Get Updates
Get notified of breaking news, exclusive insights, and must-see stories!

പിടിയിലായ അൽഖ്വയ്ദ സംഘത്തിന് പാക് ബന്ധം; രൂപീകരിച്ചത് സോഷ്യൽ മീഡിയ വഴി, കൂടുതൽ വിവരങ്ങൾ പുറത്ത്

ദില്ലി; ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത അൽഖ്വയ്ദ തീവ്രവാദികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. അന്തർസംസ്ഥാന ഭീകര ഗ്രൂപ്പാണ് ഇപ്പോൾ പിടിയിലായതെന്ന് എൻഐഎ വ്യക്തമാക്കുന്നു. അഫ്ഗാൻ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അൽഖ്വയ്ദ ഭീകര സംഘങ്ങൾ പ്രവർത്തിക്കുന്നതെങ്കിലും ഇന്ത്യയിൽ നിന്ന് ഇന്ന് പിടിക്കപ്പെട്ടവർക്ക് പാക് ബന്ധമുണ്ടെന്നാണ് എൻഐഎ വെളിപ്പെടുത്തുന്നത്.

പാകിസ്താൻ കേന്ദ്രീകരിച്ചുള്ള അൽഖ്വയ്ദ ഗ്രൂപ്പാണ് സംഘത്തിന് പിന്നിലെന്നാണ് എൻഐഎയുടെ നിഗമനം. സമൂഹ്യമാധ്യമങ്ങൾ ഉപയോഗിച്ചാണ് ഈ വിഭാഗത്തെ പാക് അൽഖ്വയ്ദ രൂപീകരിച്ചത്. പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം എന്നും എൻഐഎ വ്യക്തമാക്കുന്നു.

alqaeda-19-1

ഇന്ന് രാവിലെയാണ് രാജ്യത്തെ 12 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ ബംഗാളിൽ നിന്നും കേരളത്തിൽ നിന്നുമായി 9 ഭീകരവാദികളെ എൻഐഎ സംഘം പിടികൂടിയത്. ബംഗാളിൽ നിന്ന് ആറ് പേരും കേരളത്തിൽ നിന്ന് മൂന്ന് പേരെയുമാണ് പിടികൂടിയാത്.മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന്‍ എന്നിവരാണ് കൊച്ചിയില്‍ നിന്നും പിടിയിലായ മൂന്ന് പേര്‍. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരപ്രകാരമായിരുന്നു റെയ്ഡ്.

സപ്തംബർ 11 ന് ദില്ലിയിൽ വിവിധ രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിൽ അൽഖ്വയ്ദ ഭീകരർ വൻ അക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായി സൂചന ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തീവ്രവാദികൾ പിടിയിലായത്. നേരത്തേ തന്നെ ഇന്ത്യയിൽ അൽഖ്വയ്ദ പ്രവർത്തനം സജീവമാക്കാൻ ഒരുങ്ങുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

Recommended Video

cmsvideo
    അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന പേരില്‍ കേരളത്തില്‍ ഭീകരര്‍

    രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വന്‍ ആക്രമണങ്ങള്‍ നടത്തി ആളെകൊല്ലുകയായിരുന്നു പിടിയിലായവരുടെ ലക്ഷ്യം. ദില്ലിയിൽ ഭീകരാക്രമണം നടത്താനാണ് ഇവർ പ്രധാനമായും പദ്ധതിയിട്ടിരുന്നതെന്ന് എൻഐഎ വ്യക്തമാക്കുന്നു. ഇതിന് വേണ്ടി പണവും ആയുധങ്ങളും ശേഖരിക്കുന്ന ഘട്ടത്തിലാണ് ഇപ്പോഴത്തെ അറസ്റ്റെന്നാണ് റിപ്പോർട്ട്. കേരളത്തിലും ഭീകരവാദികൾ അക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി സൂചനയുണ്ട്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+