കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ട്ടിക്കിള്‍ 370 ശരിക്കും ഇല്ലാതായോ.... കശ്മീര്‍ വിഭജനത്തില്‍ ഹരീഷ് സാല്‍വെയുടെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതായ വിഷയത്തില്‍ പ്രതികരണവുമായി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. ഇത് അത്യാവശ്യമായ ഒരു ശസ്ത്രക്രിയ ആയിരുന്നുവെന്ന് ഹരീഷ് സാല്‍വെ പറഞ്ഞു. ഒന്നിനൊപ്പവം ഞാന്‍ നില്‍ക്കുന്നില്ല. എന്നാല്‍ ഇതിലെ ചില നിര്‍ദേശങ്ങള്‍ അങ്ങനെ ഇല്ലാതാക്കാന്‍ പറ്റില്ല. അതേസമയം രാഷ്ട്രപതിക്ക് ഈ നിയമം വീണ്ടും കൊണ്ടുവരാനുള്ള അധികാരമുണ്ടെന്നും സാല്‍വെ പറയുന്നു.

1

അതേസമയം രാഷ്ട്രപതിയാണ് പ്രത്യേക നിയമം അവസാനിപ്പിക്കാനുള്ള അനുമതിയും നല്‍കിയത്. എന്നാല്‍ പ്രമേത്തിന് അത്ര ബലം പോരെന്നും സാല്‍വെ പറയുന്നു. സംസ്ഥാനത്തെ വിഭജിക്കാനുള്ള നീക്കങ്ങള്‍ രണ്ട് ഘട്ടങ്ങളിലായി നടത്തണമെന്നും സാല്‍വെ സര്‍ക്കാരിനോട് പറയുന്നു. സംസ്ഥാന നിയമസഭ പിരിട്ടുവിട്ടതിനാല്‍, അതിന്റെ എല്ലാ അധികാരങ്ങളും പാര്‍ലമെന്റിനായിരിക്കും. സര്‍ക്കാരിന് അതുകൊണ്ട് വിഭജനത്തിന് അനുമതി നല്‍കാം.

എന്നാല്‍ ഈ നീക്കത്തില്‍ ചര്‍ച്ചകള്‍ നടത്തി തീരുമാനമെടുക്കുകയാണ് പതിയെന്ന് സാല്‍വെ വ്യക്തമാക്കുന്നു. അതേസമയം ഈ പ്രശ്‌നം ഇവിടം കൊണ്ടൊന്നും തീരില്ലെന്ന് അദ്ദേഹം പറയുന്നു. സുപ്രീം കോടതിയില്‍ ഇക്കാര്യമെത്തും. ആരെങ്കിലും ഹര്‍ജി നല്‍കിയാലും ഇല്ലെങ്കിലും ഇത് കോടതിയുടെ പരിഗണനയ്ക്ക് വരുമെന്നും സാല്‍വെ വ്യക്തമാക്കി. അതേസമയം കോടതിയില്‍ നാടകീയ നീക്കങ്ങള്‍ കാണാമെന്ന സൂചനയാണ് സാല്‍വെ നല്‍കുന്നത്.

സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടിയാണ് ഈ നിയമം ഒഴിവാക്കുന്നതെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചത്. കശ്മീര്‍ ജനത 18ാം നൂറ്റാണ്ടില്‍ ജീവിക്കണമെന്നാണോ പ്രതിപക്ഷം പറയുന്നതെന്നും ഷാ ചോദിച്ചിരുന്നു. കേന്ദ്ര ഭരണ പ്രദേശമായി തുടരുന്നത് താല്‍ക്കാലികമാണ്. കശ്മീരിന് സ്ഥിതി ഗതികള്‍ മാറുന്നതിന് അനുസരിച്ച് പൂര്‍ണ സംസ്ഥാനത്തിന്റെ ചുമതല ലഭിക്കുമെന്നും അമിത് ഷാ ബില്‍ പാസാക്കുന്ന വേളയില്‍ വ്യക്തമാക്കി.

English summary
article 370 harish salves reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X