കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർട് ഓഫ് ലിവിംഗ്‌ ഓണസമ്മാനം മലയാളികൾക്ക് ബാംഗ്ലൂർ ആശ്രമത്തിൽ 'മൗനത്തിൻറെ ആഘോഷം'!

  • By Desk
Google Oneindia Malayalam News

ബാംഗ്ലൂർ: ശ്രീ ശ്രീ രവിശങ്കറിന്റെ നിറസാന്നിദ്ധ്യത്തിൽ മലയാളികൾക്ക് ഓണസമ്മാനമായി ബാംഗ്ലൂർ ആശ്രമത്തിൽ ആർട് ഓഫ് ലിവിംഗ് ഉന്നത പഠന പരിശീലന പദ്ധതി പൂർണ്ണമായും മലയാളത്തിൽ. ആഗസ്‌ത്‌ 24 മുതൽ 27 വരെ നീളുന്ന ഈ വിദഗ്ദ്ധ പരിശീലനത്തിൽ അഥവാ ''മൗനത്തിന്റെ ആഘോഷം '' പദ്ധതിയുടെ നിയന്ത്രണത്തിനായി സീനിയർ അഡ്വാൻസ്‌ഡ് മെഡിറ്റേഷൻ കോഴ്‌സ് പരിശീലക പ്രമുഖനും മലയാളിയുമായ രാജേന്ദ്രപ്രസാദും സംഘവും ബാംഗളൂരിലെത്തും.

ജ്ഞാനം, ധ്യാനം, ഭക്തി, യോഗ, പ്രാണായാമം, സംഗീതം, നൃത്തം, സുദർശനക്രിയ തുടങ്ങിയ വിവിധ മേഖലകളിലൂടെ കടന്നുപോകുന്ന ഈ പ്രത്യേക പരിശീലനത്തിൽ നേരത്തെ ആർട് ഓഫ് ലിവിങ് ഹാപ്പിനസ്സ് പ്രോഗ്രാം, ലിവിംഗ്‌വെൽ, YLTP, യെസ് പ്ളസ് തുടങ്ങിയവ ഏതെങ്കിലും പരിശീലനങ്ങൾ പൂർത്തിയായവർക്ക് മാത്രമായിരിക്കും പ്രവേശനം ലഭിക്കുക.

srisriravishankar

ആർട് ഓഫ്‌ ലിവിംഗ് യുവനേതൃത്വ പരിശീലനം പൂർത്തിയാക്കിയ മലയാളി യുവതീയുവാക്കൾക്ക് പ്രവേശനത്തിൽ മുൻഗണന ലഭിക്കുന്നതാണ് . ശ്രീശ്രീ രവിശങ്കർജിയുടെനിയന്ത്രണത്തിൽ ആശ്രമത്തിൽ നടക്കുന്ന ദേവീപൂജ, രുദ്രാഭിഷേകം, സുദർശനഹോമം, ഓണസദ്യ, ഓണാഘോഷപരിപാടികൾ തുടങ്ങിയവകളിൽ പങ്കെടുക്കാനുള്ള അപൂർവ്വാവസരവും ഈ പ്രത്യേക പരിപാടിയിൽ പങ്കെടുക്കുന്ന മലയാളികൾക്ക് ലഭിക്കുന്നതാണ്. പങ്കെടുക്കുന്നവർക്ക് നാല് ദിവസങ്ങളിലും താമസം ഭക്ഷണം തുടങ്ങിയവ സൗജന്യമായിരിക്കും.

ഈ പ്രത്യേക പരിപാടിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന എല്ലാ ജില്ലകളിലുമുള്ള മലയാളികൾ നിബന്ധനകൾക്ക് വിധേയമായി മുൻകൂട്ടി രജിസ്റ്റർ ചെയ്‌തുകൊണ്ട് എത്രയും വേഗം പ്രവേശനം ഉറപ്പാക്കേണ്ടതാണെന്ന് ആർട് ഓഫ് ലിവിംഗ് സ്‌റ്റേറ്റ് മീഡിയ കോർഡിനേറ്റർ ദിവാകരൻ ചോമ്പാല വാർത്താക്കുറിപ്പിൽ അറിയിച്ചു. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9562919182,9 447274490. ഓൺലൈൻ രജിട്രേഷന് ഇവിടെ ക്ലിക്ക് ചെയ്യുക.

English summary
Art of living conducts yoga camp in Bangalore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X