കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയിലെത്തിയത് സല്‍മാന്‍ ഖാനെ കൊല്ലാന്‍... രണ്ട് ദിവസം പിന്തുടര്‍ന്നു, ഭീകരന്റെ വാക്കുകള്‍...

സല്‍മാനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ഭീകരന്‍

Google Oneindia Malayalam News

ദില്ലി: ബോളിവുഡിന്റെ സൂപ്പര്‍ താരം സല്‍മാന്‍ ഖാന് ഇപ്പോള്‍ നല്ല കാലമല്ലെന്ന് തോന്നുന്നു. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ ജയിലില്‍ കിടന്നതും പിന്നാലെ സഹോദരന്‍ അര്‍ബാസ് ഖാന്‍ വാതുവെപ്പ് കേസില്‍ കുടുങ്ങിയതും സല്‍മാന് കടുത്ത തലവേദനയാണ് ഉണ്ടാക്കിയത്. ഇപ്പോഴിതാ ഹൈദരാബാദില്‍ നിന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായ കൊടുംകുറ്റവാളിയുടെ കുറ്റസമ്മതം പോലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. സല്‍മാന്‍ ഖാനെ കൊല്ലാനാണ് ഇയാള്‍ പദ്ധതിയിട്ടിരുന്നതെന്നാണ് വെളിപ്പെടുത്തല്‍.

ഇതിനായി സല്‍മാനെ രണ്ടു ദിവസം പിന്തുടരുകയും നിരീക്ഷിക്കുകയും ചെയ്തിരുന്നു സമ്പത്ത് നെഹ്‌റയെന്ന ഭീകരന്‍. അതേസമയം ഇയാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചറിയുകയാണ് പോലീസ്. സല്‍മാനെ കുറിച്ചുള്ള എല്ലാവിവരങ്ങളും ഇയാളുടെ കൈവശം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹരിയാന സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

സല്‍മാന്‍ ഖാനെ കൊല്ലണം

സല്‍മാന്‍ ഖാനെ കൊല്ലണം

സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ടതാണ് ഈ സംഭവം. കൊല്ലാനെത്തിയ ഭീകരന്‍ രാജസ്ഥാനിലെ ബിഷ്‌ണോയ് വിഭാഗത്തില്‍ നിന്നുള്ളയാളാണ്. കൃഷ്ണമൃഗത്തെ കൊന്നതിന് പ്രതികാരം തീര്‍ക്കാനാണ് സമ്പത്ത് നെഹ്‌റ എത്തിയതെന്ന് പോലീസ് പറയുന്നു. നേരത്തെ ലോറന്‍സ് ബിഷ്‌ണോയി സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഇയാളുമായി ബന്ധമുണ്ട് സമ്പത്തിനെയും കടുത്ത അനുയായിയാണെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ ഇക്കാര്യം ഇയാള്‍ സമ്മതിച്ചു.

മുംബൈയിലെത്തി വധിക്കാന്‍ പദ്ധതി

മുംബൈയിലെത്തി വധിക്കാന്‍ പദ്ധതി

മുംബൈയിലെത്തി സല്‍മാനെ വധിക്കാനായിരുന്നു പദ്ധതി. ഇതിനായി സല്‍മാന്റെ വീടിന്റെ ചിത്രം ഇയാള്‍ എടുത്തിരുന്നു. ഈ വീടിനകത്തേക്ക് പോകാനുള്ള വഴികളെ കുറിച്ചെല്ലാം കൃത്യമായി ഇയാള്‍ മൊബൈല്‍ ഫോണിലെ റൂട്ട് മാപ്പ് വഴി മനസിലാക്കിയിരുന്നു. മെയ് ആദ്യവാരത്തിലാണ് ഇയാള്‍ മുംബൈയിലെത്തുന്നത്. തുടര്‍ന്ന് സല്‍മാന്റെ വീട് ഇയാള്‍ നിരീക്ഷിക്കുകയായിരുന്നു. ആരാധകരെ കാണാനായി വീടിന്റെ ബാല്‍ക്കണിയില്‍ സല്‍മാന്‍ ഖാന്‍ എത്തിയപ്പോള്‍ ഇയാള്‍ റോഡില്‍ നിന്ന് ബാല്‍ക്കണിയിലേക്ക് എത്ര ദൂരമുണ്ടെന്ന് മനസിലാക്കിയിരുന്നു. തുടര്‍ന്ന് വീടിന്റെ ഫോട്ടോയെടുക്കുകയും ചെയ്‌തെന്ന് പോലീസ് പറഞ്ഞു

രണ്ടുദിവസം നിരീക്ഷിച്ചു

രണ്ടുദിവസം നിരീക്ഷിച്ചു

കൃത്യമായ ആസൂത്രണങ്ങളുമായിട്ടാണ് സമ്പത്ത് മുംബൈയിലെത്തിയത്. സല്‍മാന്‍ ഭീകരസംഘത്തിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ഉണ്ടായിരുന്നയാളാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സല്‍മാനെ ഇയാള്‍ രണ്ടു ദിവസം പിന്തുടരുകയും ഓരോ നീക്കങ്ങളും മനസിലാക്കുകയും ചെയ്തിരുന്നു. പുറത്ത് നിന്ന് വീടിന്റെ ബാല്‍ക്കണിയിലേക്ക് വെടിവെച്ച് സല്‍മാനെ വധിക്കാനായിരുന്നു ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. അതിനായുള്ള ആയുധങ്ങളും സമ്പത്തിന്റെ കൈവശമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ബാല്‍ക്കണിയില്‍ നിന്നുള്ള ദൂരം അളന്നത് ഇതിന് വേണ്ടി തന്നെയാണെന്ന് ഹരിയാന ഡെപ്യൂട്ടി ഐജി സതീഷ് ബാലന്‍ പറഞ്ഞു.

