Get Updates
Get notified of breaking news, exclusive insights, and must-see stories!

അറസ്റ്റിലായ മയക്കുമരുന്ന് വ്യാപാരിക്ക് പ്രമുഖ നടന്മാരുമായ ഉറ്റബന്ധം; ആര്‍ക്കൊക്കെ?

മുംബൈ: മുംബൈയില്‍ നാര്‍ക്കോട്ടിക് സെല്ലിന്റെ പിടിയിലായ പ്രമുഖ മയക്കുമരുന്ന് വ്യാപാരിക്ക് ബോളിവുഡിലെ പ്രമുഖ നടന്മാരുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. വെള്ളിയാഴ്ച പിടിയിലായ ബാകുല്‍ ചന്ദേരിയയെ ചോദ്യം ചെയ്തപ്പോഴാണ് ബോളിവുഡിലെ സൗഹൃദങ്ങളെ കുറിച്ച് ഇയാള്‍ മൊഴി നല്‍കിയത്.

ഇയാളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ വിലവരുന്ന മയക്കു മരുന്നുകള്‍ പിടികൂടിയിരുന്നു. മുംബൈ സൗത്തേണ്‍ സബര്‍ബിലെ മോഡലുകള്‍ക്കും നടീനടന്മാര്‍ക്കും വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന മരുന്നകളാണ് റെയ്ഡില്‍ പിടികൂടിയത്. ഇയാളെ അറസ്റ്റോടെ വമ്പന്‍ പാര്‍ട്ടികളിലെ മയക്കുമരുന്ന് വിതരണം പൊടുന്നനെ നിലച്ചതായി പോലീസ് പറഞ്ഞു.

arrest

നാല്‍പ്പത്തിയഞ്ചുകാരനായ പ്രതിയെ നീണ്ടനാള്‍ നിരീക്ഷിച്ച ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. ഒരു വീഡിയോ ലൈബ്രറിയുടെ മറവിലായിരുന്നു ഇയാളുടെ മരുന്ന് വ്യാപാരം. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നിരീക്ഷിക്കുകയും കഴിഞ്ഞദിവസം വീട്ടില്‍ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അറസ്റ്റിലായ പ്രതി യുട്യൂബില്‍ വീഡിയോ അപ് ലോഡ് ചെയ്തിരുന്നു. ഈ വീഡിയോകളില്‍ മയക്കുമരുന്ന് ലഭിക്കുന്നതിനെക്കുറിച്ച് സൂചനയും നല്‍കി. ആവശ്യക്കാര്‍ വീഡിയോ കണ്ട് സൂചന മനസിലാക്കുകയും അതത് സ്ഥലങ്ങളിലെത്തി വാങ്ങുകയുമായിരുന്നു പതിവ്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചുവരികയാണ.് ഇതിന്റെ വിവരങ്ങള്‍ ലഭിക്കുന്നതോടെ പ്രമുഖരുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ സൂചനകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+