കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് ആര്‍ട്ടിക്കിള്‍ 35എ; കശ്മീരിലെ വ്യത്യസ്തമാക്കുന്ന ഭരണഘടനാ വകുപ്പ്, അറിയേണ്ട കാര്യങ്ങള്‍

Google Oneindia Malayalam News

Recommended Video

cmsvideo
എന്താണ് ആര്‍ട്ടിക്കിള്‍ 35 Aയും 370ഉം? | Oneindia Malayalam

ദില്ലി: കശ്മീരികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിളാണ് 35എ. കശ്മീരിലെ സര്‍ക്കാര്‍ ജോലി, ഭൂമി ഇടപാടുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, മറ്റു പൊതു പദ്ധതികള്‍ എന്നിവയുടെയെല്ലാം ഗുണഭോക്താക്കള്‍ കശ്മീരികള്‍ മാത്രമായിരിക്കണമെന്നാണ് ഈ ആര്‍ട്ടിക്കിള്‍ വ്യക്തമാക്കുന്നത്. മറ്റൊരു ആര്‍ട്ടിക്കിളാണ് 370. ഇത് റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരിവിട്ടു. ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്തു.

1954ല്‍ ജവഹര്‍ലാല്‍ നെഹ്രു പ്രധാനമന്ത്രിയായിരിക്കെ മന്ത്രിസഭയുടെ നിര്‍ദേശപ്രകാരം രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് പുറത്തിറക്കിയ ഉത്തരവിലൂടെയാണ് ആര്‍ട്ടിക്കിള്‍ 35എ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തത്. ജമ്മു കശ്മീരിലുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന കരാര്‍ 1952ല്‍ നെഹ്‌റുവും കശ്മീര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ലയും ഒപ്പുവച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് 1954ലെ ആര്‍ട്ടിക്കിള്‍ 35എ ഭരണഘടനയില്‍ ചേര്‍ത്തത്....

രാഷ്ട്രപതി പ്രത്യേക ഉത്തരവിറക്കി

രാഷ്ട്രപതി പ്രത്യേക ഉത്തരവിറക്കി

ആര്‍ട്ടിക്കിള്‍ 370 (1) (ഡി) പ്രകാരമാണ് രാഷ്ട്രപതി പ്രത്യേക ഉത്തരവിറക്കിയത്. സാധാരണ ഭരണഘടനയില്‍ മാറ്റം വരുത്തുമ്പോള്‍ പാര്‍ലമെന്റിന്റെ അനുമതി വേണം. എന്നാല്‍ കശ്മീരിന്റെ കാര്യത്തില്‍ രാഷ്ട്രപതിക്ക് ചില ഇളവുകളുണ്ട്. കശ്മീരിലെ സ്ഥിരം താമസക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ ചെയ്തത്.

ആര്‍ട്ടിക്കിള്‍ 35എ, 370

ആര്‍ട്ടിക്കിള്‍ 35എ, 370

എന്നാല്‍ ആര്‍ട്ടിക്കിള്‍ 35എ, 370 എന്നിവയുടെ നിയമസാധുത ചോദ്യം ചെയ്ത് ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടന വി ദി സിറ്റിസണ്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കുന്ന സമയം താല്‍ക്കാലികമായുണ്ടാക്കിയ ഈ വകുപ്പുകള്‍ റദ്ദാക്കണമെന്നാണ് അവരുടെ ആവശ്യം.

വിഷയം പരിഗണനയ്ക്ക് എടുക്കരുത്

വിഷയം പരിഗണനയ്ക്ക് എടുക്കരുത്

വിഷയം സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കുകയാണ്. എന്നാല്‍ കശ്മീരിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിഷയം പരിഗണനയ്ക്ക് എടുക്കരുതെന്ന് കശ്മീര്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ ഷുഹൈബ് ആലം ആവശ്യപ്പെടുന്നു. കശ്മീരില്‍ സര്‍ക്കാര്‍ നിലവിലില്ലാത്തതാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്ന കാരണം.

 രാഷ്ട്രപതി ഭരണത്തില്‍

രാഷ്ട്രപതി ഭരണത്തില്‍

കശ്മീര്‍ രാഷ്ട്രപതി ഭരണത്തിലാണ്. സര്‍ക്കാരിന്റെ പ്രതികരണം അറിയാതെ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കരുതെന്ന് അഭിഭാഷകന്‍ വാദിക്കുന്നു. ഒരുപക്ഷേ സുപ്രീം കോടതി വിഷയം മാറ്റിവച്ചേക്കും. കശ്മീരുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പുകളില്‍ മാറ്റം വരുത്തരുതെന്നാണ് കശ്മീരികളുടെ ആവശ്യം. ഇക്കാര്യത്തില്‍ കശ്മീരില്‍ പ്രതിഷേധം ശക്തമാണ്.

ശക്തമായ നടപടികള്‍

ശക്തമായ നടപടികള്‍

പ്രതിഷേധം കണക്കിലെടുക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ വിഷയം മുന്നോട്ട് കൊണ്ടുപോകുന്നത്. നേരത്തെ ബിജെപിയുമായി സഖ്യമുണ്ടാക്കിയിരുന്ന പിഡിപി ഈ വിഷയത്തിലാണ് സഖ്യം ഉപേക്ഷിച്ചതും സര്‍ക്കാര്‍ വീണതും. പ്രതിഷേധം കണക്കിലെടുത്ത് കൂടുതല്‍ സൈനികരെ കശ്മീരില്‍ വിന്യസിച്ചിട്ടുണ്ട്. മാത്രമല്ല, ഒട്ടേറെ വിഘടനവാദി നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

English summary
What is Article 35A that Give Special Status to Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X