കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍ പ്രദേശിലെ ജയിലില്‍ മുന്നൂറോളം കശ്മീരികള്‍; പാര്‍പ്പിച്ചിരിക്കുന്നത് പ്രത്യേക ബാരക്കുകളില്‍

Google Oneindia Malayalam News

ലഖ്‌നൗ: കശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി എടുത്തുകളഞ്ഞിട്ട് മാസം ഒന്ന് കഴിഞ്ഞിരിക്കുന്നു. എന്നിട്ടും സ്ഥിതിഗതികള്‍ ഇപ്പോഴും ശാന്തമായിട്ടില്ല. രാജ്യത്തെ പല ഭാഗങ്ങളിലും ഇപ്പോഴും കശ്മീരികള്‍ ജയിലില്‍ കിടക്കുകയാണ്. ഉത്തര്‍ പ്രദേശില്‍ മാത്രം മൂന്നൂറോളം കശ്മീര്‍ സ്വദേശികള്‍ ജയിലില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കശ്മീര്‍ നേതാവ് ഫാറൂഖ് അബ്ദുല്ലയെ ഹാജരാക്കണം; ഹേബിയസ് കോര്‍പസുമായി വൈക്കോകശ്മീര്‍ നേതാവ് ഫാറൂഖ് അബ്ദുല്ലയെ ഹാജരാക്കണം; ഹേബിയസ് കോര്‍പസുമായി വൈക്കോ

ഓഗസ്റ്റ് ആദ്യവാരത്തില്‍ തന്നെ കശ്മീരില്‍ ഒരുപാട് പേര്‍ അറസ്റ്റിലായിരുന്നു. ഇവരില്‍ 285 പേരെയാണ് ഉത്തര്‍ പ്രദേശിലെ ജയിലുകളിലേക്ക് മാറ്റിയിരിക്കുന്നത്. ആഗ്രയില്‍ മാത്രം 85 കശ്മീരികളാണ് ജയിലില്‍ ഉള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച 29 പേരെ കൂടി ആഗ്ര ജയിലിലേക്ക് മാറ്റിയിരുന്നു.

Jammu Kashmir

ഉത്തര്‍ പ്രദേശിലെ ജയിലുകളില്‍ കഴിയുന്ന കശ്മീരികളില്‍ ഭൂരിഭാഗവും 18 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ്. ഇക്കൂട്ടത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി തുടങ്ങിയ പാര്‍ട്ടികളിലെ നേതാക്കളും കോളേജ് വിദ്യാര്‍ത്ഥികളും ഗവേഷണ വിദ്യാര്‍ത്ഥികളും പ്രഭാഷകരും അധ്യാപകരും ബിസിനസ്സുകാരും എല്ലാം ഉണ്ട്. കശ്മീര്‍ യുവാക്കളെ പ്രതിനിധാനം ചെയ്യുന്ന ഒരു സുപ്രീം കോടതി അഭിഭാഷകന്‍ കൂടി ഇക്കൂട്ടത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കശ്മീരിലെ ജയിലുകളില്‍ നിന്നാണ് ഇവരെ എല്ലാം കൊണ്ടുവന്നിരിക്കുന്നത് എന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ പേരെ ഇനിയും എത്തിച്ചേക്കും എന്നും അധികൃതര്‍ പറയുന്നുണ്ട്. തടവിലാക്കപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഇവരെ സന്ദര്‍ശിക്കാം. എന്നാല്‍ അതിന് അവശ്യമായ രേഖകള്‍ വേണം എന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

നിലവില്‍ മറ്റ് തടവ് പുള്ളികള്‍ക്കൊപ്പം അല്ല കശ്മീരില്‍ നിന്ന് കൊണ്ടുവന്നവരെ പാര്‍പ്പിക്കുന്നത്. പ്രത്യേക ബാരക്കുകളില്‍ ആണ് ഇവരെ താമസിപ്പിക്കുന്നത്. മറ്റ് തടവുപുള്ളികള്‍ക്കുള്ള സന്ദര്‍ശക സമയമല്ല ഇവര്‍ക്ക് അനുവദിച്ചിരിക്കുന്നത്. ജയിലിലെ മറ്റ് തടവുപുള്ളികള്‍ക്ക് നല്‍കുന്ന അതേ ഭക്ഷണമാണ് ഇവര്‍ക്കും നല്‍കുന്നത്. ഇംഗ്ലീഷ് വര്‍ത്തമാന പത്രങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ പ്രധാനമായും ആവശ്യം ഉന്നയിക്കുന്നത് എന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.

English summary
Around 300 people from Jammu and Kashmir, detained in Uttar Pradesh Jails
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X