ബീഫ് നിരോധനത്തില്‍ അര്‍ണബിന്റെ ഇരട്ടമുഖം...!! ഗോസ്വാമിയല്ല കൗസ്വാമി...! പൊളിച്ചടുക്കി സോഷ്യൽ മീഡിയ!!

  • By: Anamika
Subscribe to Oneindia Malayalam

കന്നുകാലി കശാപ്പ് നിരോധനം വഴി ഗോവധ നിരോധനം നടപ്പാക്കാനുള്ള ബിജെപി ശ്രമത്തിന് പിന്നാലെ ഏറ്റവും കൂടുതല്‍ വിചാരണ ചെയ്യപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ് ്അര്‍ണബ് ഗോസ്വാമിയും അദ്ദേഹത്തിന്റെ സ്വന്തം റിപ്പബ്ലിക് ടിവിയും. ബീഫ് വിഷയത്തില്‍ സംഘപരിവാര്‍ നിലപാട് രാജ്യത്ത് അടിച്ചേല്‍പ്പിക്കുന്നതില്‍ അര്‍ണബിന്റെ നാവിന് ചെറുതല്ലാത്ത പങ്കുണ്ട്. എന്നാല്‍ പഴയ ഒരു വീഡിയോ ഇപ്പോള്‍ അര്‍ണബിനെ തിരിഞ്ഞുകൊത്തുകയാണ്.

Read Also: എന്റെ തല..എന്റെ ഫിഗര്‍...! അര്‍ണബിനെ ട്രോളി ലല്ലുവും ഗോപീകൃഷ്ണനും..! വീഡിയോ സൂപ്പര്‍ഹിറ്റ്...!!

Read Also: പിണറായി ഉമ്മാക്കി കാണിച്ചാല്‍ മോദി ഭയക്കില്ല...!!! കന്നുകാലി കശാപ്പ് നിയമത്തില്‍ മാറ്റമില്ല...!!

ആര്‍ക്കും വേണ്ടാത്തവനായി നിന്ന ആകാശദൂതിലെ കാലു വയ്യാത്ത കുട്ടി ഇപ്പോള്‍ എവിടെയാണെന്ന് അറിയുമോ ?

അർണബിന്റെ ഇരട്ടത്താപ്പ്

അർണബിന്റെ ഇരട്ടത്താപ്പ്

ടൈംസ് നൗ ചാനലിലെ പഴയ അര്‍ണബ് ഗോസ്വാമിയല്ല സ്വന്തം ചാനലായ റിപ്പബ്ലിക്കിലെ അര്‍ണബ്. ടൈംസിലായിരിക്കുമ്പോള്‍ എടുത്ത നിലപാടുകളുമല്ല ഇപ്പോള്‍ അര്‍ണബിനുള്ളത്. ഈ ഇരട്ടത്താപ്പ് ആണ് തുറന്നുകാണിക്കപ്പെടുന്നത്.

നിലപാട് മാറ്റി അർണബ്

നിലപാട് മാറ്റി അർണബ്

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ടൈംസിലെ അര്‍ണബ് റിപ്പബ്ലിക്കിലെ അര്‍ണബിനെ ഇട്ട് പൊരിക്കുകയാണ്. വിഷയം ബീഫ് തന്നെ. ടൈംസിലായിരിക്കുമ്പോള്‍ ബീഫ് നിരോധനത്തെ എതിര്‍ത്ത അര്‍ണബ് ഇപ്പോള്‍ ഒരുനാണവുമില്ലാതെ മറിച്ച് വാദിക്കുന്നത് കാണാം.

വീഡിയോ വൈറൽ

വീഡിയോ വൈറൽ

കശാപ്പ് നിയന്ത്രണത്തിന്റെ പേരില്‍ പരസ്പരം കൊമ്പുകോര്‍ക്കുന്ന രണ്ട് അര്‍ണബുമാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ടൈംസിലെ അര്‍ണബിന്റെ നിലപാട് രാജ്യത്തെ ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ ആരും ഇടപെടരുത് എന്നതാണ്.

