Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോഗ്യ സേതു ആപ് നിർമ്മിച്ചത്... വിവാദങ്ങൾക്ക് പിന്നാലെ മറുപടിയുമായി കേന്ദ്രസർക്കാർ

ദില്ലി; കൊവിഡ് പ്രതിസന്ധിയെ നേരിടുന്നതിനിനായി സ്വകാര്യ സഹകരണത്തോടെ ഏറ്റവും സുതാര്യമായ രീതിയിലാണ് ആരോഗ്യ സേതു ആപ് വികസിപ്പിച്ചതെന്ന് കേന്ദ്ര സർക്കാർ. ആരോഗ്യ സേതു ആപ്പ് സൃഷ്ടിച്ചതാരാണെന്നും എങ്ങനെയെന്നും അറിയില്ലെന്ന് വിവാരാവകാശ രേഖയ്ക്കുള്ള കേന്ദ്രസർക്കാർ മറുപടി വിവാദമായ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ വിശദീകരണം.ആരോഗ്യ സേതു ആപ്പ് നിര്‍മ്മാണം സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്. ഡെവലപ് ചെയ്തവരേക്കുറിച്ചും സൈറ്റ് കൈകാര്യം ചെയ്യുന്നതെന്നും സൈറ്റില്‍ വിവരമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

arogyasethu

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മഹാമാരി കൈകാര്യം ചെയ്യുന്നതിന് ഏകദേശം 21 ദിവസത്തെ സമയം കൊണ്ടാണ് ആപ് നിർമ്മിച്ചത്. ഇന്ത്യൻ നിർമ്മിത ആപ് എന്ന രീതിയിൽ മേഖലയിലെ വിദഗ്ദർ ഉൾപ്പെട്ടാണ് സമഗ്രമായ ആപ് തയ്യാറാക്കിയതെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു.

ആരോഗ്യസേതു ആപ്പിനേക്കുറിച്ചുള്ള വിവരാവകാശ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാത്തതിന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു.വിവരങ്ങള്‍ നല്‍കാതിരിക്കുന്ന അധികാരികളുടെ നടപടി സ്വീകാര്യമല്ല. ആരോഗ്യസേതു ആപ്പിന്റെ നിര്‍മാണം സംബന്ധിച്ച ഒരു രേഖയും ലഭ്യമല്ലെന്നും വിവരാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. ചീഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കും നാഷണല്‍ ഇ-ഗവേണ്‍സ് ഡിവിഷനും ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ കാരണംകാണിക്കല്‍ നോട്ടീസും അയച്ചിരുന്നു.

നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററും ഐടി മന്ത്രാലയവുമാണ് ആരോഗ്യസേതു ആപ്പ് വികസിപ്പിച്ചതെന്നാണ് ആരോഗ്യസേതുവിന്റെവെബ്സൈറ്റിൽ വ്യക്തമാക്കുന്നത്. എന്നാല്‍ ആപ്പ് ആര് നിര്‍മിച്ചു എന്ന് തങ്ങള്‍ക്കറിയില്ലെന്നായിരുന്നു വിവരാവകാശ ചോദ്യത്തിന് നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററും ഐടി മന്ത്രാലയവും മറുപടി നൽകിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+