കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഐടി ലൈബ്രറികളില്‍ നിന്നുള്ള 68 ലക്ഷം പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ സൗജന്യമായി ലഭിക്കും

68 ലക്ഷത്തോളം പുസ്തകങ്ങള്‍ സൗജന്യമായി ലഭിക്കും

Google Oneindia Malayalam News

ഇന്ത്യയിലെ വിവിധ ഐഐടി ലൈബ്രറികളില്‍ നിന്നുള്ള പുസ്തകങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍ എവിടെയിരുന്നും വായിക്കാം. അതും സൗജന്യമായി. ഐഐടി ലൈബ്രറികളില്‍ നിന്നുള്ള 68 ലക്ഷത്തോളം പുസ്തങ്ങളാണ് ഓണ്‍ലൈനില്‍ സൗജന്യമായി ലഭിക്കുക. ടെക്‌സ്റ്റ് മാത്രമല്ല, ഓഡിയോ വീഡിയോ രൂപത്തിലുള്ള പുസ്തകങ്ങളും ഓണ്‍ലൈന്‍ ലൈബ്രറിയില്‍ ലഭിക്കും. പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.ഇതിനായി http://ndl.iitkg.ac.in എന്ന വെബ്‌സൈറ്റിലാണ് ലോഗിന്‍ ചെയ്യേണ്ടത്.

ഖൊരക്പൂര്‍ ഐഐടിയുടെ സഹകരണത്തോടെ ഇന്ത്യന്‍ മാനവവിഭവശേഷി മന്ത്രാലയം രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് നിലവാരമുള്ള പുസ്തകങ്ങള്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടെ'നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി ഓഫ് ഇന്ത്യ' എന്ന പേരില്‍ ഓണ്‍ലൈന്‍ ലൈബ്രറി തയ്യാറാക്കിയിട്ടുണ്ട്. പ്രൈമറി വിദ്യാര്‍ത്ഥികള്‍ മുതല്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ വരെയുള്ളവര്‍ക്ക് ഉപകാരപ്രദമാകുന്ന പുസ്തകങ്ങള്‍ ഈ ഓണ്‍ലൈന്‍ ലൈബ്രറിയിലുണ്ട്.

ജനങ്ങള്‍ പരിഭ്രാന്തരാകണ്ട, ആധാര്‍ വിഷയത്തില്‍ ആദായനികുതി വകുപ്പ്, സത്യം ഇതാണ് ജനങ്ങള്‍ പരിഭ്രാന്തരാകണ്ട, ആധാര്‍ വിഷയത്തില്‍ ആദായനികുതി വകുപ്പ്, സത്യം ഇതാണ്

 book-30-149881

പുസ്തങ്ങള്‍ക്കു പുറമേ വിവിധ പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളും വെബ്‌സൈറ്റില്‍ ലഭ്യമാകും. NEET പോലുള്ള പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമാകുന്ന ചോദ്യപ്പേപ്പറുകള്‍ വെബ്‌സൈറ്റിലുണ്ട്. പുസ്തകങ്ങള്‍ ലഭിക്കണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതു സംബന്ധിച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികള്‍ക്ക് കത്തയച്ചിട്ടുണ്ട്.

English summary
Around 68 lakh books from IIT libraries available online for free
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X