ലോക സാംസ്കാരികോത്സവം; ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന് 120 കോടി രൂപ പിഴ
ദില്ലി: യമുനാ തീരത്ത് അടുത്തമാസം 11 മുതല്‍ 13 വരെ ലോക സാംസ്കാരികോത്സവം നടക്കാനിരിക്കെ ആര്‍ട്ട് ഓഫ് ലിവിങ്ഫൗണ്ടേഷന് 120 കോടി രൂപയുടെ പിഴ. ആയിരം ഏക്കറില്‍ വരുന്ന സ്ഥലത്താണ് പരിപാടിക്ക് വേധിയൊരുക്കുന്നത്.
യമുനയുടെ തീരത്ത് നാല്പതടി ഉയരത്തിലുള്ള ബഹുനില വേദിയും കാബിനുകളും തമ്പുകളും പാര്ത്തിങ് സ്ഥലവുമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനെതിരെയാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ നിയമിച്ച ശാസ്ത്രജ്ഞരടങ്ങിയ സമിതി പിഴ ശുപാര്‍ശ ചെയ്തത്.

കൂടാതെ യമുനയുടെ തീരത്ത് പരിസ്ഥിതി നശിപിക്കപെട്ട പ്രദേശം ഒരു വര്‍ഷത്തിനകം പഴയസ്ഥിതിയിലാക്കമം. പരിപാടി നടക്കുന്നതിനു മുമ്പുതന്നെ പിഴത്തുക ദേശീയ ഹരിത ട്രിബ്യൂണലിന്റെ അക്കൗണ്ടിലേക്ക് കൈമാറാനും ഉത്തരവുണ്ട്.
35 ലക്ഷത്തോളം പേര് യമുനാ നദിയുടെ തീരത്ത് സംഗമിക്കുന്നത് പാരിസ്ഥിതിക നിലക്ക് ദോഷം ചെയ്യുമെങ്കിലും പരിപാടി റദ്ദാക്കണമെന്ന് ആവശ്യപെട്ടിട്ടില്ല. യമുനയുടെ തീരത്തെ പച്ചപ്പുകളെല്ലാം നികത്തിയതായും പക്ഷികളുടെയും മറ്റും ആവാസ വ്യവസ്ഥകളെ ഇല്ലാതാക്കിയെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്.
ദില്ലി വികസന അതോറിറ്റിയുടെ ചട്ടപ്രകാരമാണ് പരിപാടി നടത്തുന്നതെന്നാണ് ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന് അവകാശപ്പെടുന്നത്. മാലിന്യങ്ങള്‍ നദിയിലേക്ക് ഒഴുകാതിരിക്കാന്‍ കെമിക്കല്‍ ടോയിലറ്റുകള്‍ അടക്കം സജ്ജീകരിച്ചിട്ടുണ്ട്. യമുന ജിയെ അഭിയാന് നേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ മനോജ് മിശ്ര നല്കിയ പരാതിയിന്മേലാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications