കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ണബിന്റെ വാട്‌സ്‌ ആപ്പ്‌ ചാറ്റ്‌; ഉത്തരം പറയേണ്ടത്‌ പ്രധാനമന്ത്രിയെന്ന്‌ എംപി മഹുവ മൊയ്‌ത്ര

Google Oneindia Malayalam News

കൊല്‍ക്കത്ത: റിപ്പബ്ലിക്ക്‌ ടിവി സിഇഒ അര്‍ണബ്‌ ഗോസ്വാമിയും ബാര്‍ക്‌ സിഇഒ പാര്‍ഥോ ദാസ്‌ ഗുപ്‌തയും നടത്തിയ വാട്‌സ്‌ ആപ്പ്‌ ചാറ്റുകള്‍ പുറത്തുവന്നതിന്‌ പിന്നാലെ പ്രതികരണവുമായി ത്രിണമൂല്‍ കോണ്‍ഗ്രസ്‌ എംപി മഹുവ മൊയ്‌ത്ര. ബാലക്കോട്ട്‌ ആക്രമണത്തെക്കുറിച്ചും ആര്‍ട്ടിക്കിള്‍ 370 റദ്ദ്‌ ചെയ്യുന്നതിനെ കുറിച്ചും ടിവി അവതാരകനായ അര്‍ണബ്‌ ഗോസ്വാമിക്ക്‌ സര്‍ക്കാര്‍ മുന്‍കൂട്ടി വിവരം നല്‍കിയെന്ന കാര്യം വാട്‌സ്‌ ആപ്പ്‌ ചാറ്റ്‌ പുറത്തുവന്നതില്‍ നിന്നും വ്യക്തമാണെന്നും മഹുവ പറഞ്ഞു. രാജ്യത്ത്‌ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ ഉത്തരം നല്‍കാന്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ബാധ്യസ്ഥരാണെന്നും അവര്‍ പറഞ്ഞു.

എന്താണ്‌ സംഭവിക്കുന്നത്‌? മോദി-ഷാ ഉത്തരം നല്‍കാന്‍ കടപ്പെട്ടിരിക്കുന്നുവെന്ന്‌ കരുതുന്നത്‌ ഞാന്‍ മാത്രമാണോ? മഹുവ ചോദിച്ചു. കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ്‌ അര്‍ണാബിന്റെയും ബാര്‍ക്ക്‌ സിഇഒ പാര്‍ഥോ ദാസിന്റെയും വാട്‌സ്‌ ആപ്പ്‌ ചാറ്റ്‌ പുറത്തായത്‌.

mahua moitra

പുല്‍വാമ ആക്രമണത്തിന്‌ തിരിച്ചടിയായി 2019 ഫെബ്രുവരി 26ന്‌ ഇന്ത്യ ബാലക്കോട്ട്‌ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തെ കുറിച്ച്‌ അര്‍ണബിന്‌ നേരത്തെ അറിയുമായിരുന്നെന്നും ഈ ചാറ്റ്‌ വിവരങ്ങളില്‍ നിന്നും വ്യക്തമാക്കുന്നുണ്ട്‌. 2019 ഫെബ്രുവരി 23ന്‌ നടന്നെന്ന്‌ പറുന്ന ചാറ്റില്‍ മറ്റൊരു വലിയ കാര്യം ഉടന്‍ സംഭവിക്കും എന്ന്‌ അര്‍ണാബ്‌ പറയുന്നുണ്ട്‌. അതിന്‌ അര്‍ണബിന്‌ ബാര്‍ക്ക്‌ സിഇഒ ആശംസ അറിയിക്കുന്നുണ്ട്‌. മറുപടിയായി തന്റെ ഓഫീസില്‍ വന്നാല്‍ അറിയാം ഇവിടെയുള്ള ആളുകളുടെ ഊര്‍ജ്ജമെന്നും തനിക്ക്‌ ഒരു മാസം കൂടി ദില്ലിയില്‍ തുടരേണ്ടതുണ്ടെന്നും അര്‍ണബിന്റേതായി പുറത്തുവന്ന ചാറ്റില്‍ വിശദീകരിക്കുന്നു. ബിജെപി ആ വര്‍ഷവും തെരഞ്ഞെടുപ്പില്‍ തൂത്ത്‌ുവാരുമെന്ന അറിയിപ്പും ചാറ്റില്‍ നല്‍കുന്നുണ്ട്‌.

2019 ഫെബ്രുവരി പതിനാലിന്‌ കാശ്‌മീരിലെ പുല്‍വാമയില്‍ നടന്ന തീവ്രവാദ ആക്രമണത്തില്‍ 40 ഇന്ത്യന്‍ ജവാന്‍മാരായിരുന്നു കൊല്ലപ്പെട്ടത്‌. രാജ്യത്തെ നടുക്കിയ നിരവധി പട്ടാളക്കാരുടെ മരണത്തിന്‌ ഇടയാക്കിയ തീവ്രവാദ ആക്രമണത്തിലും ചടിആര്‍പി റേര്‌റിംഗിന്‌ മാത്രമാണ്‌ അര്‍മാബ്‌ ഗോസ്വാമി പ്രാധാന്യം നല്‍കിയതെന്ന്‌ വാട്‌സ്‌ആപ്പ്‌ ചാറ്റ്‌ വിവരങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ട്‌ നിരവധി പേര്‍ വിമര്‍ശനം ഉന്നയിച്ചു.

English summary
arnab WhatsApp chat controversy; trinamool mp mahua moitra against center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X