Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജിലന്‍സ് റെയ്ഡിനിടെ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകന്‍ വെടിയേറ്റ് മരിച്ചു, കൊന്ന് കളഞ്ഞെന്ന് കുടുംബം

ദില്ലി: പഞ്ചാബില്‍ സുരക്ഷാ വീഴ്ച്ചയുടെ പേരില്‍ എഎപി സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കെ പുതിയ വിവാദം. അഴിമതിക്കേസില്‍ അറസ്റ്റിലായ പഞ്ചാബിലെ ഐഎഎസ് ഉദ്യോഗസ്ഥന്‍ സഞ്ജയ് പോപ്ലിയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ മകന് ദാരുണാന്ത്യം. സഞ്ജയുടെ മകന്‍ കാര്‍ത്തിക് പോപ്ലി വെടിയേറ്റാണ് മരിച്ചത്. എന്നാല്‍ മകനെ പോലീസ് കൊന്നുവെന്നാണ് പോപ്ലി ആരോപിക്കുന്നത്. പക്ഷേ കാര്‍ത്തിക് ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. ഇതിനോടകം സര്‍ക്കാരിനും പോലീസിനും തലവേദനയായിരിക്കുകയാണ് ഈ സംഭവം. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ കാര്‍ത്തിക്കിനെ വെടിവെച്ച് കൊന്നുവെന്ന് കുടുംബം ആരോപിക്കുന്നു.

1

അതേസമയം സഞ്ജയ് പോപ്ലി അഴിമതിക്കേസില്‍ അറസ്റ്റിലായിട്ടുണ്ട്. തന്റെ കണ്‍മുന്നില്‍ വെച്ചാണ് മകനെ ഉദ്യോഗസ്ഥര്‍ കൊന്നതെന്ന് സഞ്ജയ് ആരോപിച്ചു. എന്റെ മകനെ മരണത്തിന് ദൃക്‌സാക്ഷിയാണ് ഞാന്‍ എന്നും അദ്ദേഹം പറഞ്ഞു. അഴിമതി കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് ടീം സഞ്ജയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയത്താണ് സംഭവം നടന്നത്. അതേസമയം കാര്‍ത്തിക് പോപ്ലിക്ക് വെടിയേല്‍ക്കുന്ന സമയത്ത് വിജിലന്‍സ് സംഘം അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. സഞ്ജയ് പോപ്ലിയുടെ വീട്ടില്‍ റെയ്ഡിനായിട്ടാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. അതേസമയം വര്‍ധിച്ച് വരുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കൊപ്പം ഇതും സര്‍ക്കാരിന് വെല്ലുവിളിയാവും.

കാര്‍ത്തിക് സ്വയം വെടിയുതിര്‍ന്ന് മരിക്കുകയായിരുന്നു. വിജിലന്‍സ് റെയ്ഡിനായി എത്തിയപ്പോഴായിരുന്നു ഇതെന്ന് ചണ്ഡീഗഡ് സീനിയര്‍ എസ്പി കുല്‍ദീപ് ചഹല്‍ പറഞ്ഞു. പിതാവ് സഞ്ജയ് പോപ്ലിയുടെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് നിറയൊഴിച്ചതെന്നും എസ്പി പറഞ്ഞു. നേരത്തെ സഞ്ജയ് പോപ്ലിക്കെതിരെ കരാറുകാരനില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയുണ്ടായിരുന്നു. ഇതില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് സംഘം സഞ്ജയുടെ വീട്ടിലെത്തിയത്. ഇയാളുടെ വീട്ടില്‍ നിന്ന് സ്വര്‍ണ-വെള്ളി നാണയങ്ങളും, പണവും മൊബൈല്‍ ഫോണുകളും ഇല്‌ക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

വീട്ടിലെത്തിയ വിജിലന്‍സ് സംഘം കാര്‍ത്തിക്കിനെ നിര്‍ബന്ധിച്ച് മുകള്‍ നിലയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തന്നെ അവിടേക്ക് പോകാന്‍ അനുവദിച്ചില്ലെന്നും സഞ്ജയിന്റെ ഭാര്യ പറഞ്ഞു. അനാവശ്യ സമ്മര്‍ദം ചെലുത്തുകയായിരുന്നു അന്വേഷണ സംഘം. ഞാന്‍ സ്റ്റെയര്‍കേസ് കയറാന്‍ ശ്രമിച്ചപ്പോള്‍ കണ്ടത് ഒരു ഉദ്യോഗസ്ഥന്‍ അവന്റെ നെറ്റിക്ക് നേരെ തോക്ക് ചൂണ്ടി പിടിച്ചിരിക്കുന്നത്. അവിടേക്ക് പോകാന്‍ കഴിഞ്ഞില്ല. പിന്നീട് വെടിയൊച്ച കേട്ടു. മകനെ കൊന്നതാണെന്നും അവര്‍ പറഞ്ഞു. സഞ്ജയിനെതിരെ തെറ്റായി മൊഴി നല്‍കാന്‍ വിജിലന്‍സ് ലംഘം സമ്മര്‍ദം ചെലുത്തിയെന്ന് ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+