ അർണബ് ചെയ്യുന്നത് പത്രപ്രവർത്തനമല്ല. മോശം പത്രപ്രവര്‍ത്തനം എന്നുപോലും ഇതിനെ പറയാന്‍ സാധിക്കില്ല. വിലകുറഞ്ഞ ഒരു പ്രചാരണത്തിന്റെ വികലവും ആകർഷകവുമായ ഒരു രൂപമാണിത്. ചാനല്‍ മാറ്റിയില്ലെങ്കില്‍ ആളുകള്‍ക്ക് ഇതൊരോ വിനോദമായി ആസ്വദിക്കാം.

വിഷം വിതറുകയാണ്

വിഷം വിതറുകയാണ്

അപകീര്‍ത്തിപരമായ വാക്കുകളിലൂടെ ആളുകളെ ഭിന്നിപ്പിക്കാനും സമൂഹത്തില്‍ വിദ്വേഷം നിറയ്ക്കാനുമാണ് അര്‍ണബ് ശ്രമിക്കുന്നത്. ചാനല്‍ ചര്‍ച്ചകളിലൂടെ വിഷം വിതറുകയാണ് അദ്ദേഹം ചെയ്യുന്നത്. പൽഘർ സംഭവത്തിന് സാമുദായിക നിറം നൽകാനുള്ള ശ്രമമാണ് അദ്ദേഹദ്ദിന്‍റെ ഭാഗത്ത് നിന്നുമുണ്ടായത്. വളരെ അപകടകരമായ ഒരു ശ്രമമായിരുന്നു അത് ഒരു നുണ എന്നതിനുപുറമെ, വലിയ തോതിലുള്ള സാമുദായിക അക്രമത്തിലേക്ക് നയിക്കാൻ അതിന് കഴിവുണ്ടായിരുന്നെന്നും കോണ്‍ഗ്രസ് വക്താവ് അഭിപ്രായപ്പെട്ടു. ഇതിനെ അഭിപ്രായ സ്വാതന്ത്ര്യമമെന്ന് വിളിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോണിയ ഗാന്ധിക്കെതിരെ

സോണിയ ഗാന്ധിക്കെതിരെ

പാല്‍ഘറില്‍ സന്യാസിമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സോണിയ ഗാന്ധി പ്രതികരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു റിബ്ലപ്പിക്ക് ടിവിയില്‍ നടന്ന ചര്‍ച്ചിക്കിടെ സോണിയ ഗാന്ധിക്കെതിരെ അര്‍ണബ് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. മൗലവിമാരും ക്രിസ്ത്യന്‍ വൈദികന്‍മാരും ഇത്തരത്തില്‍ കൊലചെയ്യപ്പെടുമ്പോള്‍ ഈ രാജ്യം മൗനം തുടരുമോയെന്നും ഇറ്റലിയിലെ അന്റോണിയ മൈനോ(സോണിയാ ഗാന്ധി) അപ്പോഴും നിശബ്ദയായിരിക്കുമോ എന്നാണ് തനിക്ക് അറിയേണ്ടതെന്നും അര്‍ണബ് പറഞ്ഞിരുന്നു.

ഇറ്റലിയാണ്

ഇറ്റലിയാണ്

കോണ്‍ഗ്രസുകാരുടെ രാജ്യം ഇന്ത്യയല്ല ഇറ്റലിയാണ്. ഹിന്ദു സന്യാസിമാരുടെ സ്ഥാനത്ത് ക്രിസ്ത്യന്‍ വൈദികരായിരുന്നെങ്കില്‍ റോമില്‍ നിന്നു വന്ന സോണിയാ ഗാന്ധി ഇത്തരത്തില്‍ മൗനം തുടരില്ലായിരുന്നെന്നും. ഹിന്ദു സന്യാസിമാര്‍ കൊലചെയ്യപ്പെട്ടതില്‍ സോണിയാഗാന്ധി മനസുകൊണ്ട് സന്തോഷിക്കുന്നുണ്ടാകും അവരുടെ പാര്‍ട്ടിയാണല്ലോ ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നതെന്നും അര്‍ണബ് ഗോസ്വാമി വിമര്‍ശിച്ചു.

Recommended Video

cmsvideo
Arnab Goswami claims Congress goons attacked him; 2 people arrested | Oneindia Malayalam
പ്രതിഷേധം

പ്രതിഷേധം

ഇതോടെയാണ് അര്‍ണബിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തരും രംഗത്ത് എത്തിയത്. അര്‍ണബിനെതിരെ നിയമനടപടികളും കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നുമുണ്ടായി. വ്യക്തിഹത്യയുടെ പേരില്‍ അര്‍ണബിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കി. ഒരു സംസ്ഥാനത്ത് മാത്രമല്ല പല സംസ്ഥാനങ്ങളിലായിട്ടാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്.

 ഇമേജ് വര്‍ധിപ്പിച്ച് രാഹുല്‍ ഗാന്ധി; മടക്കത്തിനുള്ള ഉചിതമായ സമയം, കളം ഒരുക്കി കോണ്‍ഗ്രസ് ഇമേജ് വര്‍ധിപ്പിച്ച് രാഹുല്‍ ഗാന്ധി; മടക്കത്തിനുള്ള ഉചിതമായ സമയം, കളം ഒരുക്കി കോണ്‍ഗ്രസ്

 മുന്‍എംപിയായ ബിജെപി നേതാവ് കോണ്‍ഗ്രസിലേക്ക്; ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കും, വിമതനെ പൂട്ടും മുന്‍എംപിയായ ബിജെപി നേതാവ് കോണ്‍ഗ്രസിലേക്ക്; ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കും, വിമതനെ പൂട്ടും

English summary
Arnab keeps spreading venom through divisive debates: Pawan Khera
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X