Get Updates
Get notified of breaking news, exclusive insights, and must-see stories!

നടൻ ആര്യയ്ക്കും സംവിധായകൻ ബാലയ്ക്കുമെതിരെ അറസ്റ്റ് വാറണ്ട്

ചെന്നൈ: തമിഴ് നടൻ ആര്യയ്ക്കെതിരെ അറസ്റ്റ് വാറണ്ട്. 2011ൽ റിലീസ് ചെയ്ത അവൻ ഇവൻ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ചിത്രത്തിലെ നായകൻ ആര്യയ്ക്കും സംവിധായകൻ ബാലയ്ക്കുമെതിരെ നടപടി. കോടതിയിൽ ഹാജാരാകണമെന്നുള്ള ഉത്തരവിട്ടിട്ടും തുടർച്ചയായി ലംഘിച്ചതിനെ തുടർന്നാണ് നടപടി. തിരുനെൽവേലി ജില്ലാ കോടതിയാണ് ഇരുവർക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

അവൻ ഇവൻ എന്ന ചിത്രത്തിൽ സിംഗംപെട്ടി സമീന്ദാർ തീർദ്ധപതി രാജയെയും സൊരിമുത്തു അയ്യനാർ കോവിലിനെയും മോശമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവർക്കുമെതിരെ പരാതി നൽകിയത്. തീർത്ഥപതി രാജയുടെ മകൻ ശങ്കർ ആത്മജനാണ് പരാതി നൽകിയത്.

arya

ഈ കേസുമായി ബന്ധപ്പെട്ട ഹാജരാകാൻ നിരവധി തവണ ആര്യയ്ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും ഇതുവരെ ഹാജരാകൻ ആര്യയും ബാലയും തയാറായില്ല. ഇതേ തുടർന്നാണ് തിരുനെൽവേലി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

2011ലാണ് ചിത്രം പുറത്തിറങ്ങിയത്. കൽപാത്തി എസ് അഘോരം ആയിരുന്നു ചിത്രത്തിന്റെ നിർമാതാവ്. അഘോരത്തിനെതിരെയും ശങ്കർ ആത്മജൻ പരാതി നൽകിയിട്ടുണ്ട്. വിശാലായിരുന്നു ചിത്രത്തിലെ മറ്റൊരു നായകൻ. ജൂലൈ 13 ാം തീയതിയാണ് അടുത്ത വാദം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+