കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീര്‍ ഒമറിന്റെ കുടുംബസ്വത്തല്ല: ആര്‍എസ്എസ്

Google Oneindia Malayalam News

ദില്ലി: ജമ്മു കാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ കുടുംബസ്വത്തല്ലെന്ന് ആര്‍ എസ് എസ്. ആര്‍ട്ടിക്കിള്‍ 370 ഉണ്ടെങ്കിലും ഇല്ലെങ്കിലും കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരിക്കും. ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് കാശ്മീര്‍. ആര്‍ എസ് എസ് വക്താവ് റാം മാധവ് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.

ജമ്മു കാശ്മീരിനെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ഏക ഘടകം ആര്‍ട്ടിക്കിള്‍ 370 ആണെണ് കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
ആര്‍ട്ടിക്കിള്‍ 370 ഇല്ലെങ്കില്‍ കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരിക്കില്ല എന്നും ഒമര്‍ പറഞ്ഞു. ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റിനെതിരെയാണ് ആര്‍ എസ് എസ് രംഗത്ത് വന്നിരുിക്കുന്നത്.

omar-abdullah

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റുമെന്ന കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിന്റെ പ്രസ്താവനയാണ് വിവാദത്തിന് കാരണമായത്. ആര്‍ട്ടിക്കിള്‍ 370 നെക്കുറിച്ച് ചര്‍ച്ച എന്നത് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നാണ്. ജിതേന്ദ്ര സിംഗിനോട് പ്രതികരിച്ചുകൊണ്ടാണ് ആര്‍ട്ടിക്കിള്‍ 370 ഇല്ലെങ്കില്‍ കാശ്മീരും ഇന്ത്യയുടെ കൂടെയില്ല എന്ന് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തത്.

അതേസമയം ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370ന് മേല്‍ ചര്‍ച്ചയാകാമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ഇതിനര്‍ഥം തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകുന്നു എന്നല്ല, ഈ വകുപ്പ് ഉണ്ടാക്കുന്ന അസൗകര്യങ്ങളെക്കുറിച്ച് മറ്റുള്ളവരെ കൂടി ബോധവാന്മാരാക്കുക എന്നതാണ്. ആര്‍ട്ടിക്കിള്‍ 370നെക്കുറിച്ചുള്ള ആകുലതകള്‍ മാനസികം മാത്രമാണ്.

English summary
RSS hits out at Omar, says J&K will always be a part of India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X