കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മാവതിക്കെതിരെ ഉയരുന്ന കൊലവിളികൾ.. സംഘപരിവാറിനെ തള്ളി ഒടുക്കം അർണബ് ഗോസ്വാമിയും!

Google Oneindia Malayalam News

ദില്ലി: കേന്ദ്ര നയങ്ങളെ വിമര്‍ശിച്ചു എന്നതിന്റെ പേരിലാണ് വിജയ് ചിത്രമായ മേര്‍സല്‍ വേട്ടയാടപ്പെട്ടത്. എന്നാല്‍ മേര്‍സല്‍ നേരിട്ടതിനേക്കാളും വലിയ ഭീഷണികളാണ് സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതി അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. രജപുത്ര രാജ്ഞിയായ റാണി പത്മാവതിയുടെ ജീവിതം വളച്ചൊടിച്ച് ചിത്രീകരിച്ചിരിക്കുന്നു എന്നാണ് ആരോപണം. ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പാണ് ഈ ആക്രമണം എന്നോര്‍ക്കുക. സംഘപരിവാര്‍ സംഘടനകളെല്ലാം പത്മാവതിക്കെതിരെ ഉറഞ്ഞ് തുള്ളുകയാണ്. അതിനിടെ ഒരു അപ്രതീക്ഷിത കോണില്‍ നിന്നും ദീപികയുടെ പത്മാവതിക്ക് പിന്തുണ ലഭിച്ചിരിക്കുന്നു.

ദിലീപിന് കടൽ കടക്കണം.. കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് അപ്രതീക്ഷിത നീക്കം.. തടയാൻ പോലീസ്ദിലീപിന് കടൽ കടക്കണം.. കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് അപ്രതീക്ഷിത നീക്കം.. തടയാൻ പോലീസ്

സംഘപരിവാർ ചായ്വ്

സംഘപരിവാർ ചായ്വ്

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ബിജെപിയുടെ നാവ് പോലെ പ്രവര്‍ത്തിക്കുന്ന ചാനലാണ് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി. ദേശസ്‌നേഹമാണ് 24 മണിക്കൂറും റിപ്പബ്ലിക്കില്‍ തിളച്ച് മറിയുന്നത്. സംഘപരിവാറിനോടുള്ള ചായ്വ് കാണിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന തരത്തിലുള്ളതാണ് അര്‍ണബിന്റെ ഷോകള്‍.

ബിജെപിയെ തള്ളി അർണബ്

ബിജെപിയെ തള്ളി അർണബ്

സംഘപരിവാറിനെ സഹായിക്കാന്‍ കേരളത്തെ അര്‍ണബിന്റെ ചാനല്‍ താറടിച്ചത് നാം കണ്ടതാണ്. സ്വാഭാവികമായും ബിജെപി അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ പത്മാവതിക്കെതിരെ തിരിയുമ്പോള്‍ റിപ്പബ്ലിക് ടിവിയും ആ നിലപാട് തന്നെ കൈക്കൊള്ളും എന്നാണ് പ്രതീക്ഷപ്പെട്ടത്. എന്നാല്‍ വിവാദത്തില്‍ ബിജെപിയുടെ നിലപാട് അര്‍ണബ് തള്ളിയിരിക്കുന്നു.

പത്മാവതിയുടെ മഹത്വം വരച്ച് കാട്ടുന്നു

പത്മാവതിയുടെ മഹത്വം വരച്ച് കാട്ടുന്നു

പത്മാവതി വിവാദത്തില്‍ നടന്ന ചാനല്‍ ചര്‍ച്ചയിലാണ് അര്‍ണബ് നിലപാട് വ്യക്തമാക്കിയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി പത്മാവതി പ്രത്യേക പ്രദര്‍ശനം നടത്തിയിരുന്നു. സിനിമ കണ്ട ശേഷമാണ് ബിജെപി നിലപാടുകളെ അര്‍ണബ് തള്ളിയത്. സിനിമ റാണി പത്മാവതിയുടെ മഹത്വം വരച്ച് കാട്ടുന്നതാണ് എന്നാണ് അര്‍ണബ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

അഭിമാനം ഉയര്‍ത്തുന്ന സിനിമ

അഭിമാനം ഉയര്‍ത്തുന്ന സിനിമ

രജപുത്രരുടെ അഭിമാനം ഉയര്‍ത്തുന്ന സിനിമയാണ് പത്മാവതി. റാണി പത്മാവതിക്കുള്ള മഹത്തായ സമര്‍പ്പണം കൂടായാണ് സിനിമ. ചര്‍ച്ചയില്‍ പങ്കെടുത്ത കര്‍ണി സേന വക്താവിനെ അര്‍ണബ് തേച്ചൊട്ടിച്ചു. ഇപ്പോള്‍ നടത്തുന്ന അക്രമം വെറും വിഡ്ഢിത്തം ആയിരുന്നു എന്ന് സിനിമ റിലീസായിക്കഴിയുമ്പോള്‍ മനസ്സിലാകുമെന്നും അര്‍ണബ് പറഞ്ഞു.

ചരിത്രത്തെ വളച്ചൊടിക്കുന്നു

ചരിത്രത്തെ വളച്ചൊടിക്കുന്നു

റാണി പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും അത് ചരിത്രത്തെ വളച്ചൊടിക്കല്‍ ആണെന്നുമാണ് ഹിന്ദു സംഘടനകളുടെ ആരോപണം. സിനിമ റിലീസ് ചെയ്യുന്ന ദിവസമായ ഡിസംബര്‍ 1ന് ഭാരത ബന്ദിന് വരെ ആഹ്വാനം വന്നിരുന്നു. തീയറ്ററുകള്‍ കത്തിക്കുമെന്നും ഭീഷണികളുണ്ട്.

ചിത്രത്തിനെതിരെ കൊലവിളികൾ

ചിത്രത്തിനെതിരെ കൊലവിളികൾ

സിനിമയിലെ അഭിനേതാക്കളായ ദീപിക പദുക്കോണിനും രണ്‍വീണ്‍ സിംഗിനുമെതിരെ കൊലവിളികളും മുഴങ്ങുന്നുണ്ട്. ദീപികയുടെ മൂക്ക് ചെത്തുമെന്ന് കര്‍ണിസേന ഭീഷണി മുഴക്കി. ദീപികയുടേയും സംവിധായകന്‍ ബന്‍സാലിയുടേയും തല വെട്ടുന്നവര്‍ക്ക് ക്ഷത്രിയ യുവമഹാസഭാ നേതാവ് അഞ്ച് കോടി രൂപ ഇനാം വരെ പ്രഖ്യാപിച്ചു കഴിഞ്ഞു.

English summary
Arnab Goswami slaps sangh parivar and supports movie Padmavati
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X