ജയിലില്‍ വച്ച് ആസൂത്രണം

ജയിലില്‍ വച്ച് ആസൂത്രണം

ജയിലില്‍ വച്ചാണ് സല്‍മാനെ വധിക്കാനുള്ള ആസൂത്രണങ്ങള്‍ നടന്നത്. മുമ്പ് ഉണ്ടായ കേസില്‍ അറസ്റ്റിലായ സമ്പത്ത് ജയിലില്‍ വച്ചാണ് ലോറന്‍സ് ബിഷ്‌ണോയിയെ പരിചയപ്പെടുന്നത്. ജയിലിനുള്ള കുറ്റവാളികളുടെ വലിയൊരു ശൃംഖല തന്നെ ലോറന്‍സ് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. സമ്പത്ത് അടക്കമുള്ള കൊടുംകുറ്റവാളികളുമായി മൊബൈല്‍ ഫോണ്‍ വഴിയാണ് ഇയാള്‍ ബന്ധപ്പെടുന്നത്. സോഷ്യല്‍ മീഡിയയും വാട്‌സ്ആപ്പുമാണ് ഇവര്‍ കാര്യങ്ങള്‍ കൈമാറാനായി ഉപയോഗിക്കുന്നത്. വിദേശത്ത് നിന്നടക്കം ഫണ്ടുകള്‍ ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ലോറന്‍സിന്റെ സംഘടനയെ നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നതായും പോലീസ് വ്യക്തമാക്കി.

പോലീസുകാരന്റെ മകന്‍

പോലീസുകാരന്റെ മകന്‍

അറസ്റ്റിലായ സമ്പത്ത് നെഹ്‌റ ചണ്ഡീഗഡ് പോലീസില്‍ നിന്ന് വിരമിച്ച അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുടെ മകനാണ്. എങ്ങനെ ഇയാള്‍ ഇത്രയും വലിയ കുറ്റവാളിയായി എന്നത് അദ്ഭുതമാണെന്ന് പോലീസ് പറയുന്നു. അതേസമയം ഛത്തീസഗ്ഡില്‍ നിന്ന് മുംബൈയിലേക്ക് ഇയാള്‍ സല്‍മാനെ കൊല്ലാനായി യാത്ര ചെയ്തിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയിലെ ഗട്‌കോപാറിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ആളുകള്‍ക്ക് സംശയം തോന്നാത്ത രീതിയില്‍ താമസിക്കാനാണ് ഇയാള്‍ ശ്രമിച്ചിരുന്നത്. ഇതിനായി 20 ദിവസത്തോളം ഇയാള്‍ ഹൈദരാബാദില്‍ താമസിക്കുകയായിരുന്നു. പദ്ധതിയുടെ ഭാഗമായി മുംബൈയിലേക്ക് വീണ്ടും പോകാനൊരുങ്ങവേയാണ് സമ്പത്ത് അറസ്റ്റിലായത്.

പോലീസ് കുടുക്കി....

പോലീസ് കുടുക്കി....

തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട് സമ്പത്ത്. പോലീസ് തന്നെ കുടുക്കിയതാണെന്നും അദ്ദേഹം ആരോപിക്കുന്നു. നെഹ്‌റ പേരുകേട്ട ഡെക്കാത്ത്‌ലണ്‍ കളിക്കാരന്‍ കൂടിയാണ്. ദേശീയ ടീമിനായി കളിച്ചിട്ടുണ്ടെന്നാണ് സൂചന. അതേസമയം തെലങ്കാനയില്‍ ഒരു ജോലിക്കായി ശ്രമിച്ച് കൊണ്ടിരിക്കുമ്പോഴാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞു. അതേസമയം പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ വാടക വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നതെന്നാണ് വ്യക്തമാക്കുന്നത്. രണ്ടുയുവാക്കളും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ഇവര്‍ എംബിഎ വിദ്യാര്‍ത്ഥികളാണ്. ഇവര്‍ക്ക് സമ്പത്തിന്റെ ക്രിമിനല്‍ പശ്ചാത്തലമറിയില്ല. എല്ലായ്‌പ്പോഴും ഫോണിലായിരിക്കും സമ്പത്തെന്നാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം അറസ്റ്റ് ചെയ്തിരുന്നില്ലെങ്കില്‍ സമ്പത്ത് രണ്ടുദിവസത്തിനുള്ളില്‍ സല്‍മാനെ ആക്രമിക്കുമായിരുന്നെന്നും പോലീസ് പറയുന്നു.

കോണ്‍ഗ്രസ് അനുഭവിക്കുന്നത് ഒതുക്കല്‍ വൈറസിന്റെ തിരിച്ചടി....ആന്റണി ഇടപെടണമെന്ന് പന്തളം സുധാകരന്‍!!കോണ്‍ഗ്രസ് അനുഭവിക്കുന്നത് ഒതുക്കല്‍ വൈറസിന്റെ തിരിച്ചടി....ആന്റണി ഇടപെടണമെന്ന് പന്തളം സുധാകരന്‍!!

മാണി നാളെ ബിജെപിക്കൊപ്പം പോകില്ലെന്ന് എന്താണ് ഉറപ്പ്! തുറന്നടിച്ച് വിഎം സുധീര

English summary
Arrested Gangster Was Planning To Kill Salman Khan Say Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X