Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ ബിരുദം വ്യാജം..!പന്ത്രണ്ടാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രം..!!കെജ്രിവാളിന് അറസ്റ്റ് വാറണ്ട് !

ദില്ലി: ആം ആദ്മി പാർട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തിപരമായി ട്വീറ്റ് ചെയ്തതിനാണ് അറസ്റ്റ് വാറണ്ട. കേസില്‍ കെജ്രിവാള്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് അസ്സമിലെ ദിഹു കോടതിയാണ് ദില്ലി മുഖ്യമന്ത്രിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

MODI

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പന്ത്രണ്ടാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമേ ഉള്ളൂവെന്നും മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ അസ്സമിലെ ബിജെപി നേതാവ് സൂര്യ റോങ്ഫര്‍ ആണ് പരാതി നല്‍കിയത്.

AAP

ഏപ്രില്‍ 23ന് ദില്ലി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കില്‍ ആയതിനാല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഉള്ളതിനാലും കോടതിയില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് കെജ്രിവാളിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ അപേക്ഷ കോടതി തള്ളുകയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു.

MODI

കഴിഞ്ഞ ജനുവരി മുപ്പതിന് കെജ്രിവാളിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പതിനായിരം രൂപ കെട്ടിവെയ്ക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് അറസ്റ്റ് വാറണ്ട്.അടുത്ത മാസം എട്ടിനാണ് കോടതി കേസ് വീണ്ടും പരിഗണിക്കുക. മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ആപ് നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+