കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം നഷ്ടമാകുമെന്ന് ആശങ്ക: തമിഴ്നാട്ടില്‍ മുസ്ലിങ്ങള്‍ മൂന്ന് ദിവസത്തിനിടെ പിന്‍വലിച്ചത് നാല് കോടി

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടിലെ ബാങ്കുകളില്‍ മൂന്ന് ദിവസത്തിനിടെ പിന്‍വലിച്ചത് നാല് കോടി രൂപ. സംസ്ഥാനത്തെ നാഗപട്ടണം ജില്ലയിലെ മുസ്ലിം സമുദായത്തില്‍പ്പെട്ട നൂറോളം നിക്ഷേപകരാണ് ബാങ്കുകളില്‍ നിന്ന് വ്യാപകമായി പണം പിന്‍വലിക്കുന്നത്. സര്‍ക്കാര്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പിലാക്കുന്നതോടെ തങ്ങളുടെ പണം നഷ്ടമാകുമെന്ന് ഭയന്നാണ് നീക്കം. തെരിഴണ്ടൂര്‍ ഗ്രാമത്തിലെ ജനങ്ങള്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് അധികൃതരോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിനകം തന്നെ പ്രചരിച്ചിരുന്നു. പണം പിന്‍വലിക്കരുതെന്ന് ബാങ്ക് അധികൃതര്‍ നിക്ഷേപകരോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

ദില്ലി കത്തിയത് കപില്‍ മിശ്രയുടെ പ്രസംഗത്തിന് പിന്നാലെ; 3 ദിവസത്തെ സമയം, അക്രമികളുടെ അഴിഞ്ഞാട്ടംദില്ലി കത്തിയത് കപില്‍ മിശ്രയുടെ പ്രസംഗത്തിന് പിന്നാലെ; 3 ദിവസത്തെ സമയം, അക്രമികളുടെ അഴിഞ്ഞാട്ടം

ജനങ്ങളുടെ സമ്പാദ്യം ബാങ്കില്‍ സുരക്ഷിതമാണെന്നും ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ രേഖകള്‍ സമര്‍പ്പിക്കേണ്ടത് നിര്‍ബന്ധമല്ലെന്നും ബാങ്ക് അധികൃതര്‍ നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ബാങ്ക് മാനേജരും ജീവനക്കാരും പ്രാദേശിക ജമാഅത്ത് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസാക്കിയതോടെ തങ്ങളുടെ സമ്പാദ്യം നഷ്‍ടമാകുമെന്ന ഭയത്തിലാണ് ഗ്രാമവാസികള്‍ കഴിയുന്നതെന്ന് ജമാഅത്ത് പ്രതിനിധിയും വ്യക്തമാക്കി.

xcaa-and-nrc-15

"ബാങ്കുകള്‍ എന്‍പിആര്‍ രേഖയെ കെവൈസി ഡാറ്റയുടെ ഭാഗമാക്കിയതായി അറിഞ്ഞു. ഭാവിയില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ സമ്പാദ്യം നഷ്ടമാകരുത്. പൗരത്വം തെളിയിക്കാന്‍ എന്ത് രേഖയാണ് വേണ്ടതെന്ന് ഞങ്ങള്‍ക്കറിയില്ല. അതുകൊണ്ട് വര്‍ഷങ്ങളായി ഞങ്ങള്‍ സമ്പാദിച്ച പണം പിന്‍വലിക്കുകയാണ്." ജമാഅത്ത് പ്രതിനിധി പറയുന്നു. മിക്ക ഗ്രാമീണരും കരുതുന്നത് ആവശ്യമായ രേഖകള്‍ ഇല്ലാത്തതുകൊണ്ട് തങ്ങള്‍ പ്രതിസന്ധിയിലാകുമെന്നാണ്.

അക്കൗണ്ട് ദാതാക്കള്‍ എത്രയും പെട്ടെന്ന് കെവൈസി വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ തമിഴ് മാധ്യമങ്ങളില്‍ അറിയിപ്പ് നല്‍കിയിരുന്നു. ഇതാണ് ജനങ്ങള്‍ക്കിടയില്‍ ആശങ്കയ്ക്ക് വഴിയൊരുക്കിയത്. കെവൈസി വേരിഫിക്കേഷനായി പരിഗണിക്കുന്ന രേഖകളില്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ രേഖയും ഉള്‍പ്പെടുത്തിയിരുന്നു. തൂത്തുക്കുടി ജില്ലയിലെ കായല്‍പട്ടണത്താണ് സംഭവം.

ഇതോടെയാണ് ന്യൂപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ ഉള്‍പ്പെടെയുള്ളവര്‍ ബാങ്കുകള്‍ക്ക് മുമ്പില്‍ വരിനിന്ന് പണം പിന്‍വലിക്കാന്‍ ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നാല് കോടി രൂപയാണ് ഇത്തരത്തില്‍ പിന്‍വലിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതി പ്രാബല്യത്തില്‍ വരുന്നത്. മൂന്ന് രാജ്യങ്ങളില്‍ നിന്നുമുള്ള മുസ്ലിം ഇതര സമുദായത്തില്‍പ്പെട്ടവര്‍ക്കാണ് ഇതോടെ ഇന്ത്യന്‍ പൗരത്വം ലഭിക്കുക.

English summary
Around 100 of minority community withdraws bank saving over NPR, CAA fears
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X