പാക് ചാരക്കേസ്: അറസ്റ്റിലായ ഫര്‍ഹാത്ത് 20 വര്‍ഷമായി ഐഎസ്ഐ ചാരന്, കൈപ്പറ്റുന്നത് ലക്ഷങ്ങളും
ഐഎസ്ഐയ്ക്ക് വേണ്ടി ഇന്ത്യന്‍ പ്രതിരോധ രേഖകളും പാര്‍ലമെന്റുമായി ബന്ധപ്പെട്ട രേഖകളുമാണ് ഫര്‍ഹാത്ത് ഖാന് ചോര്‍ത്തി നല്‍കിയത്
ദില്ലി: പാക് ചാരക്കേസില്‍ അറസ്റ്റിലായ ഫര്‍ഹാത്ത് ഖാന് 20 വര്‍ഷമായി ഐഎസ്ഐയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്ന് കണ്ടെത്തല്‍. പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്ക് വേണ്ടി ഇന്ത്യന്‍ പ്രതിരോധ രേഖകളും പാര്‍ലമെന്റുമായി ബന്ധപ്പെട്ട രേഖകളുമാണ് ഫര്‍ഹാത്ത് ഖാന് ചോര്‍ത്തി നല്‍കിയത്. ഖാനെ ചോദ്യം ചെയ്ത പൊലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.
പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥന് മെഹ്മൂദ് അക്തര്‍ പാകിസ്താനിലേക്ക് മടങ്ങുന്നതുവരെയും ഫര്‍ഹാത്ത് ചാരശൃഖലയുടെ ഭാഗമായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ കൊണ്ട് ഇന്ത്യയെ പ്രകോപിപ്പിക്കുന്ന പാകിസ്താന്റെ നീക്കത്തിനൊപ്പമാണ് പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥന് ദില്ലിയില്‍ വച്ച് അറസ്റ്റിലാവുന്നത്. മഹ്മൂദ് അക്തറിനെ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും ഐഎസ്ഐയുടെ ചാരശൃഖലയില് ഉള്‍പ്പെട്ട ഇന്ത്യക്കാരനെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറാന്‍ ഈ അറസ്റ്റ് സഹായിക്കുകയായിരുന്നു.

20 വര്‍ഷത്തിനൊടുവില്‍
പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ദില്ലി പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്ത സമാജ് വാദി പാര്‍ട്ടി നേതാവിന്റെ സഹായി ഫര്‍ഹാത്ത് കഴിഞ്ഞ ഇരുപത് വര്‍ഷമായി പാക് ഐഎസ്ഐയുടെ ചാരനായി പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്നാണ് കണ്ടെത്തല്‍. പ്രതിയെ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ദില്ലി പൊലീസിലെ ജോയിന്റ് കമ്മീഷണര്‍ രവീന്ദ്ര യാദവാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

എംപിയുടെ ആത്മഹത്യാ ഭീഷണി
തനിക്ക് പാക് ചാരക്കേസുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ ആത്മഹ്യ ചെയ്യുമെന്നാണ് സമാജ് വാദി പാര്‍ട്ടി എംപി സലീമിന്റെ ഭീഷണി.

എംപിമാരുടെ സഹായി
വിവിധ പാര്‍ലമെന്റ് കമ്മിറ്റികളില്‍ അംഗമായിരുന്ന എംപിമാരുടേതുള്പ്പെടെ 1996 മുതല്‍ ഖാന് വിവിധ എംപിമാരുടെ സഹായിയായിരുന്നതായി പൊലീസ് പറയുന്നു.

രേഖകള്‍ മോഷ്ടിക്കുന്നത്
പാര്‍ലമെന്റുമായി ബന്ധപ്പെട്ട രേഖകള്‍, റിപ്പോര്‍ട്ടുകള്‍, എംപിമാരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ എന്നിവ ഐഎസ്ഐയ്ക്ക് കൈമാറുകയായിരുന്നു ഖാന്റെ ദൗത്യം. രേഖകളുടെ പ്രാധാന്യമനുസരിച്ച് 10, 000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഇയാള്‍ ഐഎസ്ഐയില്‍ നിന്ന് കൈപ്പറ്റിയിരുന്നത്. അക്തറുമായി ഫോണിലും നേരിട്ടും ഖാന് ബന്ധം പുലര്‍ത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

കൂടിക്കാഴ്ച മാസത്തില്‍ ഒരിക്കല്‍
എംപിയുടെ ഫിറോസ് ഷാ റോഡിലുള്ള വീടിന് സമീപത്തുള്ള മാണ്ടി ഹൗസ് മെട്രോ സ്റ്റേഷനില്‍ വച്ച് മാസത്തില്‍ ഒരിക്കല്‍ തങ്ങള്‍ കൂടിക്കാഴ്ച നടത്താറുണ്ടെന്ന് അക്തര്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഖാന്റെ അറസ്റ്റ്. ഖാന്റെ ക്വാര്‍ട്ടേഴ്സിലും എംപിയുടെ വീട്ടിലും നടത്തിയ തിരച്ചിലില്‍ വിവിധ രേഖകള്‍ പൊലീസ് കണ്ടെടുത്തു.
-
നെഞ്ചെരിച്ചിലും ദഹനക്കുറവും ഇനി ഓർമ്മകളിൽ മാത്രം; വയറിന് ഈ പഴങ്ങളാണ് ഏറ്റവും ബെസ്റ്റ്! ഏതൊക്കെ? -
അജ്ഞാതരുടെ പണിയോ? ജെയ്ഷെ തലവൻ മസൂദ് അസ്ഹറിന്റെ സഹോദരൻ മരിച്ചു -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ?












Click it and Unblock the Notifications