• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രജനീകാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്: 'പ്രിയപ്പെട്ട താരം മഹാഭാരതം ഒന്നൂടെ വായിക്കണം'

ചെന്നൈ: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയാനും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമായും വിഭജിക്കാനുള്ള കേന്ദ്രതീരുമാനത്തില്‍ സമ്മിശ്രപ്രതികരണമാണ് തമിഴ്നാട്ടില്‍ നിന്ന് ഉയര്‍ന്നത്. ഭരണകക്ഷിയും എന്‍ഡിഎ സഖ്യകക്ഷിയുമായ അണ്ണാ ഡിഎംകെ കേന്ദ്ര തീരുമാനത്തെ പിന്തുണച്ചപ്പോള്‍ നിശിതമായ വിമര്‍ശനമാണ് ഡിഎംകെ നടത്തിയത്.

മൃതദേഹങ്ങളും, കവറിൽ ആക്കിയ തലകളും കിട്ടിയാൽ എന്തു ചെയ്യും ഡോക്ടറേ..; കവളപ്പാറയിലെ അനുഭവം -കുറിപ്പ്

കേന്ദ്ര തീരുമാനത്തില്‍ സിനിമാ ലോകത്ത് നിന്നും തമിഴ്നാട്ടില്‍ അഭിപ്രായയങ്ങള്‍ ഉയര്‍ന്നു വന്നു. വിജയ് സേതുപതി, കമല്‍ എന്നിവര്‍ തീരുമാനത്തിനെതിരെ രംഗത്ത് എത്തി. അതേസമയം കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാറിന് വലിയ അഭിനന്ദനങ്ങളായിരുന്നു രജനീകാന്ത് നല്‍കിയത്. ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൃഷ്ണനും അര്‍ജുനനുമാണെന്നായിരുന്നു രജനി വിശേഷിപ്പിച്ചത്. താരത്തിന്‍റെ ഈ പ്രസ്താവനയ്ക്കെതിരെ വലിയ വിമര്‍ശനമാണ് തമിഴ്നാട് കോണ്‍ഗ്രസ് നടത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ..

കശ്മീര്‍ ദൗത്യത്തിന്

കശ്മീര്‍ ദൗത്യത്തിന്

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനത്തില്‍ പ്രധാനമന്ത്രിയേയും അഭ്യന്തര മന്ത്രിയേയും പ്രശംസിച്ച് രജനീകാന്ത് രംഗത്ത് എത്തിയത്. നിങ്ങളുടെ കശ്മീര്‍ ദൗത്യത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. പാര്‍ലമെന്‍റില്‍ അമിത് ഷാ നടത്തിയ പ്രസംഗം വളരെ മനോഹരമായിരുന്നെന്നും രജനീകാന്ത് പറഞ്ഞു.

ഹാറ്റ്സ് ഓഫ്

ഹാറ്റ്സ് ഓഫ്

അമിത് ഷായും നരേന്ദ്രമോദിയും കൃഷ്ണനും അര്‍ജുനനുമാണെന്ന് വിശേപ്പിച്ച തമിഴ് സൂപ്പര്‍ സ്റ്റാര്‍ കശ്മീര്‍ മിഷനില്‍ അമിത് ഷായെ ഹൃദയപൂര്‍വം അഭിനന്ദിക്കുകയാണ്, ഹാറ്റ്സ് ഓഫ് എന്നും കൂട്ടിച്ചേര്‍ത്തു. കേന്ദ്ര തീരുമാനം ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമെന്ന് കമല്‍ഹാസന്‍ വിശേഷിപ്പിച്ചതിന് പിന്നാലെയായിരുന്നു രജനി തന്‍റെ നിലപാട് പ്രഖ്യാപിച്ചത്. ഇതോടെ അദ്ദേഹത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തുകയും ചെയ്തു.

മഹാഭാരതം ശരിക്ക് വായിക്കണം

മഹാഭാരതം ശരിക്ക് വായിക്കണം

നരേന്ദ്ര മോദിയേയും അമിത് ഷായേയും ശ്രീക്യഷ്ണനോടും അര്‍ജ്ജുനനോടും ഉപമിച്ച രജനീകാന്ത് മഹാഭാരതം ശരിക്കൊന്ന് വായിക്കണമെന്നാണ് കോണ്‍ഗ്രസ് തമിഴ്നാട് പ്രദേശ് അധ്യക്ഷന്‍ കെ എസ് അഴഗിരി അഭിപ്രായപ്പെട്ടത്. രജനീകാന്തില്‍ നിന്ന് ഇത്തരത്തിലൊരു പരാമര്‍ശം പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തുകൊണ്ട് തയ്യാറാകുന്നില്ല

എന്തുകൊണ്ട് തയ്യാറാകുന്നില്ല

കശ്മീര്‍ വിഷയത്തിലെ രജനികാന്തിന്‍റെ പ്രസ്താവന ഞെട്ടിച്ചു. രാജ്യത്ത് കശ്മീരിന് മാത്രമല്ല, പ്രത്യേക അവകാശങ്ങള്‍ ഉള്ളത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും പ്രത്യേക അവകാശങ്ങല്‍ ഉണ്ട്. എന്നാല്‍ ഇത് എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല. മുസ്ലിംഭൂരിപക്ഷ പ്രദേശമായത് കൊണ്ട് മാത്രമാണ് കശ്മീരില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഇത്ര ധൃതിപിടിച്ച് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ട നീതിയോ

ഇരട്ട നീതിയോ

ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് ഒരു നീതിയും മറ്റ് സംസ്ഥാനങ്ങള്‍ക്ക് മറ്റൊരു നീതിയുമെന്ന കേന്ദ്രസര്‍ക്കാറിന്‍റെ നിലപാടില്‍ രജനീകാന്ത് അഭിപ്രായം വ്യക്തമാക്കണം. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നവര്‍ എങ്ങനെ കൃഷ്ണനും അര്‍ജ്ജുനനുമാകും. പ്രയിപ്പെട്ട രജനീകാന്ത്, ദയവായി മഹാഭാരതം വീണ്ടും വായിക്കുക, നന്നായി വയിക്കുകയെന്നും അഴഗിരി പ്രസ്താവനയില്‍ പറഞ്ഞു.

.................................................

കേരളത്തിനായി കൈകോര്‍ക്കാം

കേരളത്തിനായി കൈകോര്‍ക്കാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം

Name of Donee: CMDRF

Account Number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

English summary
article 370 removal: rajinikanth praises modi and amit sha; congress aginst super star
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more