കാമുകിയ്ക്ക് ഒപ്പം രാത്രി താമസിക്കാന്‍ അനുവദിച്ചില്ല, സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു !!!

  • By: മരിയ
Subscribe to Oneindia Malayalam

ദില്ലി: കമുകിയോടൊപ്പം രാത്രി കഴിയാന്‍ അനുവദിയ്ക്കാത്ത സുഹൃത്തിനെ കാമുകന്‍ കഴുത്ത് ഞെരിച്ച് കൊന്നു. മുഹമ്മദ് സൂഫിയാന്‍ എന്ന യുവാവാണ് പൂജ(30) യെ കൊന്നത്. ഇയാള്‍ വിവാഹിതനും 2 കുട്ടികളുടെ അച്ഛനുമാണ്. 

പ്രണയം

മുഹമ്മദ് സൂഫിയാനും ദില്ലി സ്വദേശിയായ യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. കൊലചെയ്യപ്പെട്ട പൂജയ്ക്ക് ഒപ്പമാണ് കാമുകി കഴിഞ്ഞിരുന്നത്. സൂഫിയാന്‍ വിവാഹിതനാണെന്ന കാര്യം പൂജയ്ക്ക് അറിയാമായിരുന്നു.

താമസം

യുവതികള്‍ താമസിയ്ക്കുന്ന ഫ്‌ളാറ്റില്‍ സൂഫിയാന്‍ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു. രാത്രിയും കാമുകിയ്ക്ക് ഒപ്പം താമസിയ്ക്കണം എന്ന് ഇയാള്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ സ്ത്രീകള്‍ മാത്രം താമസിയ്ക്കുന്ന വീട്ടില്‍ രാത്രി താമസിപ്പിയ്ക്കന്നതിനെ പൂജ എതിര്‍ത്തു.

പക

കാമുകിയ്‌ക്കൊപ്പം താമസിയ്ക്കാന്‍ അനുവദിയ്ക്കാത്തതില്‍ സൂഫിയാന് പൂജയോട് പകയായി. ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. അതിനിടെ യുവാവ് പൂജയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

മോഷണം

വീട്ടില്‍ തന്നെയാണ് പൂജ സ്വര്‍ണവും പണവും സൂക്ഷിയ്ക്കുന്നതെന്നും സൂഫിയാന്‍ അറിയാമായിരുന്നു. കൊലപാതകത്തിന് ശേഷം ഇവയെല്ലാം എടുത്താണ് ഇയാള്‍ പോയത്.

രക്ഷപ്പെടാന്‍

പൂജയെ കൊലപ്പെടുത്തിയ ശേഷം കാമുകിയുമായി രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നതിന് ഇടേയാണ് യുവാവ് പിടിയിലാവുന്നത്. ഇയാള്‍ കൊലക്കുറ്റം സമ്മതിച്ചു.

English summary
Arrests man for killing Girl Friend's friend.
Please Wait while comments are loading...