കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പണം ചെലവായത് വോട്ടിങ് മെഷീന് വേണ്ടി; കണക്കുകള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൊത്തം ചെലവായ സംഖ്യ 9000ത്തോളം കോടി രൂപയാണ്. ഇതില്‍ കൂടുതലും ചെലവായത് വോട്ടിങ് മെഷീനുവേണ്ടി. 5400 കോടിയിലധികം രൂപയാണ് വോട്ടിങ് മെഷീനും വിവിപാറ്റിനും വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെലവഴിച്ചത്. നിര്‍മല സീതാരാമന്‍ കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ 1000 കോടി രൂപ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നീക്കിവച്ചു.

Evm

നിലവിലുള്ള ബില്ലുകള്‍ ഒടുക്കുന്നതിന് ഈ പണം ഉപയോഗിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കാണ് മുകളില്‍ വിവരിച്ചത്. വോട്ടിങ് മെഷീന് വേണ്ടി മാത്രം ചെലവായത് 5430 കോടി രൂപ. നേരിട്ടുള്ള ചെലവുകള്‍ 2019 കോടി. വോട്ടര്‍ ഐഡി കാര്‍ഡിന് വേണ്ടി 200 കോടി, മറ്റു ചെലവുകള്‍ 1317 കോടി രൂപയും.

543 ലോക്‌സഭാ മണ്ഡലങ്ങളിലാണ് കഴിഞ്ഞമാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നത്. ഏപ്രില്‍ 11ന് തുടങ്ങിയ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായിട്ട് നടന്നു. അന്തിമഘട്ട വോട്ടെടുപ്പ് മെയ് 19നായിരുന്നു. ഫലം മെയ് 23ന് പ്രഖ്യാപിച്ചു. 303 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ വിജയം നേടി. എന്‍ഡിഎ 352 സീറ്റും നേടി.

ഡികെ കോണ്‍ഗ്രസ് രക്ഷകന്‍; കര്‍ണാടകത്തില്‍ തന്ത്രം മെനഞ്ഞ് ശിവകുമാര്‍, നാലുപേര്‍ പിന്‍മാറി!!ഡികെ കോണ്‍ഗ്രസ് രക്ഷകന്‍; കര്‍ണാടകത്തില്‍ തന്ത്രം മെനഞ്ഞ് ശിവകുമാര്‍, നാലുപേര്‍ പിന്‍മാറി!!

കോണ്‍ഗ്രസ് 52 സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസ് മാത്രമല്ല, ബിജെപിയെ നേരിടാനെന്ന പേരില്‍ രൂപീകരിച്ച യുപിയിലെയും ബിഹാറിലെയും മഹാസഖ്യം അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ മഹാസഖ്യം പിരിയുകയും ചെയ്തു.

English summary
Around 6000 cr spent on EVMs for Lok Sabha polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X