കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഡിപിയുടെ 15 ശതമാനം... 30000 ലക്ഷം കോടി രൂപ; ഇതുവരെ ചെലവഴിച്ച കണക്കുമായി ധനമന്ത്രി

Google Oneindia Malayalam News

ദില്ലി: കൊറോണ കാരണം പ്രതിസന്ധിയിലായ സാമ്പത്തിക രംഗത്തെ രക്ഷപ്പെടുത്താന്‍ 30000 ലക്ഷം കോടി രൂപയോളം ചെലഴിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാന്‍. ആത്മനിര്‍ഭര്‍ ഭാരത് മൂന്നാം ഘട്ടം പ്രഖ്യാപിക്കവെയാണ് അവര്‍ ഇക്കാര്യം വിശദീകരിച്ചത്. കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്നാണ് 2987641 കോടി രൂപ വിപണിയില്‍ ചെലഴിച്ചതെന്നും മന്ത്രി പറഞ്ഞു. ഇത് ജിഡിപിയുടെ 15 ശതമാനം വരും.

g

മൂന്നാംഘട്ട ഉത്തേജന പദ്ധതികളാണ് സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ചത്. 192800 കോടി രൂപയുടെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ്, 1102650 കോടി രൂപയുടെ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ എന്നിവയായിരുന്നു ഒന്നാം ഘട്ടത്തില്‍ പ്രഖ്യാപിച്ചത്. 82911 കോടി രൂപയുടെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ്, 73000 കോടി രൂപയുടെ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പദ്ധതി എന്നിവയാണ് രണ്ടാംഘട്ടത്തില്‍ പ്രഖ്യാപിച്ചത്. ഇതില്‍ ജൂലൈ-നവംബര്‍ കാലയളവിലെ സൗജന്യ ധാന്യ വിതരണവും ഉള്‍പ്പെടും.

മൂന്നാം ഘട്ടത്തില്‍ 265080 കോടി രൂപയുടെ പ്രഖ്യാപനമാണ് നടത്തിയത്. മൊത്തം 17.16 ലക്ഷം കോടി രൂപയുടെ പാക്കേജ് ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അതേസമയം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 127100 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചതെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വിശദീകരിച്ചു.

ബിജെപിയെ ഞെട്ടിച്ച് ആര്‍ജെഡി നീക്കം; സര്‍ക്കാരുണ്ടാക്കാന്‍ തേജസ്വി യാദവ്, ഒവൈസിയും കൂടെബിജെപിയെ ഞെട്ടിച്ച് ആര്‍ജെഡി നീക്കം; സര്‍ക്കാരുണ്ടാക്കാന്‍ തേജസ്വി യാദവ്, ഒവൈസിയും കൂടെ

Recommended Video

cmsvideo
മോദി എല്ലാം വിറ്റ് തുലച്ചു, നിര്‍മ്മലാജിയുടെ പൊടി പോലും കാണാനില്ല | Oneindia Malayalam

ഇന്നത്തെ പ്രഖ്യാപനത്തില്‍ പ്രധാനമായും 12 പദ്ധതികളാണ് ഉള്‍പ്പെടുന്നത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആത്മനിര്‍ഭര്‍ റോസ്ഗാര്‍ പദ്ധതി പ്രഖ്യാപിച്ചു. പുതിയ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഇന്‍സെന്റീവ് നല്‍കുന്നതാണ് ഈ പദ്ധതി. ഗ്രാമീണ തൊഴില്‍ മേഖലയ്ക്ക് അധികമായി 10000 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. നികുതി ദായകര്‍ക്ക് ആദായ നികുതി വകുപ്പ് 132800 കോടി രൂപയുടെ റീഫണ്ട് നല്‍കി. 65000 കോടി രൂപയുടെ രാസവള സബ്‌സിഡിയും പ്രഖ്യാപിച്ചു. നഗരമേഖലയിലെ ഭവന നിര്‍മാണത്തിന് നീക്കിവച്ചത് 18000 കോടി രൂപയാണ്. കൊറോണ വാക്‌സിന്‍ ഗവേഷണത്തിന് 900 കോടി രൂപയും അനുവദിക്കും.

മലയാള സിനിമയിലെ ക്രോണിക് ബാച്ചിലര്‍; ഇടവേള ബാബു പറയുന്നു, വിവാഹം എപ്പോള്‍...മലയാള സിനിമയിലെ ക്രോണിക് ബാച്ചിലര്‍; ഇടവേള ബാബു പറയുന്നു, വിവാഹം എപ്പോള്‍...

മഹാസഖ്യത്തിന് പണി കൊടുത്ത ശേഷം ഒവൈസി ബംഗാളിലേക്ക്, ഉന്നം മുസ്ലീം വോട്ട്, മമതയ്ക്ക് വൻ വെല്ലുവിളിമഹാസഖ്യത്തിന് പണി കൊടുത്ത ശേഷം ഒവൈസി ബംഗാളിലേക്ക്, ഉന്നം മുസ്ലീം വോട്ട്, മമതയ്ക്ക് വൻ വെല്ലുവിളി

English summary
Around 30 Lakh Crore Provided In Stimulus To Revive Economy by Government and RBI: Finance Ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X