കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യ സേതു ആപ് നിർമ്മിച്ചത്... വിവാദങ്ങൾക്ക് പിന്നാലെ മറുപടിയുമായി കേന്ദ്രസർക്കാർ

Google Oneindia Malayalam News

ദില്ലി; കൊവിഡ് പ്രതിസന്ധിയെ നേരിടുന്നതിനിനായി സ്വകാര്യ സഹകരണത്തോടെ ഏറ്റവും സുതാര്യമായ രീതിയിലാണ് ആരോഗ്യ സേതു ആപ് വികസിപ്പിച്ചതെന്ന് കേന്ദ്ര സർക്കാർ. ആരോഗ്യ സേതു ആപ്പ് സൃഷ്ടിച്ചതാരാണെന്നും എങ്ങനെയെന്നും അറിയില്ലെന്ന് വിവാരാവകാശ രേഖയ്ക്കുള്ള കേന്ദ്രസർക്കാർ മറുപടി വിവാദമായ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ വിശദീകരണം.ആരോഗ്യ സേതു ആപ്പ് നിര്‍മ്മാണം സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്. ഡെവലപ് ചെയ്തവരേക്കുറിച്ചും സൈറ്റ് കൈകാര്യം ചെയ്യുന്നതെന്നും സൈറ്റില്‍ വിവരമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

arogyasethu

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മഹാമാരി കൈകാര്യം ചെയ്യുന്നതിന് ഏകദേശം 21 ദിവസത്തെ സമയം കൊണ്ടാണ് ആപ് നിർമ്മിച്ചത്. ഇന്ത്യൻ നിർമ്മിത ആപ് എന്ന രീതിയിൽ മേഖലയിലെ വിദഗ്ദർ ഉൾപ്പെട്ടാണ് സമഗ്രമായ ആപ് തയ്യാറാക്കിയതെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു.

ആരോഗ്യസേതു ആപ്പിനേക്കുറിച്ചുള്ള വിവരാവകാശ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാത്തതിന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു.വിവരങ്ങള്‍ നല്‍കാതിരിക്കുന്ന അധികാരികളുടെ നടപടി സ്വീകാര്യമല്ല. ആരോഗ്യസേതു ആപ്പിന്റെ നിര്‍മാണം സംബന്ധിച്ച ഒരു രേഖയും ലഭ്യമല്ലെന്നും വിവരാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. ചീഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കും നാഷണല്‍ ഇ-ഗവേണ്‍സ് ഡിവിഷനും ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ കാരണംകാണിക്കല്‍ നോട്ടീസും അയച്ചിരുന്നു.

പ്രസിഡന്റായാല്‍ പ്രഥമ പരിഗണന കൊറോണ വൈറസ്‌ പ്രതിരോധം; വ്യക്തമാക്കി ജോ ബൈഡന്‍പ്രസിഡന്റായാല്‍ പ്രഥമ പരിഗണന കൊറോണ വൈറസ്‌ പ്രതിരോധം; വ്യക്തമാക്കി ജോ ബൈഡന്‍

നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററും ഐടി മന്ത്രാലയവുമാണ് ആരോഗ്യസേതു ആപ്പ് വികസിപ്പിച്ചതെന്നാണ് ആരോഗ്യസേതുവിന്റെവെബ്സൈറ്റിൽ വ്യക്തമാക്കുന്നത്. എന്നാല്‍ ആപ്പ് ആര് നിര്‍മിച്ചു എന്ന് തങ്ങള്‍ക്കറിയില്ലെന്നായിരുന്നു വിവരാവകാശ ചോദ്യത്തിന് നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററും ഐടി മന്ത്രാലയവും മറുപടി നൽകിയത്.

കൊവിഡ് ഭീതിയ്ക്കിടയിലും ഭേദപ്പെട്ട പോളിങ്ങ്; ബിഹാറിൽ ആദ്യ ഘട്ട പോളിങ്ങ് അവസാനിച്ചുകൊവിഡ് ഭീതിയ്ക്കിടയിലും ഭേദപ്പെട്ട പോളിങ്ങ്; ബിഹാറിൽ ആദ്യ ഘട്ട പോളിങ്ങ് അവസാനിച്ചു

 ഇത് വെറും കണ്ണിൽപൊടിയിടലാകരുത്; അങ്കി ദാസിന്റെ രാജി.. ഫേസ്ബുക്കിനും കേന്ദ്രസർക്കാരിനുമെതിരെ കോൺഗ്രസ് ഇത് വെറും കണ്ണിൽപൊടിയിടലാകരുത്; അങ്കി ദാസിന്റെ രാജി.. ഫേസ്ബുക്കിനും കേന്ദ്രസർക്കാരിനുമെതിരെ കോൺഗ്രസ്

ശിവശങ്കറിന്റെ അറസ്റ്റ് പ്രകൃതിയുടെ നീതി വിളംബരം;കെ സുരേഷ് കുമാര്‍ ഐഎഎസിന്റെ മകന്‍ അനന്തുശിവശങ്കറിന്റെ അറസ്റ്റ് പ്രകൃതിയുടെ നീതി വിളംബരം;കെ സുരേഷ് കുമാര്‍ ഐഎഎസിന്റെ മകന്‍ അനന്തു

തിരഞ്ഞെടുപ്പ് അടുക്കേ കോൺഗ്രസിൽ ഭിന്നത, പിജെ കുര്യനെതിരെ പടയൊരുക്കം, തർക്കം തിരുവല്ലതിരഞ്ഞെടുപ്പ് അടുക്കേ കോൺഗ്രസിൽ ഭിന്നത, പിജെ കുര്യനെതിരെ പടയൊരുക്കം, തർക്കം തിരുവല്ല

English summary
Arogya Sethu app Developed by ... Central Government responds to controversies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X