ഗോവധത്തിലെ മതേതരത്വം

ഗോവധത്തിലെ മതേതരത്വം

അതേസമയം ബീഫിന്റെ പേരില്‍ ഒരു വിഭാഗം മതവിശ്വാസികളെ വ്രണപ്പെടുത്തുന്നത് ഏത് തരം മതേതരത്വമാണ് എന്നാണ് റിപ്പബ്ലിക്കിലെ അര്‍ണബിന്റെ ചോദ്യം. പശുവിനെ കൊല്ലുന്നതില്‍ ഒരു മതേതരത്വവും ഇല്ലെന്ന് പുതിയ അര്‍ണബ് ശക്തിപൂര്‍വ്വം വാദിക്കുന്നു.

എവിടെ അച്ഛാദിൻ

എവിടെ അച്ഛാദിൻ

സാധാരണക്കാരന് തൊഴിലില്ല. അവന് അച്ഛാ ദിനങ്ങളുമില്ല. അതിനിടയില്‍ ബീഫ് വിഷയം മാത്രം ബിജെപി ഉയര്‍ത്തുന്നതില്‍ ആളുകള്‍ സംശയമുന്നയിക്കുന്നു. രാജ്യത്തെ യാഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ബിജെപിയുടേത് എന്നും ടൈംസിലെ അര്‍ണബ് പറയുന്നത് കാണാം.

മതമല്ല വിഷയം

മതമല്ല വിഷയം

രാജ്യത്തെ ഹിന്ദുക്കളെ ബീഫിന്റെ പേരില്‍ പ്രകോപിപ്പിക്കുന്നതാണോ മതേതരത്വമെന്ന് റിപ്പബ്ലിക്കിലെ അര്‍ണബ് വീണ്ടും. എന്നാല്‍ പഴയ അര്‍ണബിന് മതം അല്ല വിഷയം. ഇത് മതത്തിന്റെ വിഷയം അല്ലെന്നും ഭക്ഷണത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമമെന്നും അതേ അര്‍ണബ് വാദിക്കുന്നു.

പോർക്കും മദ്യവും നിരോധിക്കേണ്ടേ

ഇതൊരു മതവുമായി ബന്ധപ്പെട്ട വിഷയമാണെങ്കില്‍ എന്തുകൊണ്ട് വിഷ്ണുവിന്റെ അവതാരമായ മീന്‍ ഭക്ഷിക്കുന്നത് നിരോധിക്കുന്നില്ല. മതം എല്ലാവര്‍ക്കും ഒരുപോലുള്ള വികാരമാണല്ലോ. അങ്ങനെയെങ്കില്‍ മുസ്ലിംങ്ങള്‍ക്ക് നിഷിദ്ധമായ പോര്‍ക്കും മദ്യവും എന്തുകൊണ്ട് നിരോധിക്കുന്നില്ല എന്ന് ടൈംസിന്റെ മുഖമുള്ള അര്‍ണബ് ചോദിക്കുന്നു.

പശുവിനെ കൊല്ലരുതെന്ന്

പശുവിനെ കൊല്ലരുതെന്ന്

റിപ്പബ്ലിക്കിലെ സംഘപരിവാര്‍ മുഖമുള്ള അര്‍ണബ് ബീഫ് കഴിക്കുന്നതിനും പശുവിനെ കൊല്ലുന്നതിനും എതിരാണെന്ന് പ്രഖ്യാപിക്കുന്നു. എന്നാല്‍ ടൈംസില്‍ പണിയെടുക്കുമ്പോള്‍ അര്‍ണബ് വാദിക്കുന്നത് സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരുമാണ്.

വീഡിയോ വൈറൽ

വീഡിയോ വൈറൽ

ബിജെപിയുടേയും മോദിയുടേയും ജിഹ്വയായി മാറിയതാണ് അര്‍ണബിന്റെ ഈ നിലപാട് മാറ്റത്തിന് പിന്നിലെന്ന് വ്യക്തം. കോണ്‍ഗ്രസ് നേതാവ് ഗൗരവ് പണ്ഡിയുടെ നേതൃത്വത്തിലുള്ള സോഷ്യല്‍ മീഡിയ ടീമാണ് അര്‍ണബിനെ പൊളിച്ചടുക്കുന്ന വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത്ു കഴിഞ്ഞു.

വൈറൽ വീഡിയോ

അർണബ് വേഴ്സസ് അർണബ് വീഡിയോ

English summary
Arnab vs Arnab, debate Video shows the double standards of Arnab Goswami is viral in Social Media
Please Wait while comments are loading...