കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിടിയിലായ അൽഖ്വയ്ദ സംഘത്തിന് പാക് ബന്ധം; രൂപീകരിച്ചത് സോഷ്യൽ മീഡിയ വഴി, കൂടുതൽ വിവരങ്ങൾ പുറത്ത്

Google Oneindia Malayalam News

ദില്ലി; ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത അൽഖ്വയ്ദ തീവ്രവാദികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. അന്തർസംസ്ഥാന ഭീകര ഗ്രൂപ്പാണ് ഇപ്പോൾ പിടിയിലായതെന്ന് എൻഐഎ വ്യക്തമാക്കുന്നു. അഫ്ഗാൻ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അൽഖ്വയ്ദ ഭീകര സംഘങ്ങൾ പ്രവർത്തിക്കുന്നതെങ്കിലും ഇന്ത്യയിൽ നിന്ന് ഇന്ന് പിടിക്കപ്പെട്ടവർക്ക് പാക് ബന്ധമുണ്ടെന്നാണ് എൻഐഎ വെളിപ്പെടുത്തുന്നത്.

പാകിസ്താൻ കേന്ദ്രീകരിച്ചുള്ള അൽഖ്വയ്ദ ഗ്രൂപ്പാണ് സംഘത്തിന് പിന്നിലെന്നാണ് എൻഐഎയുടെ നിഗമനം. സമൂഹ്യമാധ്യമങ്ങൾ ഉപയോഗിച്ചാണ് ഈ വിഭാഗത്തെ പാക് അൽഖ്വയ്ദ രൂപീകരിച്ചത്. പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം എന്നും എൻഐഎ വ്യക്തമാക്കുന്നു.

alqaeda-19-1

ഇന്ന് രാവിലെയാണ് രാജ്യത്തെ 12 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ ബംഗാളിൽ നിന്നും കേരളത്തിൽ നിന്നുമായി 9 ഭീകരവാദികളെ എൻഐഎ സംഘം പിടികൂടിയത്. ബംഗാളിൽ നിന്ന് ആറ് പേരും കേരളത്തിൽ നിന്ന് മൂന്ന് പേരെയുമാണ് പിടികൂടിയാത്.മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന്‍ എന്നിവരാണ് കൊച്ചിയില്‍ നിന്നും പിടിയിലായ മൂന്ന് പേര്‍. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരപ്രകാരമായിരുന്നു റെയ്ഡ്.

സപ്തംബർ 11 ന് ദില്ലിയിൽ വിവിധ രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിൽ അൽഖ്വയ്ദ ഭീകരർ വൻ അക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായി സൂചന ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തീവ്രവാദികൾ പിടിയിലായത്. നേരത്തേ തന്നെ ഇന്ത്യയിൽ അൽഖ്വയ്ദ പ്രവർത്തനം സജീവമാക്കാൻ ഒരുങ്ങുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

Recommended Video

cmsvideo
അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന പേരില്‍ കേരളത്തില്‍ ഭീകരര്‍

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വന്‍ ആക്രമണങ്ങള്‍ നടത്തി ആളെകൊല്ലുകയായിരുന്നു പിടിയിലായവരുടെ ലക്ഷ്യം. ദില്ലിയിൽ ഭീകരാക്രമണം നടത്താനാണ് ഇവർ പ്രധാനമായും പദ്ധതിയിട്ടിരുന്നതെന്ന് എൻഐഎ വ്യക്തമാക്കുന്നു. ഇതിന് വേണ്ടി പണവും ആയുധങ്ങളും ശേഖരിക്കുന്ന ഘട്ടത്തിലാണ് ഇപ്പോഴത്തെ അറസ്റ്റെന്നാണ് റിപ്പോർട്ട്. കേരളത്തിലും ഭീകരവാദികൾ അക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി സൂചനയുണ്ട്.

'അതിക്രമം അബദ്ധത്തില്‍ സംഭവിച്ചത്; പെണ്‍കുട്ടിയെ മുമ്പ് പരിചയമില്ല'; നൗഫല്‍ കസറ്റഡിയില്‍ തുടരും'അതിക്രമം അബദ്ധത്തില്‍ സംഭവിച്ചത്; പെണ്‍കുട്ടിയെ മുമ്പ് പരിചയമില്ല'; നൗഫല്‍ കസറ്റഡിയില്‍ തുടരും

ഐപിഎല്‍: മുംബൈയുടെ ഓപ്പണര്‍ ആരാകും? ഹിറ്റ്മാന്‍ തുടക്കമിടും, ഒപ്പമിറങ്ങുന്നത് ദക്ഷിണാഫ്രിക്കന്‍ താരംഐപിഎല്‍: മുംബൈയുടെ ഓപ്പണര്‍ ആരാകും? ഹിറ്റ്മാന്‍ തുടക്കമിടും, ഒപ്പമിറങ്ങുന്നത് ദക്ഷിണാഫ്രിക്കന്‍ താരം

ഡികെ ശിവകുമാർ പണി തുടങ്ങി; മുൻ ജെഡിഎസ് നേതാവ് കോൺഗ്രസിലേക്ക്, കൂടുതൽ പേർ എത്തും?ഡികെ ശിവകുമാർ പണി തുടങ്ങി; മുൻ ജെഡിഎസ് നേതാവ് കോൺഗ്രസിലേക്ക്, കൂടുതൽ പേർ എത്തും?

സ്വപ്‌നയുടെ വാട്‌സാപ്പ് ചാറ്റുകൾ വീണ്ടെടുത്തു, നിർണായക വിവരങ്ങൾ, മന്ത്രിയുടെ സന്ദേശങ്ങൾ പരിശോധിക്കുംസ്വപ്‌നയുടെ വാട്‌സാപ്പ് ചാറ്റുകൾ വീണ്ടെടുത്തു, നിർണായക വിവരങ്ങൾ, മന്ത്രിയുടെ സന്ദേശങ്ങൾ പരിശോധിക്കും

English summary
arrested Al Qaeda terrorists linked to Pakistan ; Formed via social media, more information out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X