Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരിന് പ്രത്യേക പദവിയില്ല, വിഭജിക്കും- നടുക്കുന്ന തീരുമാനം; രാഷ്ട്രപതി ഒപ്പിട്ടു

Recommended Video

cmsvideo
    ജമ്മു കശ്മീരിന്റെ പദവികൾ എല്ലാം നീക്കി | Oneindia Malayalam

    ദില്ലി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനുള്ള ബില്ലുമായി കേന്ദ്രസര്‍ക്കാര്‍. ബില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്ലിനെതിരെ അതി ശക്തമായ പ്രതിഷേധം ആണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഇതിനിടെ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്തു.

    ഭരണഘടന പ്രകാരം ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതാണ് ആര്‍ട്ടിക്കിള്‍ 370. രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിരിക്കുന്നത്.

    Amit Shah

    ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കും. ജമ്മു കശ്മീരും ലഡാക്കും എന്നിങ്ങനെ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കും എന്നാണ് ആഭ്യന്തര മന്ത്രി രാജ്യസഭയെ അറിയിച്ചിരിക്കുന്നത്. ജമ്മു കശ്മീരിൽ നിയമസഭ ഉണ്ടാകും. ലഡാക്കിൽ നിയമസഭ ഉണ്ടാവില്ല.

    രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗത്തില്‍ ആയിരുന്നു തീരുമാനം എടുത്തത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കും എന്നത്.

    ജനസംഘത്തിന്റെ കാലം മുതലേ കശ്മീരിന്റെ പ്രത്യേക പദവിയെ ശക്തമായി എതിര്‍ത്തുവരികയാണ് ബിജെപി. ഇപ്പോള്‍ മോദി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തില്‍ രണ്ടാമതും അധികാരത്തിലെത്തിയപ്പോള്‍ അവരുടെ പ്രകടനപത്രിക വാഗ്ദാനം തന്നെ നടപ്പിലാക്കിയിരിക്കുകയാണ്. കശ്മീരില്‍ വലിയ സൈനിക വിന്യാസം ആണ് നടത്തിയിട്ടുള്ളത്. മുന്‍ മുഖ്യമന്ത്രിമാരും പ്രമുഖ നേതാക്കളും എല്ലാം ഇപ്പോള്‍ കരുതല്‍ തടങ്കലില്‍ ആണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+