ഉത്തരേന്ത്യയിൽ വീണ്ടും ജീവനെടുത്ത് മിന്നൽ! ബീഹാറിലും ഉത്തര്‍ പ്രദേശിലും മിന്നലേറ്റ് കൂട്ടമരണം!
ദില്ലി: ബീഹാറിലും ഉത്തര്‍ പ്രദേശിലും വീണ്ടും ജനങ്ങളുടെ ജീവനെടുത്ത് ഇടിമിന്നല്‍. മുപ്പത്തിയൊന്നോളം പേരാണ് ഉത്തര്‍ പ്രദേശിലും ബീഹാറിലും ഇടിമിന്നലേറ്റ് വ്യാഴാഴ്ച മരണപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബീഹാറില്‍ മാത്രമായി 26 പേരാണ് മിന്നലേറ്റ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ബീഹാറില്‍ നൂറില്‍ അധികം ആളുകളാണ് ഇടിമിന്നലേറ്റ് മരണപ്പെട്ടത് എന്നും അധികൃതര്‍ വ്യക്തമാക്കി.
പാട്ന, സമസ്തിപൂര്‍, ഈസ്റ്റ് ചംമ്പാരന്‍, പടിഞ്ഞാറന്‍ ചമ്പാരന്‍, ഷോഹര്‍, കതിഹാര്‍, മധേപൂര, പൂര്‍ണിയ ജില്ലകളിലായാണ് ആളുകള്‍ മിന്നലേറ്റ് മരിച്ചത് എന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. സമസ്തിപൂരിലാണ് ഏറ്റവും കൂടുതല്‍ പേര് മരണപ്പെട്ടിരിക്കുന്നത്. 7 പേരാണ് ഇവിടെ മാത്രം മരിച്ചത്. പാട്നയില്‍ 6 പേരും ഈസ്റ്റ് ചംമ്പാരന്‍ ജില്ലയില്‍ 4 പേരും കതിഹാറില്‍ മൂന്ന് പേരും ഷോഹറിലും മധേപൂരയിലും രണ്ട് പേര് വീതവും മരിച്ചു. പടിഞ്ഞാറന്‍ ചമ്പാരനിലും പൂര്‍ണിയയിലും ഓരോരുത്തരും മരിച്ചു.

ജൂണ്‍ 30ന് സംസ്ഥാനത്തെ 5 ജില്ലകളിലായി 11 പേരാണ് മിന്നലേറ്റ് മരണപ്പെട്ടത്. അതേസമയം ജൂണ്‍ 25ന് സംസ്ഥാനത്തെ 23 ജില്ലകളിലായി 83 പേര് മിന്നലേറ്റ് മരണത്തിന് കീഴടങ്ങി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കാന് ആണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉത്തരവിട്ടിരിക്കുന്നത്.
ഉത്തര്‍ പ്രദേശിലെ ബലിയ ജില്ലയില്‍ 5 പേര് മിന്നലേറ്റ് മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിരമിച്ച ആര്‍മി ഓഫീസര്‍ ആയ ബാബുലാല്‍ സിംഗ് അടക്കമുളളവരാണ് മരിച്ചത്. പാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് പലര്‍ക്കും മിന്നലേറ്റത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് സ്ത്രീകള്‍ മരിച്ചത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ്.
Recommended Video
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications