അര്‍ണബിന്റെ വാട്സ് ആപ്പ് ചാറ്റ്; ഉത്തരം പറയേണ്ടത് പ്രധാനമന്ത്രിയെന്ന് എംപി മഹുവ മൊയ്ത്ര
കൊല്‍ക്കത്ത: റിപ്പബ്ലിക്ക് ടിവി സിഇഒ അര്‍ണബ് ഗോസ്വാമിയും ബാര്‍ക് സിഇഒ പാര്‍ഥോ ദാസ് ഗുപ്തയും നടത്തിയ വാട്സ് ആപ്പ് ചാറ്റുകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ത്രിണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ബാലക്കോട്ട് ആക്രമണത്തെക്കുറിച്ചും ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യുന്നതിനെ കുറിച്ചും ടിവി അവതാരകനായ അര്‍ണബ് ഗോസ്വാമിക്ക് സര്‍ക്കാര്‍ മുന്‍കൂട്ടി വിവരം നല്‍കിയെന്ന കാര്യം വാട്സ് ആപ്പ് ചാറ്റ് പുറത്തുവന്നതില്‍ നിന്നും വ്യക്തമാണെന്നും മഹുവ പറഞ്ഞു. രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഉത്തരം നല്കാന് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ബാധ്യസ്ഥരാണെന്നും അവര്‍ പറഞ്ഞു.
എന്താണ് സംഭവിക്കുന്നത്? മോദി-ഷാ ഉത്തരം നല്കാന് കടപ്പെട്ടിരിക്കുന്നുവെന്ന് കരുതുന്നത് ഞാന്‍ മാത്രമാണോ? മഹുവ ചോദിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അര്‍ണാബിന്റെയും ബാര്‍ക്ക് സിഇഒ പാര്‍ഥോ ദാസിന്റെയും വാട്സ് ആപ്പ് ചാറ്റ് പുറത്തായത്.

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി 2019 ഫെബ്രുവരി 26ന് ഇന്ത്യ ബാലക്കോട്ട് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തെ കുറിച്ച് അര്‍ണബിന് നേരത്തെ അറിയുമായിരുന്നെന്നും ഈ ചാറ്റ് വിവരങ്ങളില്‍ നിന്നും വ്യക്തമാക്കുന്നുണ്ട്. 2019 ഫെബ്രുവരി 23ന് നടന്നെന്ന് പറുന്ന ചാറ്റില്‍ മറ്റൊരു വലിയ കാര്യം ഉടന്‍ സംഭവിക്കും എന്ന് അര്‍ണാബ് പറയുന്നുണ്ട്. അതിന് അര്‍ണബിന് ബാര്‍ക്ക് സിഇഒ ആശംസ അറിയിക്കുന്നുണ്ട്. മറുപടിയായി തന്റെ ഓഫീസില്‍ വന്നാല്‍ അറിയാം ഇവിടെയുള്ള ആളുകളുടെ ഊര്‍ജ്ജമെന്നും തനിക്ക് ഒരു മാസം കൂടി ദില്ലിയില്‍ തുടരേണ്ടതുണ്ടെന്നും അര്‍ണബിന്റേതായി പുറത്തുവന്ന ചാറ്റില്‍ വിശദീകരിക്കുന്നു. ബിജെപി ആ വര്‍ഷവും തെരഞ്ഞെടുപ്പില്‍ തൂത്ത്ുവാരുമെന്ന അറിയിപ്പും ചാറ്റില്‍ നല്‍കുന്നുണ്ട്.
2019 ഫെബ്രുവരി പതിനാലിന് കാശ്മീരിലെ പുല്‍വാമയില്‍ നടന്ന തീവ്രവാദ ആക്രമണത്തില്‍ 40 ഇന്ത്യന്‍ ജവാന്മാരായിരുന്നു കൊല്ലപ്പെട്ടത്. രാജ്യത്തെ നടുക്കിയ നിരവധി പട്ടാളക്കാരുടെ മരണത്തിന് ഇടയാക്കിയ തീവ്രവാദ ആക്രമണത്തിലും ചടിആര്പി റേര്റിംഗിന് മാത്രമാണ് അര്മാബ് ഗോസ്വാമി പ്രാധാന്യം നല്‍കിയതെന്ന് വാട്സ്ആപ്പ് ചാറ്റ് വിവരങ്ങളുടെ സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ട് നിരവധി പേര് വിമര്‍ശനം ഉന്നയിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications