കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരേന്ത്യയിൽ വീണ്ടും ജീവനെടുത്ത് മിന്നൽ! ബീഹാറിലും ഉത്തര്‍ പ്രദേശിലും മിന്നലേറ്റ് കൂട്ടമരണം!

Google Oneindia Malayalam News

ദില്ലി: ബീഹാറിലും ഉത്തര്‍ പ്രദേശിലും വീണ്ടും ജനങ്ങളുടെ ജീവനെടുത്ത് ഇടിമിന്നല്‍. മുപ്പത്തിയൊന്നോളം പേരാണ് ഉത്തര്‍ പ്രദേശിലും ബീഹാറിലും ഇടിമിന്നലേറ്റ് വ്യാഴാഴ്ച മരണപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബീഹാറില്‍ മാത്രമായി 26 പേരാണ് മിന്നലേറ്റ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ബീഹാറില്‍ നൂറില്‍ അധികം ആളുകളാണ് ഇടിമിന്നലേറ്റ് മരണപ്പെട്ടത് എന്നും അധികൃതര്‍ വ്യക്തമാക്കി.

പാട്‌ന, സമസ്തിപൂര്‍, ഈസ്റ്റ് ചംമ്പാരന്‍, പടിഞ്ഞാറന്‍ ചമ്പാരന്‍, ഷോഹര്‍, കതിഹാര്‍, മധേപൂര, പൂര്‍ണിയ ജില്ലകളിലായാണ് ആളുകള്‍ മിന്നലേറ്റ് മരിച്ചത് എന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. സമസ്തിപൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടിരിക്കുന്നത്. 7 പേരാണ് ഇവിടെ മാത്രം മരിച്ചത്. പാട്‌നയില്‍ 6 പേരും ഈസ്റ്റ് ചംമ്പാരന്‍ ജില്ലയില്‍ 4 പേരും കതിഹാറില്‍ മൂന്ന് പേരും ഷോഹറിലും മധേപൂരയിലും രണ്ട് പേര്‍ വീതവും മരിച്ചു. പടിഞ്ഞാറന്‍ ചമ്പാരനിലും പൂര്‍ണിയയിലും ഓരോരുത്തരും മരിച്ചു.

death

ജൂണ്‍ 30ന് സംസ്ഥാനത്തെ 5 ജില്ലകളിലായി 11 പേരാണ് മിന്നലേറ്റ് മരണപ്പെട്ടത്. അതേസമയം ജൂണ്‍ 25ന് സംസ്ഥാനത്തെ 23 ജില്ലകളിലായി 83 പേര്‍ മിന്നലേറ്റ് മരണത്തിന് കീഴടങ്ങി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ആണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉത്തരവിട്ടിരിക്കുന്നത്.

സ്ഥാനാരോഹണ വേദിയിൽ ഡികെയ്ക്ക് രാഹുൽ ഗാന്ധിയുടെ സർപ്രൈസ്! കയ്യോടെ ഉറപ്പ് വാങ്ങി, കയ്യടിച്ച് അണികൾസ്ഥാനാരോഹണ വേദിയിൽ ഡികെയ്ക്ക് രാഹുൽ ഗാന്ധിയുടെ സർപ്രൈസ്! കയ്യോടെ ഉറപ്പ് വാങ്ങി, കയ്യടിച്ച് അണികൾ

Recommended Video

cmsvideo
കോറോണക്ക് കാരണം ഭഗവാന്‍ കൃഷ്ണന്‍ | Oneindia Malayalam

ഉത്തര്‍ പ്രദേശിലെ ബലിയ ജില്ലയില്‍ 5 പേര്‍ മിന്നലേറ്റ് മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിരമിച്ച ആര്‍മി ഓഫീസര്‍ ആയ ബാബുലാല്‍ സിംഗ് അടക്കമുളളവരാണ് മരിച്ചത്. പാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് പലര്‍ക്കും മിന്നലേറ്റത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് സ്ത്രീകള്‍ മരിച്ചത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ്.

പ്രിയങ്കയെ പിന്തിരിപ്പിക്കാനാവില്ല! കുടിയൊഴിപ്പിക്കാന്‍ ബിജെപി, ശക്തമായി തിരിച്ചടിച്ച് കോണ്‍ഗ്രസ്!പ്രിയങ്കയെ പിന്തിരിപ്പിക്കാനാവില്ല! കുടിയൊഴിപ്പിക്കാന്‍ ബിജെപി, ശക്തമായി തിരിച്ചടിച്ച് കോണ്‍ഗ്രസ്!

'മാണി സാർ യുഡിഫ് വിട്ടു പോകാതിരുന്നത് അധികാരക്കൊതി ഇല്ലാതിരുന്നിട്ടല്ല'! ജോസിനെ കുടഞ്ഞ് കുഴൽനാടൻ'മാണി സാർ യുഡിഫ് വിട്ടു പോകാതിരുന്നത് അധികാരക്കൊതി ഇല്ലാതിരുന്നിട്ടല്ല'! ജോസിനെ കുടഞ്ഞ് കുഴൽനാടൻ

അദ്വാനിയും മുരളി മനോഹർ ജോഷിയും സർക്കാർ ചിലവിൽ ബംഗ്ലാവുകളിൽ! പ്രിയങ്ക ഗാന്ധിയോട് ചിറ്റമ്മ നയംഅദ്വാനിയും മുരളി മനോഹർ ജോഷിയും സർക്കാർ ചിലവിൽ ബംഗ്ലാവുകളിൽ! പ്രിയങ്ക ഗാന്ധിയോട് ചിറ്റമ്മ നയം

English summary
Around 31 died by lightning strikes in Bihar and Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X