പ്രധാനമന്ത്രി പറഞ്ഞ ആരോഗ്യ സേതു ആപ് എന്താണ്? പ്രവർത്തനം എങ്ങനെ? എങ്ങനെ ഡൗൺലോഡ് ചെയ്യാം? അറിയാം
ദില്ലി; ഇന്ന് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ച കാര്യമാണ് എല്ലാ പൗരൻമാരും ആരോഗ്യ സേതു ആപ് ഉപയോഗിക്കണമെന്ന്. കൊവിഡിനെതിരായ പോരാട്ടത്തിൽ നിർണായകമാണ് ഈ ആപ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.എന്താണ് ആരോഗ്യ സേതു ആപ്പ് . പ്രത്യേകത, പ്രവർത്തനം അറിയാം
കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് മനസിലാക്കാൻ ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് ആരോഗ്യ സേതു ആപ് പുറത്തിറക്കിയത്. ഇതുവരെ 5,00,000 ത്തോളം പേർ ഈ ആപ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. നിങ്ങൾക്ക് ചുറ്റുമുള്ള കൊവിഡ് രോഗികളെ കുറിച്ച് കണ്ടെത്താൻ സഹായിക്കുമെന്നതാണ് ആപിന്റെ സവിശേഷത. മാത്രമല്ല കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നിർദ്ദേശങ്ങളെ കുറിച്ചും മുന്നറിയിപ്പുകളെ കുറിച്ചും രോഗലക്ഷണങ്ങൾ തിരിച്ചറിയാനും മികച്ച സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും കൊവിഡ് 19 ന്റെ വ്യാപനവുമായി ബന്ധപ്പെട്ട മറ്റ് പ്രസക്തമായ വിവരങ്ങളെക്കുറിച്ചും ആപ് നമ്മുക്ക് മുന്നറിയിപ്പ് നൽകും.

'ഉയർന്ന അപകടസാധ്യത' വിഭാഗത്തിൽ പെടുന്നവർ, അടിസ്ഥാനപരമായ പാലിക്കേണ്ട നിരീക്ഷണ നടപടികൾ, കൊവിഡ് ബാധിത സ്ഥലങ്ങളിൽ സന്ദർശിച്ചവർക്കുള്ള സ്വയം നിരീക്ഷണത്തിനുള്ള നിർദ്ദേശം എന്നിവ നൽകുന്നതിനും അതുവഴി രോഗവ്യാപനം തടയുന്നതിനും ആപ് സഹായിക്കും. ആപ് ഇൻസ്റ്റാൾ ചെയ്താൽ സമീപത്തുള്ള ആപ് ഉപയോഗിക്കുന്ന മറ്റ് വ്യക്തികളെ കൂടി ആപ് കണ്ടെത്തും. അവർ കൊവിഡ് രോഗബാധിതരാണെങ്കിൽ ആപ് നമ്മുക്ക് മുന്നറിയിപ്പ് നൽകും. മാത്രമല്ല ഹോട്ട് സ്പോട്ടുകൾ കണ്ടെത്താനും സഹായിക്കും.
എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം
നിലവില്‍ ഹിന്ദി, ഇംഗ്ലീഷ് ഉള്‍പ്പടെ 11 ഭാഷകളില്‍ ആപ്പിന്റെ സേവനം ലഭ്യമാണ്. ആപ്ലിക്കേഷൻ ഡൗൺലോഡു ചെയ്‌തു കഴിഞ്ഞാൽ, മൊബൈൽ നമ്പറിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ആപ്പ് ട്രാക്കിങ്ങ് ഉറപ്പാക്കാൻ ബ്ലൂടൂത്തും ലൊക്കോഷനും ഓണാക്കണം.ആനൻഡ്രോയിഡ് സ്മാർട്ട് ഫോണുകളുടെ ഗൂഗിൾ പ്ലേ സ്റ്റോറിലും ഐഫോണുകൾക്കായുള്ള ആപ് സ്റ്റോറിലും ആരോഗ്യ സേതു ആപ് ലഭിക്കും. ബ്ലൂടൂത്ത്, ജിപിഎസ് എന്നിവയുടെ സഹായത്തോട് കൂടിയാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്.
Recommended Video
ആപ് ഇൻസ്റ്റാൾ ചെയ്താൽ ഉടൻ ഭാഷ തിരഞ്ഞെടുക്കാം. എല്ലാ പെർമിഷനുകളും അനുവദിക്കുക. പിന്നീട് നിങ്ങളുടെ പേര്, ലിംഗം, വയസ്, ജോലി , കഴിഞ്ഞ 30 ദിവസത്തിനിടയിൽ വിദേശയാത്ര നടത്തിയിട്ടുണ്ടോ, ആരോഗ്യവുമായി ബന്ധപ്പെട്ട മറ്റ് ചോദ്യങ്ങൾ എന്നിവ പൂരിപ്പിക്കുക. ഇത് പൂർത്തിയാക്കി കഴിഞ്ഞാൽ നിങ്ങൾ പാലിക്കേണ്ട മുൻകരുതലുകളെ കുറിച്ച് ആപ് നിർദ്ദേശം നൽകും. ആരോഗ്യ സേതു ആപ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ












Click it and Unblock the Notifications