ടിവി ഷോ പ്രചോദനമായി; അനുജത്തിയെ സ്വന്തമാക്കന്‍ ഭാര്യയെ കൊന്നയാള്‍ പിടിയില്‍
ഡെറാഡൂണ്‍: ഭാര്യയുടെ അനുജത്തിയുമായുള്ള പ്രണയസാഫല്യത്തിനായി ഭാര്യയെ തന്ത്രപരമായി ഇല്ലാതാക്കിയ സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ടിവി പരിപാടിയില്‍ കണ്ടരീതിയിലായിരുന്നു ഡെറാഡൂണ്‍ സ്വദേശിയായ മൊഹമ്മദ് ഡാനിഷ് ഭാര്യ ഇമ്രാനയെ മാസങ്ങള്‍ക്ക് മുന്‍പ് കൊലപ്പെടുത്തി ഉപേക്ഷിച്ചത്.
ക്രൈം പട്രോള്‍ എന്ന ടിവി പരിപാടിയാണ് തനിക്ക് കൊലപാതകത്തിന് പ്രചോദനമായതെന്ന് പ്രതി പിന്നീട് പോലീസിനോട് പറഞ്ഞു. ഏപ്രില്‍ 18നായിരുന്നു കൊലപാതകം. ഇതിനുശേഷം മൃതദേഹം ഒരു പെട്ടിയില്‍ അടച്ച് ദോയിവാല ഫോറസ്റ്റിനടുത്ത് ഉപേക്ഷിക്കുകയായിരുന്നു. മെയ് മാസത്തില്‍ ബോഡി കണ്ടെടുത്തെങ്കിലും തിരിച്ചറിയപ്പെടാത്ത രീതിയില്‍ വികൃതമായിരുന്നു.

മൃതദേഹം തിരിച്ചറിയാന്‍ കഴിയാതെ വന്നതോടെ കാണാതായവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. ഏതാണ്ട് 40ഓളം പേരുടെ വിവരങ്ങളാണ് ശേഖരിച്ചത്. പിന്നീട് ഇവരുടെ ബന്ധുക്കളുടെ ഡിഎന്‍എയുമായി മൃതദേഹത്തിന്റെ ഡിഎന്‍എ ഒത്തുനോക്കുകയായിരുന്നു. അങ്ങിനെയാണ് ഇമ്രാനയുടെ അച്ഛന്റെയും അമ്മയുടെയും ഡിഎന്‍എയുമായി ഒത്തുചേര്‍ന്നത്.
അന്വേഷണത്തിനൊടുവില്‍ ഡാനിഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഭാര്യയുടെ അനുജത്തി ഇര്ഫാനയുമായുള്ള അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി. കൊലപാതകം ടിവി ചാനലിലെ ക്രൈം പരിപാടിയില്‍ കണ്ടതുപോലെയാണ് ആസൂത്രണം ചെയ്തതെന്നും പ്രതി പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഡാനിഷിനെ റിമാന്‍ഡ് ചെയ്തു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications