• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിയെ ഞെട്ടിച്ച് പുതിയ നീക്കം; 30 എംഎല്‍എമാര്‍ രാജിവയ്ക്കും? രഹസ്യം വെളിപ്പെടുത്തി സുഭ്രാങ്‌സു

Google Oneindia Malayalam News

കൊല്‍ക്കത്ത: ഭരണം പിടിക്കാമെന്ന് കരുതിയ ബിജെപിക്ക് സുഗമമായി പ്രതിപക്ഷത്ത് പോലും ഇരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ബംഗാളില്‍. തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന നീക്കങ്ങളില്‍ പാര്‍ട്ടിക്ക് അടി പതറുന്നു എന്നാണ് സൂചന. മുതിര്‍ന്ന ബിജെപി നേതാക്കള്‍ വൈകാതെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു.

മുകുള്‍ റോയിയുടെ തിരിച്ചുവരവാണ് തൃണമൂലിന്റെ നീക്കങ്ങള്‍ക്ക് വേഗത നല്‍കിയത്. മറുകണ്ടം ചാടിക്കാന്‍ 'വിദഗ്ധനായ' മുകുള്‍ റോയി നടത്തുന്ന നീക്കങ്ങള്‍ പുറത്തായി. ഇത് പ്രതിരോധിക്കാനുള്ള നീക്കം ബിജെപിയും തുടങ്ങി. ബംഗാളില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍ ഇങ്ങനെ...

കെ സുധാകരന്‍ അധ്യക്ഷനാകുമ്പോള്‍ സിപിഎം അങ്കലാപ്പില്‍; ബിജെപി ബന്ധം നിരത്തി കെ ബാബുകെ സുധാകരന്‍ അധ്യക്ഷനാകുമ്പോള്‍ സിപിഎം അങ്കലാപ്പില്‍; ബിജെപി ബന്ധം നിരത്തി കെ ബാബു

ബിജെപി നല്‍കിയ ഉന്നത പദവി

ബിജെപി നല്‍കിയ ഉന്നത പദവി

2017 വരെ മമതയുടെ വിശ്വസ്ഥനായിരുന്നു മുകുള്‍ റോയ്. ആ വര്‍ഷമാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. ദേശീയ ഉപാധ്യക്ഷനാക്കി ബിജെപി മുകുള്‍ റോയിക്ക് അര്‍ഹമായ പരിഗണന നല്‍കി. ഈ പദവിയില്‍ ഇരുന്ന് അദ്ദേഹം ബിജെപി നേതാക്കളുമായും പ്രവര്‍ത്തകരുമായും അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു.

വീണ്ടും ഒളിപ്പോര്

വീണ്ടും ഒളിപ്പോര്

ബിജെപിയിലേക്ക് കളം മാറിയ വേളയില്‍ തൃണമൂലിലെ പ്രമുഖരെ ചാടിച്ച് ബിജെപിയിലെത്തിക്കാന്‍ മുന്‍കൈ എടുത്ത നേതാവാണ് മുകുള്‍ റോയ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടിയതോടെ മുകുള്‍ റോയ് മലക്കംമറിഞ്ഞ് തിരിച്ചെത്തി. ഇപ്പോള്‍ തൃണമൂലിന് വേണ്ടി ' ഒളിപ്പോര്' നടത്തുകയാണ് അദ്ദേഹം.

മുകുള്‍ റോയിയുടെ രീതി

മുകുള്‍ റോയിയുടെ രീതി

താഴേ തട്ടിലുള്ള പ്രവര്‍ത്തകരുമായി വരെ അടുത്ത ബന്ധം പുലര്‍ത്തുന്നതാണ് മുകുള്‍ റോയിയുടെ രീതി. അത് തൃണമൂലിലാണെങ്കിലും ബിജെപിയിലാണെങ്കിലും അങ്ങനെ തന്നെ. അതുകൊണ്ടുതന്നെ മുകുള്‍ റോയിക്കൊപ്പം കളംമാറാന്‍ ഏറെ പേരുണ്ടാകും. കഴിഞ്ഞ കാലങ്ങളില്‍ ബംഗാള്‍ ഇതിന് സാക്ഷിയാണ്.

ഫോണ്‍ വഴി

ഫോണ്‍ വഴി

ബിജെപിയില്‍ നിന്ന് രാജിവച്ചെങ്കിലും ബിജെപി എംഎല്‍എമാരുമായും എംപിമാരുമായും അടുത്ത ബന്ധമാണ് മുകുള്‍ റോയിക്ക്. എല്ലാവരുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ബിജെപി നേതാക്കളുമായും ഓര്‍ഗനൈസര്‍മാരുമായും ഫോണ്‍ വഴി ബന്ധം പുലര്‍ത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

30 എംഎല്‍എമാരും 2 എംപിമാരും

30 എംഎല്‍എമാരും 2 എംപിമാരും

മുകുള്‍ റോയ് നടത്തുന്ന നീക്കങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ തുറന്നുപറഞ്ഞത് അദ്ദേഹത്തിന്റെ മകന്‍ സുഭ്രാങ്‌സുവാണ്. ഇദ്ദേഹം പിതാവിനൊപ്പം ബിജെപി വിട്ട് തൃണമൂലില്‍ ചേര്‍ന്നിട്ടുണ്ട്. 25 മുതല്‍ 30 വരെ ബിജെപി എംഎല്‍എമാര്‍ തൃണമൂലിലേക്ക് എത്തുമെന്നാണ് സുഭ്രാഹങ്‌സുവിന്റെ വെളിപ്പെടുത്തല്‍. രണ്ടു എംപിമാരും വരുമത്രെ.

ബിജെപിയുടെ ബദല്‍ നീക്കം

ബിജെപിയുടെ ബദല്‍ നീക്കം

അതേസമയം, കൊഴിഞ്ഞുപോക്ക് തടയാന്‍ ബിജെപി ശ്രമം തുടങ്ങിക്കഴിഞ്ഞു. വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പാര്‍ട്ടി. ഭരണം ലഭിക്കുമെന്ന് കരുതിയിരുന്ന പ്രവര്‍ത്തര്‍ നിരാശയിലാണ്. ഈ നിരാശ മാറ്റുകയാണ് ബിജെപിയുടെ ലക്ഷ്യം. ജനപ്രതിനിധികള്‍ക്ക് ധൈര്യം നല്‍കുകയും വേണം. അതിന് പുറമെ കൂറുമാറ്റ നിരോധന നിയമം പ്രയോഗിക്കാനും ബിജെപി ആലോചന തുടങ്ങി.

24 എംഎല്‍എമാര്‍ വിട്ടുനിന്നു

24 എംഎല്‍എമാര്‍ വിട്ടുനിന്നു

ബംഗാളിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബിജെപി എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. ആദ്യം കൊല്‍ക്കത്തയില്‍ യോഗം ചേര്‍ന്ന ശേഷം രാജ്ഭവനിലേക്ക് ഒരുമിച്ച് പോകുകയായിരുന്നു എംഎല്‍എമാര്‍. എന്നാല്‍ 24 എംഎല്‍എമാര്‍ ഇതില്‍ നിന്ന് വിട്ടുനിന്നതില്‍ ബിജെപി ആശങ്കയിലാണ്.

താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം

മാളവിക ശര്‍മയുടെ ഏറ്റവും പുതിയ എച്ച്ഡി ചിത്രങ്ങള്‍ കാണാം

cmsvideo
  BJP leader AN Radhakrishnan threatens pinarayi vijayan | Oneindia Malayalam

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Around 30 BJP MLAs may switch over to Trinamool Congress; Mukul Roy move is Crucial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X